Latest Videos

സെലേറിയോ സിഎൻജി ബിഎസ്6 പതിപ്പുമായി മാരുതി

By Web TeamFirst Published Jun 14, 2020, 5:36 PM IST
Highlights

ജനപ്രിയ ഹാച്ച് ബാക്ക് മോഡല്‍ സെലേറിയോയുടെ ബിഎസ്6 സിഎൻജി പതിപ്പ് വിപണിയിൽ എത്തിച്ച് മാരുതി സുസുക്കി. 

ജനപ്രിയ ഹാച്ച് ബാക്ക് മോഡല്‍ സെലേരിയോയുടെ ബിഎസ്6 സിഎൻജി പതിപ്പ് വിപണിയിൽ എത്തിച്ച് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 

2020 ബിഎസ്6 മാരുതി സുസുക്കി സെലേരിയോ എസ്-സിഎൻജി മോഡലിന് 5.36 ലക്ഷം മുതൽ 5.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോഗ്രാമിന് 30.47 കിലോമീറ്റർ മൈലേജാണ് പുതിയ മോഡൽ വാഗ്‌ദാനം ചെയ്യുന്നത്. സെലെറിയോയുടെ എസ്-സി‌എൻ‌ജി വേരിയന്റിനും മറ്റ് എസ്-സി‌എൻ‌ജി കാറുകളെപ്പോലെ തന്നെ ഇരട്ട പരസ്പരാശ്രിത ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റും ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റവും ലഭിക്കുന്നു. 

കമ്പനിയുടെ മിഷൻ ഗ്രീൻ മില്യൺ പദ്ധതിക്ക് അനുസൃതമായി നിലകൊള്ളുന്ന മോഡലാണ് സെലേറിയോ ബിഎസ്6 സിഎൻജി പതിപ്പ് . മാരുതി ഈ പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനം 2020 ഓട്ടോ എക്‌സ്‌പോയിലാണ് നടത്തിയത്.

ഇന്തോ-ജാപ്പനീസ് നിർമാതാക്കളിൽ നിന്നുള്ള ഏഴാമത്തെ ബിഎസ്6 കംപ്ലയിന്റ് സി‌എൻ‌ജി പാസഞ്ചർ വാഹനമാണ് 2020 മാരുതി സുസുക്കി സെലെറിയോ എസ്-സി‌എൻ‌ജി എന്നതും ശ്രദ്ധേയമാണ്.

click me!