ജിഎസ്‍ടി കിഴിവുകൂടാതെ ഒരു ലക്ഷം രൂപയുടെ വിലക്കിഴിവും! ജിംനിയിൽ ഞെട്ടിച്ച് മാരുതി

Published : Sep 14, 2025, 09:10 AM IST
Maruti Suzuki Jimny Conqueror Concept

Synopsis

മാരുതി സുസുക്കി ഇന്ത്യ ജിംനി എസ്‍യുവിക്ക് ഒരു ലക്ഷം രൂപ കിഴിവ് പ്രഖ്യാപിച്ചു. ആൽഫ വേരിയന്റിൽ മാത്രമാണ് ഈ കിഴിവ് ലഭ്യമാകുന്നത്. സെപ്റ്റംബർ 22 മുതൽ പുതിയ ജിഎസ്ടി സ്ലാബിന്റെ ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭിക്കും.

മാരുതി സുസുക്കി ഇന്ത്യ ജിംനി എസ്‍യുവിക്ക് കിഴിവ് പ്രഖ്യാപിച്ചു. ഓഗസ്റ്റിലെ പോലെ ഈ കാറിന് കമ്പനി ഒരു ലക്ഷം രൂപ കിഴിവ് നൽകുന്നു. കമ്പനി നേരിട്ട് ക്യാഷ് ഡിസ്‌കൗണ്ടായി ഈ ആനുകൂല്യം നൽകുന്നു. എക്സ്ചേഞ്ച്, സ്ക്രാപ്പേജ് പോലുള്ള ബോണസുകൾ ഈ കാറിൽ ലഭ്യമാകില്ല. കമ്പനി അതിന്റെ ആൽഫ വേരിയന്റിൽ മാത്രമാണ് ഈ കിഴിവ് നൽകുന്നത്. ജിംനിയുടെ എക്സ്-ഷോറൂം വില 12.76 ലക്ഷം മുതൽ 14.96 ലക്ഷം രൂപ വരെയാണ്.   സ്ക്രാച്ച് കാർഡുകളിൽ നിന്ന് 50,000 രൂപ നേടാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത് മാത്രമല്ല, സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ജിഎസ്ടി സ്ലാബിന്റെ ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭിക്കും. എന്നാൽ ജിനിയുടം ജിഎസ്‍ടി കിഴിവ് സംബന്ധിച്ച് വ്യക്തമായി വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

1.5 ലിറ്റർ ഫോർ-സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ പരമാവധി 105 bhp പവർ ഔട്ട്‌പുട്ടും 134 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് MT അല്ലെങ്കിൽ 4-സ്പീഡ് AT ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഓആർവിഎമ്മുകൾ, വാഷറുള്ള ഫ്രണ്ട്, റിയർ വൈപ്പർ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, പിഞ്ച് ഗാർഡുള്ള ഡ്രൈവർ-സൈഡ് പവർ വിൻഡോ ഓട്ടോ അപ്/ഡൗൺ, റീക്ലിനബിൾ ഫ്രണ്ട് സീറ്റുകൾ, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടിഎഫ്‍ടി കളർ ഡിസ്‌പ്ലേ, ഫ്രണ്ട്, റിയർ സീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ഫ്രണ്ട്, റിയർ വെൽഡഡ് ടോ ഹുക്കുകൾ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.

സുരക്ഷയ്ക്കായി, സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഇബിഡിയുള്ള ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സൈഡ്-ഇംപാക്ട് ഡോർ ബീം, എഞ്ചിൻ ഇമ്മൊബിലൈസർ, ത്രീ പോയിന്റ് എമർജൻസി ലോക്കിംഗ് റിട്രാക്ടർ സീറ്റ് ബെൽറ്റ് തുടങ്ങിയ സവിശേഷതകൾ ജിംനിക്ക് ലഭിക്കുന്നു.

സ്റ്റീൽ വീലുകൾ, ഡ്രിപ്പ് റെയിലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു. ആൽഫ ഗ്രേഡ് അലോയ് വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, വാഷറുള്ള എൽഇഡി ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, കടും പച്ച ഗ്ലാസ്, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ലെതർ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആർക്കാമിസ് സറൗണ്ട് സൗണ്ട് എന്നിവയും ലഭ്യമാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ