തോല്‍ക്കാന്‍ മനസില്ല, പടുകുഴിയില്‍ നിന്നും കരകയറി മാരുതി!

Web Desk   | Asianet News
Published : Jan 01, 2020, 09:12 PM ISTUpdated : Jan 01, 2020, 09:35 PM IST
തോല്‍ക്കാന്‍ മനസില്ല, പടുകുഴിയില്‍ നിന്നും കരകയറി മാരുതി!

Synopsis

ഡിസംബർ മാസത്തിലെ വാഹന വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി രാജ്യത്തെ ആഭ്യന്തര വാഹനനിർമ്മാതാക്കളില്‍ ഒന്നാം സ്ഥാനക്കാരായ മാരുതി

കടുത്ത പ്രതിസന്ധിക്കിടെയിലും 2019 ഡിസംബർ മാസത്തിലെ വാഹന വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി രാജ്യത്തെ ആഭ്യന്തര വാഹനനിർമ്മാതാക്കളില്‍ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി. 2.4 ശതമാനത്തി​​ന്‍റെ വർധനയാണ്​ വാഹന വിൽപനയിൽ ഉണ്ടായത്​. 

ഡിസംബറിൽ 124,375 കാറുകൾ മാരുതി വിറ്റു. 121,479 കാറുകളാണ്​ മാരുതിയുടെ നവംബറിലെ വിൽപന. എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. 

കോംപാക്​ട്​ കാറ്റഗറിയിൽ കാറുകളുടെ വിൽപന ഉയർന്നു. ഡിസയർ, സെലിറിയോ, സ്വിഫ്​റ്റ്​ തുടങ്ങിയ കാറുകളുടെ വിൽപനയാണ്​ വർധിച്ചത്​. മിഡ്​സൈസ്​ സെഡാനായ സിയാസി​​െൻറ വിൽപനയിൽ 62.3 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. ജിപ്​സി, എർട്ടിഗ തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 17.7 ശതമാനത്തി​ന്‍റെ ഇടിവുണ്ടായി. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 1,25,735 വാഹനങ്ങളാണ് മാരുതിയില്‍ നിന്ന് നിരത്തിലെത്തിയത്. 2018 ഡിസംബറില്‍ ഇത് 1,21,479 യൂണിറ്റായിരുന്നു. 

സ്വിഫ്റ്റ്, ഡിസയര്‍, ബലേനൊ തുടങ്ങിയ വാഹനങ്ങളാണ് മാരുതിയുടെ വില്‍പ്പനയ്ക്ക് കരുത്തേകിയത്. 2018നെ അപേക്ഷിച്ച് 27.9 ശതമാനമാണ് ഈ മൂന്ന് വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നത്. 2018 ഡിസംബറില്‍ 51,346 വാഹനം വിറ്റപ്പോള്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ അത് 65,673 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് മാരുതിയുടെ കണക്ക്. യൂട്ടിലിറ്റി വാഹനശ്രേണിയിലും മാരുതി കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വിത്താര ബ്രെസ, എര്‍ട്ടിഗ, എക്‌സ്എല്‍6 എന്നീ വാഹനങ്ങള്‍ ചേര്‍ന്ന് 17.7 ശതമാനം വില്‍പ്പന നേട്ടമുണ്ടാക്കി. 2018 ഡിസംബറില്‍ 20,225 വാഹനങ്ങള്‍ നിരത്തിലെത്തിയപ്പോള്‍ ഈ ഡിസംബറില്‍ അത് 23,808 ആയി ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍, മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ക്ക് പോയ മാസം തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. അൾ​ട്ടോ പോലുള്ള ചെറുകാറുകളുടെ വിൽപന കുറയുകയാണ്​. ചെറുകാറുകളുടെ വിൽപനയിൽ 13.6 ശതമാനത്തിന്‍റെ കുറവാണ്​ രേഖപ്പെടുത്തിയത്​. 23,883 ചെറുകാറുകളാണ്​ മാരുതി വിറ്റത്​.  23,883 വാഹനമാണ് കഴിഞ്ഞ മാസം നിരത്തിലെത്തിയത്. അതേസമയം, 2018 ഡിസംബറില്‍ ഇത് 27,649 യൂണിറ്റായിരുന്നു. സെഡാന്‍ ശ്രേണിയിലും ഇടിവാണ്. മാരുതി എക്കോയുടെ വില്‍പ്പനയും കുറഞ്ഞു.

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!