വലിയ ഫാമിലികൾക്ക് കോളടിച്ചു! 23 കിലോമീറ്ററിൽ കൂടുതൽ മൈലേജും 6 എയർബാഗുമുള്ള ഈ ജനപ്രിയ മാരുതി കാറിന് 1.40 ലക്ഷം വിലക്കിഴിവ്

Published : Aug 17, 2025, 09:49 AM IST
Maruti Suzuki Invicto

Synopsis

മാരുതി സുസുക്കി തങ്ങളുടെ ആഡംബര എംപിവി ഇൻവിക്ടോയ്ക്ക് ഓഗസ്റ്റ് മാസത്തിൽ 1.40 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു. സീറ്റ വേരിയന്റിന് 1.15 ലക്ഷം രൂപയും ആൽഫ വേരിയന്റിന് 1.40 ലക്ഷം രൂപയുമാണ് കിഴിവ്. 

നപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ഏറ്റവും വിലയേറിയതും ആഡംബരപൂർണ്ണവുമായ എംപിവിയായ ഇൻവിക്ടോയ്ക്ക് ഈ മാസം അതായത് ഓഗസ്റ്റ് മാസത്തിൽ വൻ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഉപഭോക്താക്കൾക്ക് 1.40 ലക്ഷം രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. സീറ്റ വേരിയന്റിന് 1.15 ലക്ഷം രൂപ വരെയും ആൽഫ വേരിയന്റിന് 1.40 ലക്ഷം രൂപ വരെയും കമ്പനി കിഴിവ് നൽകുന്നു. ടൊയോട്ട ഇന്നോവയുടെ പ്ലാറ്റ്‌ഫോമിലാണ് ഇൻവിക്ടോ നിർമ്മിച്ചിരിക്കുന്നത്. എങ്കിലും, ഇന്നോവയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ ഡിമാൻഡ് വളരെ കുറവാണ്. ജൂലൈയിൽ ഇതിന്റെ 351 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. ഇൻവിക്ടോയുടെ എക്‌സ്-ഷോറൂം വില 25.51 ലക്ഷം രൂപ മുതൽ 29.32 ലക്ഷം രൂപ വരെയാണ്.

മാരുതി ഇൻവിക്റ്റോയ്ക്ക് ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റമുള്ള 2.0 ലിറ്റർ ടിഎൻജിഎ എഞ്ചിൻ ലഭിക്കും. ഇത് ഒരു ഇ-സിവിടി ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് 183 bhp പവറും 1250 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ കാറിന് 9.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം, ഒരു ലിറ്റർ പെട്രോളിൽ 23.24 കിലോമീറ്റർ വരെ മൈലേജ് കൈവരിക്കാൻ കഴിയും. ടൊയോട്ട ഇന്നോവയെപ്പോലെ, ഇത് 7 സീറ്റർ കോൺഫിഗറേഷനിലാണ് വരുന്നത്.

മസ്‌കുലാർ ക്ലാംഷെൽ ബോണറ്റ്, ഡിആർഎല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ക്രോം കൊണ്ട് ചുറ്റപ്പെട്ട ഷഡ്ഭുജ ഗ്രിൽ, വീതിയേറിയ എയർ ഡാം, സിൽവർ സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ലെതർ അപ്ഹോൾസ്റ്ററിയോടുകൂടിയ പവർഡ് ഓട്ടോമൻ സീറ്റുകൾ, ഇന്റഗ്രേറ്റഡ് മൂഡ് ലൈറ്റിംഗുള്ള പനോരമിക് സൺറൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയാണ് ക്യാബിനിലെ സവിശേഷതകൾ.

മാരുതി സുസുക്കി ഇൻവിക്ടോയിൽ വൺ-ടച്ച് പവർ ടെയിൽഗേറ്റ് ലഭിക്കും. അതായത്, ടെയിൽഗേറ്റ് ഒറ്റ ടച്ച് ഉപയോഗിച്ച് തുറക്കപ്പെടും. കമ്പനിയുടെ അടുത്ത തലമുറ സുസുക്കി കണക്റ്റിനൊപ്പം 6 എയർബാഗുകളുടെ സുരക്ഷയും ഇൻവിക്ടോയ്ക്ക് ലഭിക്കും. എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന പവർ വെന്റിലേറ്റഡ് സീറ്റുകളും ഉണ്ട്. മുൻ സീറ്റുകൾ, രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ, സൈഡ് ഫോൾഡബിൾ ടേബിൾ, മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ വൺ-ടച്ച് വാക്ക്-ഇൻ സ്ലൈഡ്, മൾട്ടി-സോൺ താപനില ക്രമീകരണങ്ങൾ. ഇതിന്റെ നീളം 4755 എംഎം ആണ്. വീതിയും ഉയരവും യഥാക്രമം 1850 എംഎം, 1795 എംഎം എന്നിങ്ങനെയാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ