മാരുതി ഫ്രോങ്ക്സ് ഡീലർഷിപ്പുകളിലേക്ക്

Published : Feb 05, 2023, 11:42 PM ISTUpdated : Feb 05, 2023, 11:55 PM IST
മാരുതി ഫ്രോങ്ക്സ് ഡീലർഷിപ്പുകളിലേക്ക്

Synopsis

ആദ്യത്തെ മൂന്ന് ട്രിമ്മുകൾ 1.2 എൽ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവയിൽ ലഭിക്കും. ഡെൽറ്റ, ഡെൽറ്റ+ വകഭേദങ്ങളിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ലഭിക്കും.

മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുകൾക്ക് പുതിയ ഫ്രോങ്‌ക്സ് കോംപാക്റ്റ് ക്രോസ്ഓവറിന്റെ സ്റ്റോക്കുകൾ ലഭിച്ചുതുടങ്ങി. എന്നിരുന്നാലും, അതിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാങ്ങുന്നവർക്ക് 11,000 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളിൽ പുതിയ മാരുതി ഫ്രോങ്‌ക്‌സ് ലഭിക്കും. ആദ്യത്തെ മൂന്ന് ട്രിമ്മുകൾ 1.2 എൽ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവയിൽ ലഭിക്കും. ഡെൽറ്റ, ഡെൽറ്റ+ വകഭേദങ്ങളിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ലഭിക്കും.

പുതിയ 1.0L, 3-സിലിണ്ടർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിൻ ഡെല്‍റ്റ പ്ലസ്, സെറ്റ, ആല്‍ഫ ട്രിമ്മുകൾക്ക് കരുത്തേകും. മേൽപ്പറഞ്ഞ എല്ലാ ട്രിമ്മുകളിലും മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡ് ആണെങ്കിലും,സെറ്റ, ആല്‍ഫ ട്രിമ്മുകൾക്ക് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും. രണ്ട് എഞ്ചിനുകളും സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ ഗുണഫലങ്ങളുമായാണ് വരുന്നത്. ബൂസ്റ്റർജെറ്റ് യൂണിറ്റ് 100 ബിഎച്ച്പി കരുത്തും 147.6 എൻഎം ടോർക്കും സൃഷ്ടിക്കുമ്പോൾ, നാച്ച്വറലി ആസ്പിറേറ്റഡ് എഞ്ചിൻ 90 ബിഎച്ച്പിയും 113 എൻഎം ടോർക്കും നൽകുന്നു.

സ്റ്റാൻഡേർഡ് ഫീച്ചർ കിറ്റിൽ ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, സ്റ്റിയറിങ്ങിനുള്ള ടിൽറ്റ് അഡ്ജസ്റ്റ്മെന്റ്, 60:40 റിയർ സീറ്റ് സ്പ്ലിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് വിൻഡോകൾ, കീലെസ്സ് എൻട്രി ആൻഡ് ഗോ, ഡ്യുവൽ ടോൺ ഇന്റീരിയർ, ഡ്യുവൽ എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡീഫോഗർ, ഹിൽ ഹോൾഡ് എന്നിവ ഉൾപ്പെടുന്നു. അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, വീൽ കവറുകളുള്ള സ്റ്റീൽ വീലുകൾ, ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയും ലഭിക്കുന്നു.

ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകൾ എന്നിങ്ങനെയുള്ള ചില പ്രത്യേക ഫീച്ചറുകൾ റേഞ്ച്-ടോപ്പിംഗ് ആൽഫ ട്രിമ്മിന് ലഭിക്കുന്നു. പുതിയ മാരുതി കോംപാക്റ്റ് ക്രോസ്ഓവറിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള സ്മാർട്ട്പ്ലേ പ്രോ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 സ്പീക്കർ ഓഡിയോ സിസ്റ്റം, വോയ്‌സ് അസിസ്റ്റൻസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, വയർലെസ് ചാർജർ, കളർ എംഐഡി എന്നിവയും ഉണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ എസി വെന്റുകൾ, സുസുക്കിയുടെ കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ, റിയർ വ്യൂ ക്യാമറ തുടങ്ങിയവയും ലഭിക്കും. 

PREV
click me!

Recommended Stories

കാർ വിപണിയിൽ പുതിയ യുഗം: 2025-ലെ അട്ടിമറി കഥ
ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 27,000-ത്തിലധികം ചാർജിംഗ് പോയിന്‍റുകൾ