Latest Videos

"ഭയക്കണം കേട്ടോ.." പണി പാലുംവെള്ളത്തില്‍ കിട്ടുമെന്ന ആശങ്കയൊഴിയാതെ മാരുതി സുസുക്കി!

By Web TeamFirst Published May 2, 2023, 12:14 PM IST
Highlights

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പ്രശ്‍നം കാരണം കമ്പനിക്ക് ഏകദേശം 1.7 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ല. ആവശ്യമില്ലാത്ത ചില മോഡലുകളിൽ നിന്ന് നീക്കം ചെയ്യുന്നത് ഉൾപ്പെടെ ചിലതരം ചിപ്പുകളുടെ കാറുകളിലെ ഉപയോഗം കുറയ്ക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. എന്നിരുന്നാലും, വിതരണ ശൃംഖല തടസ്സപ്പെടാൻ ഇപ്പോഴും സാധ്യതയുണ്ടെന്നാണ് കമ്പനി ഭയക്കുന്നത്.

ന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ചിപ്പ് ക്ഷാമം മൂലം പ്രതിസന്ധി തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ കമ്പനിക്ക് ഈ സാമ്പത്തിക വർഷത്തിൽ വിതരണ മേഖലയില്‍ തടസങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പിടിഐയെ ഉദ്ദരിച്ച് ടൈംസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം മാര്‍ഗ്ഗങ്ങളിലൂടെ ഇലക്ട്രോണിക് ഘടകങ്ങൾ എത്തിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പ്രശ്‍നം കാരണം കമ്പനിക്ക് ഏകദേശം 1.7 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ല. ആവശ്യമില്ലാത്ത ചില മോഡലുകളിൽ നിന്ന് നീക്കം ചെയ്യുന്നതുൾപ്പെടെ ചിലതരം ചിപ്പുകളുടെ കാറുകളിലെ ഉപയോഗം കുറയ്ക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. എന്നിരുന്നാലും, വിതരണ ശൃംഖല തടസ്സപ്പെടാൻ ഇപ്പോഴും സാധ്യതയുണ്ടെന്നാണ് കമ്പനി ഭയക്കുന്നത്.

ഈ വിതരണ പ്രശ്‌നങ്ങൾ കാരണം ചില മാരുതി സുസുക്കി മോഡലുകൾ നിലവിൽ വിപണിയിൽ ഉയർന്ന കാത്തിരിപ്പ് കാലയളവ് നേരിടുന്നു. ഉദാഹരണത്തിന്, മാരുതി സുസുക്കി എർട്ടിഗ സിഎൻജിയുടെ കാത്തിരിപ്പ് കാലയളവ് 11 മാസത്തോളം ഉയർന്നതാണ്. ചിപ്പ് ക്ഷാമം വിവിധ മോഡലുകളെയും കമ്പനികളെയും വ്യത്യസ്‌തമായി ബാധിച്ചേക്കാവുന്ന ഒരു ആഗോള പ്രശ്‌നമാണെന്ന് എംഎസ്‌ഐ കോർപ്പറേറ്റ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതി പപറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ആഗോളതലത്തിൽ കമ്പനി ചർച്ചകൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഗ്രാൻഡ് വിറ്റാരയിൽ അവതരിപ്പിച്ച ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടുതൽ മോഡലുകളിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായും ഭാരതി സൂചിപ്പിച്ചു.

നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനി 8,000 കോടി രൂപയുടെ മൂലധനച്ചെലവ് നിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് സോനിപത് പ്ലാന്റിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുമെന്നും എംഎസ്‌ഐ സിഎഫ്‌ഒ അജയ് സേത്ത് പറഞ്ഞു. സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ സെഗ്‌മെന്റിൽ ബ്രെസ്സ , ഗ്രാൻഡ് വിറ്റാര എന്നിവയ്‌ക്കൊപ്പം സാന്നിധ്യം ശക്തമാക്കിയിട്ടുണ്ടെന്നും ജിംനി , ഫ്രോങ്‌ക്‌സ് എന്നിവ അവതരിപ്പിക്കുന്നതിലൂടെ എസ്‌യുവി വിഭാഗത്തിൽ നേതൃസ്ഥാനം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സേത്ത് കൂട്ടിച്ചേർത്തു .

ഈ സാമ്പത്തിക വർഷത്തെ വിൽപ്പന വളർച്ചാ വീക്ഷണത്തെക്കുറിച്ച് ചോദ്യത്തിന് സിയാം കണക്കാക്കുന്ന പ്രകാരം, പാസഞ്ചർ വാഹന വ്യവസായം അഞ്ച് മുതല്‍ ഏഴ് ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി ഭാരതി സൂചിപ്പിച്ചു. മാരുതി സുസുക്കി ഇതിനപ്പുറം നന്നായി വളരണമെന്നും വ്യവസായത്തേക്കാൾ മികച്ചതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് ഓട്ടോമൊബൈൽ വ്യവസായത്തിൽ ചിപ്പുകള്‍ ഉൾപ്പെടെയുള്ള അസംഖ്യം ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്രൈവർ-അസിസ്റ്റ്, നാവിഗേഷൻ, ഹൈബ്രിഡ്-ഇലക്‌ട്രിക് സിസ്റ്റങ്ങൾ തുടങ്ങിയ കൂടുതൽ കൂടുതൽ ഇലക്ട്രോണിക് ഫീച്ചറുകളോടെ പുതിയ മോഡലുകൾ വരുന്നതോടെ വാഹന വ്യവസായത്തിലെ അർദ്ധചാലകങ്ങളുടെ ഉപയോഗം ആഗോളതലത്തിൽ വർദ്ധിച്ചു. കൊവിഡ് 19 മാഹാമരിക്ക് ശേഷം വാഹന വ്യവസായം അർദ്ധചാലക ക്ഷാമവും ഉയർന്ന അസംസ്‌കൃത വസ്‍തുക്കളുടെ വിലയുമായി പൊരുതുകയാണ്.

click me!