'ഇപ്പോള്‍ വണ്ടി വാങ്ങൂ പണം പിന്നെ മതി'; കിടിലന്‍ പദ്ധതിയുമായി മാരുതി!

Web Desk   | Asianet News
Published : May 25, 2020, 03:13 PM ISTUpdated : May 25, 2020, 03:23 PM IST
'ഇപ്പോള്‍ വണ്ടി വാങ്ങൂ പണം പിന്നെ മതി'; കിടിലന്‍ പദ്ധതിയുമായി മാരുതി!

Synopsis

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ വാഹനം  വാങ്ങുന്നവർക്ക് "ബൈ നൗ പേ ലേറ്റർ" എന്ന ഓഫർ അവതരിപ്പിച്ചു. 

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ വാഹനം  വാങ്ങുന്നവർക്ക് "ബൈ നൗ പേ ലേറ്റർ" എന്ന ഓഫർ അവതരിപ്പിച്ചു. 

കോവിഡ് 19 വൈറസ് മൂലം രാജ്യം മുഴുവൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ഉപഭോക്താക്കളെ വാഹനം വാങ്ങിക്കുന്നതിന് കുറച്ചുകൂടി എളുപ്പമാർഗ്ഗം നൽകിയിരിക്കുകയാണ് ഓഫറിലൂടെ മാരുതി-സുസുക്കി. 

രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡുമായി (സിഐഎഫ്സിഎൽ) ചേര്‍ന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇത്തരം ഒരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. 

ഒരു പുതിയ വാഹനം വാങ്ങിയശേഷം 60 ദിവസത്തെ കാലാവധിക്ക് ശേഷം മാത്രം ആദ്യത്തെ ഇഎംഐ അടച്ചാൽ മതിയാകും. മാത്രമല്ല വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 90 ശതമാനം  തുകയും ഇതിലൂടെ ലഭിക്കും. കൂടാതെ ഉയർന്ന തിരിച്ചടവ് കാലാവധി, ഉയർന്ന വായ്പാ മൂല്യം എന്നിവയും ഈ ഓഫറിന്റെ പ്രത്യേകതകളാണ്.

ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഫൈനാൻസിനുള്ള  ഓപ്ഷനുകളും ഈ ഓഫർ നൽകുന്നു. തിരഞ്ഞെടുത്ത മാരുതി സുസുക്കി മോഡലുകളിൽ ഈ ഓഫർ ലഭ്യമാണ്. 2020 ജൂൺ 30 വരെ വായ്പാ വിതരണത്തിൽ ഇത് ബാധകമാണ്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം