Asianet News MalayalamAsianet News Malayalam

ശ്രീലങ്കയിലെ ബസ് ചാര്‍ജ്ജ് കുറച്ചു, മിനിമം ചാര്‍ജ്ജ് ഇനി 38 രൂപ!

നേരത്തേ 40 രൂപയായിരുന്നു മിനിമം ചാർജ്. നാഷനൽ ട്രാൻസ്പോർട് കമീഷൻ ഡയറക്ടർ ജനറൽ മിലൻ മിറാൻഡോ ആണ് ചാർജ് പുനഃക്രമീകരിച്ച വിവരം അറിയിച്ചത്. 

Sri Lankan National Transport Commission Revised Bus Fares
Author
Colombo, First Published Jul 20, 2022, 2:41 PM IST

ശ്രീലങ്കയിൽ ബസ് ചാർജ് നിരക്ക് പുനഃക്രമീകരിച്ചു. മിനിമം ചാർജ് 38 രൂപയാക്കി കുറച്ചതായി അധികൃതർ അറിയിച്ചു. ഇന്ധനവില കുറഞ്ഞതിനെ തുടർന്ന് പബ്ലിക് പാസഞ്ചർ ട്രാൻസ്‌പോർട്ട് ബസ് നിരക്ക് കുറച്ചത് . ബസ് ചാര്‍ജ്ജില്‍ നാഷനൽ ട്രാൻസ്പോർട് കമീഷൻ 2.25 ശതമാനമാണ് ചാർജിൽ കുറവ് വരുത്തിയത്. നേരത്തേ 40 രൂപയായിരുന്നു മിനിമം ചാർജ്. നാഷനൽ ട്രാൻസ്പോർട് കമീഷൻ ഡയറക്ടർ ജനറൽ മിലൻ മിറാൻഡോ ആണ് ചാർജ് പുനഃക്രമീകരിച്ച വിവരം അറിയിച്ചത്. പുതുക്കിയ ചാർജ് ചൊവ്വാഴ്ച അർധരാത്രി മുതൽ നിലവിൽ വരും.

'ജാഗ്രത', ശ്രീലങ്കൻ സാഹചര്യം ചൂണ്ടികാട്ടി കേന്ദ്രം; യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ചു

പുതിയ ബസ് നിരക്ക് പരിഷ്‌കരണ പദ്ധതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി സർക്കാർ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് എൻടിസി ഡയറക്ടർ ബസ് നിരക്ക് കുറച്ച കാര്യം അറിയിച്ചത്.

ഡീസൽ വിലയിൽ ലിറ്ററിന് 20 രൂപ കുറച്ചതിനാൽ പൊതു യാത്രാ ഗതാഗത ബസ് ചാർജ് 2.23 ശതമാനം കുറഞ്ഞു. നിലവിലെ കുറഞ്ഞ ഫീസ് 40 രൂപ 38 രൂപയായി കുറയും. ദ്വീപിലുടനീളം 350ല്‍ അധികം യാത്രകൾക്ക് ഇത് ബാധകമാണ്. അർദ്ധ ലക്ഷ്വറി, ലക്ഷ്വറി, അൾട്രാ ലക്ഷ്വറി, എക്‌സ്‌പ്രസ് വേ അൾട്രാ ലക്ഷ്വറി തുടങ്ങി എല്ലാ ഗതാഗത സേവനങ്ങൾക്കും ബസ് നിരക്ക് പരിഷ്‌കരണം ബാധകമാണ്. എല്ലാ ശ്രീലങ്കൻ ട്രാൻസ്‌പോർട്ട് ബോർഡും സ്വകാര്യ പാസഞ്ചർ ബസുകളും പരിഷ്‌ക്കരണത്തിന് വിധേയമാണ്, കൂടാതെ എല്ലാ പ്രവിശ്യാ, അന്തർ പ്രവിശ്യാ യാത്രകൾക്കും പരിഷ്‌ക്കരണം ബാധകമാണ്. എല്ലാ ബസുകളിലും വില പരിഷ്‌കരണം പ്രദർശിപ്പിക്കണം.

താങ്ങാനാകാത്ത നികുതി കാരണം ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ വണ്ടി വാങ്ങുന്നില്ലെന്ന് ഈ വണ്ടിക്കമ്പനി!

ഇന്ന് അർദ്ധരാത്രി മുതൽ പൊതു ബസിലെ യാത്രാ നിരക്ക് കുറച്ചില്ലെങ്കിൽ 1955 എന്ന തൽക്ഷണ ഹോട്ട്‌ലൈൻ നമ്പറിൽ പരാതികൾ അറിയിക്കാം എന്നും അധികൃതര്‍ അറിയിച്ചു.  കൂടാതെ, ഇളവുകൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ മൊബൈൽ ഇൻസ്പെക്ടർമാരെയും വിന്യസിച്ചിട്ടുണ്ട്.

അതേസമയം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. ഉയർന്ന പണപ്പെരുപ്പവും മറ്റ് സാമ്പത്തിക സാഹചര്യങ്ങളുമാണ് ശ്രീലങ്കയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടത്. എന്നാല്‍ ശ്രീലങ്കയുടെ വഴിയേ മാന്ദ്യത്തിലേക്ക് മറ്റ് നിരവധി രാജ്യങ്ങൾ നടന്നടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ഉയർന്ന കടമുള്ള രാജ്യങ്ങളെല്ലാം ഭീഷണിയിൽ നിന്നും മുക്തരല്ലെന്നാണ് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ നൽകുന്ന മുന്നറിയിപ്പ്. ലെബനാൻ, റഷ്യ, സാംബിയ, ബെലാറസ് തുടങ്ങിയ രാജ്യങ്ങളെല്ലാം പ്രതിസന്ധിയിലായി കഴിഞ്ഞു.

 ഒറ്റദിവസം മലയാളി വാങ്ങിക്കൂട്ടിയത് ഇത്രയും എണ്ണം, റെക്കോര്‍ഡിലേക്ക് ഓടിക്കയറി ഈ ജര്‍മ്മന്‍ കാര്‍!

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിനെത്തുടർന്ന് വിക്രമസിം​ഗെയെ പ്രസിഡന്റായി നി‌യമിച്ചത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 134 വോട്ടുകൾ നേടിയാണ് വിക്രമസിം​ഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണൽ അലയൻസിൻറെ വോട്ടുകൾ കൂടി വിക്രമസിം​ഗെ നേടി.

ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ പാർലമെൻറിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രം​ഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കൻ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിം​ഗെക്ക്. 

കാശുവീശി സമ്പന്നര്‍, ഈ ആഡംബര വണ്ടക്കമ്പനിക്ക് വമ്പന്‍ കച്ചവടം

റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുള്ളത്. റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എല്‍പിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ്ജെബി, സ്ഥാനാര്‍ത്ഥിയായ സജിത് പ്രമേദാസയെ പിന്‍വലിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios