ബലേനോ തന്നെ ഒന്നാമന്‍, പക്ഷേ സന്തോഷമില്ലാതെ മാരുതി!

By Web TeamFirst Published Jul 16, 2019, 4:17 PM IST
Highlights

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകല്‍ പുറത്തുവന്നപ്പോള്‍ എന്നത്തെയും പോലെ ഒന്നാമനായി മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകല്‍ പുറത്തുവന്നപ്പോള്‍ എന്നത്തെയും പോലെ ഒന്നാമനായി മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോ. 13,689 യൂണിറ്റ് ബലേനോകാളാണ് 2019 ജൂണില്‍ മാരുതി  വിറ്റഴിച്ചത്. പക്ഷേ മുന്‍വര്‍ഷങ്ങളെക്കാള്‍ 23.31 ശതമാനം വില്‍പ്പന ഇടിഞ്ഞുവെന്നതാണ് മറ്റൊരു കൗതുകം. 

2018 ജൂണിനെ അപേക്ഷിച്ച് ബലേനോയുടെ വില്‍പ്പനയില്‍  23.31 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ജൂണില്‍ 17,850 യൂണിറ്റ് ബലേനോകള്‍ നിരത്തിലെത്തിയ സ്ഥാനത്താണ് 13,689 ലേക്ക് എണ്ണം ചുരുങ്ങിയത്.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. 2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.  മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.  

ബലനോയുടെ ആറ് ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇതിനോടകം മാരുതി വിറ്റഴിച്ചിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ 27 ശതമാനമാണ് ബലേനോയുടെ വിപണി വിഹിതം. ടൊയോട്ടയുമായുള്ള മാരുതിയുടം സഹകരണത്തിന്‍റെ ഭാഗമായി ബലേനോയുടെ ടൊയോട്ട വേര്‍ഷനായ ഗ്ലാന്‍സ അടുത്തിടെയാണ് വിപണിയിലെത്തുന്നത്. ഇതാവാം വില്‍പ്പനയിലെ ഇടിവിനു കാരണമെന്നാണ് കരുതുന്നത്. 

ഹ്യുണ്ടായ് ഐ20 മോഡലാണ് ജൂണിലെ വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് . ഐ20യുടെ 9,271 യൂണിറ്റുകള്‍ ഈ കാലയളവില്‍ നിരത്തിലെത്തി. 2018 ജൂണില്‍ 11,262 യൂണിറ്റായിരുന്നു വില്‍പന. മുന്‍വര്‍ഷത്തെക്കാള്‍ 17.68 ശതമാനം ഇടിവുണ്ട് വില്‍പ്പനയില്‍. 

ടൊയോട്ട ഗ്ലാന്‍സയാണ് മൂന്നാം സ്ഥാനത്ത്. ജൂണ്‍ ആറിന് വിപണിയിലെത്തിയ ഗ്ലാന്‍സയുടെ 1,919 യൂണിറ്റുകള്‍  ഇക്കാലയളവില്‍ ടൊയോട്ട വിറ്റു. 

നാലാം സ്ഥാനത്ത് ഫോക്‌സ്‌വാഗന്‍റെ പോളോയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 1.47 ശതമാനം വളര്‍ച്ചയോടെ പോളോയുടെ 1,450 യൂണിറ്റുകള്‍ വിറ്റതെന്നതും കൗതുകം. ഹോണ്ട ജാസാണ് അഞ്ചാമത്‌. വില്‍പ്പനയില്‍ 42.13 ശതമാനം ഇടിവ് ജാസിനുണ്ടായി. 680 യൂണിറ്റ് ജാസുകളാണ് ജൂണില്‍ വിറ്റത്. 

click me!