മാരുതിയെ തോല്‍പ്പിക്കാനാവില്ല മക്കളേ, ഇന്നോവ കിതയ്ക്കുന്നു!

By Web TeamFirst Published Dec 20, 2019, 7:01 PM IST
Highlights

എം പി വി സെഗ്മെന്‍റില്‍ മാരുതി സുസുക്കിയുടെ കുതിപ്പ്

എം പി വി സെഗ്മെന്‍റില്‍ മാരുതി സുസുക്കിയുടെ എര്‍ടിഗ മികച്ച വില്‍പ്പന നേടി മുന്നേറുകയാണ്. 2012 ജനുവരിയിലാണ് ആദ്യ എര്‍ടിഗയെ മാരുതി അവതരിപ്പിച്ചത്. ആദ്യ എര്‍ടിഗ വിപണിയിലെത്തി എട്ട് വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ അഞ്ച് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ചതിന്റെ ആഘോഷത്തിലാണ് മാരുതി സുസുക്കി.  2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് വിപണിയിലെത്തിക്കുന്നത്.

മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്.

1.3 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലാണ് എര്‍ട്ടിഗ എത്തുന്നത്. എന്നാല്‍, ഇതിലെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന് പകരം 1.5 ലിറ്റര്‍ ബിഎസ്-6 ഡീസല്‍ എന്‍ജിന്‍ ഉടന്‍ നല്‍കുമെന്നാണ് സൂചന. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ എര്‍ട്ടിഗ എത്തുന്നുണ്ട്.

രണ്ടാം തലമുറ എര്‍ടിഗ പുറത്തിറക്കി 13 മാസത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റാണ് നിരത്തിലെത്തിയത്. 2017 മുതലുള്ള ഏഴ് വര്‍ഷത്തില്‍ 4,18,138 യൂണിറ്റുകളും നിരത്തിലെത്തിയിരുന്നു.

പുതിയ എര്‍ട്ടിഗയുടെ വരവോടെ ഇന്ത്യയിലെ എംപിവി ശ്രേണിയുടെ 50.3 ശതമാനം മാര്‍ക്കറ്റ് വിഹിതം മാരുതിക്കാണ്. മുമ്പിത് 25.3 ശതമാനമായിരുന്നു. അഞ്ച് ലക്ഷം എന്ന അക്കത്തിലെത്തിയതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എംപിവി എന്ന അംഗീകാരവും എര്‍ട്ടിഗയ്‌ക്കൊപ്പമായി.

മില്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വിപണിയിലെത്തുന്ന എര്‍ടിഗ ആദ്യ മോഡലിനെക്കാള്‍ 13 ശതമാനം കരുത്തും 6 ശതമാനം ടോര്‍ക്കും 10 ശതമാനം ഇന്ധനക്ഷമതയും നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പെട്രോള്‍ മാനുവലില്‍ 19.34 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 18.69 കിലോമീറ്ററും ഡീസല്‍ പതിപ്പില്‍ 25.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

ആദ്യ തലമുറയെക്കാള്‍ 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട് രണ്ടാം തലമുറയ്ക്ക്. എന്നാല്‍ വീല്‍ബെയ്‌സ് 2740 എംഎം തന്നെയാണ്. കൂടുതല്‍ സ്റ്റൈലിഷാണ് ഡിസൈന്‍. പുതുമയുള്ള ഗ്രില്ലും എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും മുന്‍ ഭാഗത്തെ മനോഹരമാക്കുന്നു. വശങ്ങളില്‍ മസ്‌കുലറായ ഷോര്‍ഡര്‍ലൈനും ബോഡിലൈനുമുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമാണ് സി പില്ലറുകള്‍. പുതിയ ടെയില്‍ ലാംപ് വാഹനത്തിന് കൂടുതല്‍ വലുപ്പം സമ്മാനിക്കുന്നു. ഇന്നോവ ക്രിസ്റ്റയുടെ ഭാവങ്ങള്‍ വാഹനത്തിനുണ്ട്. ഹെഡ്‌ലാമ്പുകളും ത്രികോണാകൃതിയുള്ള ടെയില്‍ലാമ്പും ഇന്നോവ ക്രിസ്റ്റയെ ഓര്‍മ്മിപ്പിക്കുന്നു. വിന്‍ഡ് സ്‌ക്രീനിന്റെ വശങ്ങളില്‍ നിന്ന് തുടങ്ങി എല്‍ ഷേപ്പിലാണ് ടെയ്ല്‍ ലാമ്പുകള്‍. ചില്ലിലേക്ക് കയറ്റിയുള്ള ടെയ്ല്‍ ലാമ്പുകള്‍ മാരുതിയുടെ പുതുമയാണ്. പിന്നിലെ ചില്ല് പരന്നാണിരിക്കുന്നത്.  ഒഴുകിയിറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്. 15 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തിന് കൂടുതല്‍ എടുപ്പ് തോന്നിക്കുന്നുണ്ട്.  

ബീജ് നിറത്തില്‍ മനോഹരമാണ് പുതിയ വാഹനത്തിന്‍റെ ഇന്‍റീരിയര്‍. സ്വിഫ്റ്റിലും ഡിസയറിലുമുള്ള അതേ ഡാഷ്ബോര്‍ഡ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്. പുതിയ സ്വിഫ്റ്റിനും ഡിസയറിനുമുള്ളതു പോലെ ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ്. ഡാഷ് ബോര്‍ഡില്‍ പുതിയ ഡിസൈനിലുള്ള എസി വെന്റുകളുണ്ട്. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചെരിവ് നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, നാലു സ്പീക്കറുകള്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിങ്ങനെ അകത്തളത്തിലെ പ്രത്യേകതകള്‍ നീളുന്നു.

പേള്‍ മെറ്റാലിക് ഓബം റെഡ്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഓക്സ്ഫഡ് ബ്ലു, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങളില്‍ വാഹനം തിരഞ്ഞെടുക്കാം. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും എല്ലാ മോഡലുകളിലുമുണ്ടാവും. ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും സുരക്ഷയുടെ ഭാഗമായിട്ടുണ്ട്. 

എര്‍ടിഗ ബ്ലാക്ക് എഡീഷന്‍, എര്‍ടിഗ ടൂര്‍, എര്‍ടിഗ സിഎന്‍ജി മോഡലുകളും മാരുതി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 

click me!