"ഇങ്ങനെ കൊതിപ്പിക്കല്ലേ മാരുതീ.." വമ്പന്‍ വിലക്കിഴിവുമായി മാരുതി സുസുക്കി!

Published : Sep 06, 2023, 03:31 PM ISTUpdated : Sep 06, 2023, 03:37 PM IST
"ഇങ്ങനെ കൊതിപ്പിക്കല്ലേ മാരുതീ.." വമ്പന്‍ വിലക്കിഴിവുമായി മാരുതി സുസുക്കി!

Synopsis

മാരുതി സുസുക്കി വാഹനം സ്വന്തമാക്കുന്നത് കൂടുതൽ താങ്ങാനാവുന്നതും വിശാലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതുമാണ് പുതിയ ഓഫറുകള്‍ എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 2023 സെപ്റ്റംബറിൽ ആകർഷകമായ കിഴിവുകളും ഓഫറുകളും അവതരിപ്പിച്ചു. തിരഞ്ഞെടുത്ത മാരുതി അരീന ശ്രേണിയുടെ ഭാഗമായിട്ടാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുക്കി വാഹനം സ്വന്തമാക്കുന്നത് കൂടുതൽ താങ്ങാനാവുന്നതും വിശാലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതുമാണ് പുതിയ ഓഫറുകള്‍ എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാരുതി ആൾട്ടോ 800-ന്റെ പെട്രോൾ വേരിയന്റിന് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. ബഡ്ജറ്റ് ഫ്രണ്ട്‌ലി ഓപ്ഷൻ തേടുന്നവർക്ക് ഇത് ആൾട്ടോ 800-നെ ആകർഷകമായ ചോയിസാക്കി മാറ്റുന്നു. അതേസമയം ഓൾട്ടോ 800 സിഎൻജിയിൽ ഓഫറുകളൊന്നുമില്ല.

ആൾട്ടോ കെ10-നെ പെട്രോൾ പതിപ്പിന് മാരുതി സുസുക്കി ഗണ്യമായ ലാഭം വാഗ്ദാനം ചെയ്യുന്നു. പെട്രോൾ വേരിയന്റുകളിൽ 35,000 രൂപയും സിഎജി വേരിയന്റുകളിൽ 20,000 രൂപയും ഓഫര്‍ ലഭിക്കും. ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 4,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

സെലേറിയോ പെട്രോള്‍ പതിപ്പിലും നിരവധി കിഴിവുകൾ അവതരിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് 40,000 (സിഎൻജി വേരിയന്റുകളിൽ 35,000 രൂപ) വരെ ക്യാഷ് ഡിസ്കൗണ്ട് ആസ്വദിക്കാം. കൂടാതെ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 

എസ്-പ്രസ്സോയുടെ പെട്രോൾ, സിഎൻജി പതിപ്പുകളില്‍ 35,000, രൂപ വരെ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.  എക്‌സ്‌ചേഞ്ച് ബോണസ് 20,000, കോർപ്പറേറ്റ് കിഴിവ് രൂപ 4,100 എന്നിവ അടക്കമാണ് ഈ ഓഫര്‍. വാഗൺ-ആറിന് 30,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, എല്ലാ വേരിയന്റുകളിലും 4,000 രൂപ കോർപ്പറേറ്റ് കിഴിവ് ഉള്‍പ്പെടെയാണിത്. 

ജനപ്രിയ മോഡലായ സ്വിഫ്റ്റ് പെട്രോള്‍ പതിപ്പും ഇപ്പോള്‍ മികച്ച ലാഭത്തില്‍ സ്വന്തമാക്കാം. ഈ മോഡലിന് 35,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. എക്സ്ചേഞ്ച് ബോണസ് 15,000 രൂപയും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെയാണിത്. സ്വിഫ്റ്റിന്റെ സിഎൻജി വേരിയന്‍റുകള്‍ വാങ്ങുന്നവർക്കായും മികച്ച ഓഫറുകള്‍ ഉണ്ട്. ഈ വിഭാഗത്തില്‍  25,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. 

അതേസമയം ഡിസയറിലും ബ്രെസ്സയിലും ഇപ്പോൾ കിഴിവുകളൊന്നും ലഭ്യമല്ല. മാത്രമല്ല മേല്‍പ്പറഞ്ഞ എല്ലാ കിഴിവുകളും ഓഫറുകളും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും നിങ്ങളുടെ ലൊക്കേഷനും നിങ്ങൾ സന്ദർശിക്കുന്ന ഡീലർഷിപ്പും അനുസരിച്ച് വ്യത്യാസപ്പെടാം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കൃത്യമായ വിവരങ്ങൾക്കായി നിങ്ങളുടെ അടുത്തുള്ള മാരുതി സുസുക്കി ഡീലറെ ബന്ധപ്പെടുക. 

PREV
Read more Articles on
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ