മാരുതി സുസുക്കി ഇക്കോയുടെ വിൽപ്പന കുതിച്ചുയരുന്നു

Published : Aug 05, 2025, 02:02 PM IST
Maruti Suzuki Eeco

Synopsis

2025 ജൂലൈയിൽ മാരുതി സുസുക്കി ഇക്കോ 12,341 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.57% വർധനവാണ്. 5.70 ലക്ഷം രൂപ മുതൽ വിലയുള്ള ഈ 7 സീറ്റർ വാൻ വിപണിയിൽ മികച്ച പ്രകടനം തുടരുന്നു.

വാൻ വിഭാഗത്തിൽ മികച്ച വിൽപ്പന പ്രകടനവുമായി മാരുതി സുസുക്കി ഇക്കോ. 2025 ജൂലൈയിൽ ഈ വാഹനത്തിന് 12,341 ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം, 2024 ജൂലൈയിൽ 11,916 യൂണിറ്റുകൾ വിറ്റു. അതായത്, വാർഷികാടിസ്ഥാനത്തിൽ 425 യൂണിറ്റുകൾ കൂടി വിറ്റഴിക്കപ്പെട്ടു. ഇത് 3.57 ശതമാനം വളർച്ച കൈവരിച്ചു. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ കാർ കൂടിയാണ് ഇക്കോ. ഈ യൂട്ടിലിറ്റി വാൻ 5, 6, 7 സീറ്റർ ഫോർമാറ്റുകളിൽ വാങ്ങാം. 5.70 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില .

ഈക്കോയുടെ വിൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ എല്ലാ മാസവും ഇക്കോ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അതിന്റെ വിൽപ്പന കണക്കുകൾ എല്ലാ മാസവും മികച്ചതായി തുടരുന്നു. 2024 നവംബറിൽ 10,589 യൂണിറ്റുകളും, 2024 ഡിസംബറിൽ 11,678 യൂണിറ്റുകളും, 2025 ജനുവരിയിൽ 11,250 യൂണിറ്റുകളും, 2025 ഫെബ്രുവരിയിൽ 11,493 യൂണിറ്റുകളും, 2025 മാർച്ചിൽ 10,409 യൂണിറ്റുകളും, 2025 ഏപ്രിലിൽ 11,438 യൂണിറ്റുകളും, 2025 മെയ് മാസത്തിൽ 12,327 യൂണിറ്റുകളും, 2025 ജൂണിൽ 9,340 യൂണിറ്റുകളും, ജൂലൈയിൽ 12,341 യൂണിറ്റുകളും വിറ്റു.

മാരുതി ഈക്കോയ്ക്ക് കെ സീരീസ് 1.2 ലിറ്റർ എഞ്ചിനാണ് ലഭിക്കുന്നത്. പെട്രോൾ 80.76 PS പവറും 104.5 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. സിഎൻജി പതിപ്പിന്‍റെ പവർ 71.65 PS ആയും പരമാവധി ടോർക്ക് 95 Nm ആണ്. ടൂർ വേരിയന്റിന് പെട്രോൾ ട്രിമിന് 20.2 km/l ഉം സിഎൻജിക്ക് 27.05 km/kg ഉം മൈലേജ് കമ്പനി അവകാശപ്പെടുന്നു. അതേസമയം, പാസഞ്ചർ ട്രിമിന്, പെട്രോളിന് 19.7 km/l ഉംസിഎൻജിക്ക് 26.78 കിലോഗ്രാമും ആണ് മൈലേജ്.

നിലവിലുള്ള എല്ലാ സുരക്ഷാ ചട്ടങ്ങളും പാലിക്കുന്ന 11 സുരക്ഷാ സവിശേഷതകൾ ഇക്കോയിലുണ്ട്. റിവേഴ്‌സ് പാർക്കിംഗ് സെൻസർ, എഞ്ചിൻ ഇമോബിലൈസർ, ഡോറുകൾക്കുള്ള ചൈൽഡ് ലോക്ക്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡിയുള്ള എബിഎസ്, ആറ് എയർബാഗുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇക്കോയ്ക്ക് ഇപ്പോൾ പുതിയ സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. പഴയ സ്ലൈഡിംഗ് എസി കൺട്രോളും പുതിയ റോട്ടറി യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം