വീണ്ടും വില കൂട്ടി മാരുതി!

By Web TeamFirst Published Apr 18, 2021, 3:37 PM IST
Highlights

രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാര്‍ മോഡലുകളുടെ വില കൂട്ടി

രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാര്‍ മോഡലുകളുടെ വില കൂട്ടി. തിരെഞ്ഞെടുത്ത ചില മോഡൽ കാറുകളുടെ വില 1.6 ശതമാനംവരെ വരെ കമ്പനി ഉയർത്തിയതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിർമാണ ചെലവിലെ ഉയർച്ചയാണ്​ വിലവർധനവിന്​ കാരണമായി പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സെലറിയോ, സ്വിഫ്റ്റ് എന്നിവയ്ക്ക് വില വർധന ബാധകമല്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

പുതുക്കിയ വിലകൾ 2021 ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വന്നു. തിരഞ്ഞെടുത്ത മോഡലുകൾക്ക് 1.6 ശതമാനംവരെ വില വർധിപ്പിക്കും. വ്യത്യസ്‍ത മോഡലുകൾക്ക് അനുസരിച്ച് തുക വ്യത്യാസപ്പെടും. ഏകദേശം 22,500 രൂപ വരെയാണ് കൂടുക. മോഡലിനെയും വേരിയന്‍റിനെയും ആശ്രയിച്ചാണ് ഈ  വിലവർധനവ്.

നിലവിൽ മാരുതി​ അരീന, നെക്സ ബ്രാൻഡുകളിലായി 15 മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്​. ഏറ്റവും കുറഞ്ഞ മോഡലായ ആൾട്ടോയുടെ വില 3 ലക്ഷം മുതൽ 4.60 ലക്ഷം വരെയാണ്. ഉയര്‍ന്ന മോഡലായ എസ്-ക്രോസിന് 8.39 ലക്ഷം മുതൽ 12.39 ലക്ഷം വരെയാണ് വില.  ഈ വർഷം  ഇത് രണ്ടാം തവണയാണ് മാരുതി സുസുക്കി ഇന്ത്യ വാഹന വില ഉയർത്തുന്നത്. ജനുവരിയിലും വില വർധിപ്പിച്ചിരുന്നു. തിരഞ്ഞെടുത്ത മോഡലുകളുടെ വില 34,000 രൂപ വരെയായിരുന്നു 2021 ജനുവരിയിൽ കമ്പനി കൂട്ടിയത്. 

മറ്റ് വാഹന നിർമാതാക്കളിൽ, ടൊയോട്ട മോട്ടോർ, ഇസുസു ഇന്ത്യ തുടങ്ങിയവരും 2021 ഏപ്രിൽ മുതൽ രാജ്യത്ത്​ വാഹന വില വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.   
 

click me!