സര്‍വീസിനും വാറന്‍റിക്കും സമയം നീട്ടിനല്‍കി മാരുതി

By Web TeamFirst Published May 15, 2021, 10:16 AM IST
Highlights

ലോക്ക് ഡൌണിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങുകയും വാറന്‍റി കാലാവധി അവസാനിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാനൊരുങ്ങി മാരുതി സുസുക്കി. 

ലോക്ക് ഡൌണിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങുകയും വാറന്‍റി കാലാവധി അവസാനിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാനൊരുങ്ങി മാരുതി സുസുക്കി. പുതിയ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് രാജ്യത്തെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാതക്കളുടെ ഈ തീരുമാനം. 

മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങുകയോ വാറന്‍റി കാലാവധി അവസാനിക്കുകയോ ചെയ്‍ത വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി പുതുക്കുന്നതിനും സര്‍വീസ് ചെയ്യുന്നതിനുമുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് മാരുതി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സാഹചര്യം വിലയിരുത്തിയ ശേഷം ഇത് നീട്ടി നല്‍കുന്ന കാര്യവും കമ്പനി പരിഗണിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

വൈറസ് വ്യാപനം ഒഴിവാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. ഈ സഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ഷോറൂമില്‍ എത്തുന്നതിന് ബുദ്ധിമുട്ടാണ്. ഇത് കണക്കിലെടുത്താണ് മാരുതി പിരിയോഡിക്കല്‍ സര്‍വീസിനും വാറണ്ടിക്കും കൂടുതല്‍ സമയം അനുവദിക്കുന്നതെന്ന് മാരുതി സുസുക്കിയുടെ സര്‍വീസ് വിഭാഗം മേധാവി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടം ചെറുക്കാന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോഴും സമാന നടപടികളുമായി മാരുതി എത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!