കാർ നിർമ്മാണം പഠിക്കണോ? മാരുതി സുസുക്കി പഠിപ്പിക്കും! ആദ്യ ബാച്ചിലേക്കുള്ള പ്രവേശനവും തുടങ്ങി

Published : Jul 23, 2025, 11:32 AM IST
Maruti Suzuki Plant

Synopsis

ഹരിയാനയിലെ സോണിപത്തിൽ പുതിയ ജപ്പാൻ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനുഫാക്ചറിംഗ് (JIM) കാമ്പസ് മാരുതി സുസുക്കി ആരംഭിച്ചു. 

രിയാനയിലെ സോണിപത്തിൽ പുതുതായി സ്ഥാപിതമായ ജപ്പാൻ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനുഫാക്ചറിംഗ് (JIM)-ൽ ഉദ്ഘാടന ബാച്ചിലേക്കുള്ള പ്രവേശനം മാരുതി സുസുക്കി ആരംഭിച്ചു. രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സോണിപത്തിൽ അടുത്തിടെയാണ് ഇത് കമ്മീഷൻ ചെയ്തത്. മാസ്റ്റർ അതുൽ ഗവൺമെന്റ് ഐടിഐയിൽ സ്ഥാപിതമായ ഈ കേന്ദ്രം 2025 സെപ്റ്റംബറിൽ പ്രവർത്തനക്ഷമമാകും. കൂടാതെ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (എംഎംവി), മെഷീനിസ്റ്റ്, വെൽഡർ, ഫിറ്റർ എന്നീ നാല് തൊഴിലധിഷ്ഠിത ട്രേഡുകളിലായി 100-ലധികം വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനും കഴിയും.

സർക്കാരിന്റെ 'സ്‌കിൽ ഇന്ത്യ മിഷനുമായി' യോജിച്ച വിശാലമായ നൈപുണ്യ വികസന സംരംഭങ്ങളുടെ ഭാഗമായി പുതിയ ജിം കാമ്പസ് സ്ഥാപിക്കുന്നതിനായി മാരുതി സുസുക്കി 10 കോടി നിക്ഷേപിച്ചു. ഉഞ്ച മജ്‌റയിൽ നേരത്തെ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിന് ശേഷം, മാരുതി സുസുക്കിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ സംരംഭം ആണിത്. ഈ സ്ഥാപനം, സൈദ്ധാന്തിക പരിജ്ഞാനവും പ്രായോഗിക പരിചയവും സമന്വയിപ്പിക്കുന്ന ഒരു ഇരട്ട പരിശീലന മാതൃകയാണ് പിന്തുടരുന്നത്. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT) യുമായി യോജിപ്പിച്ചിരിക്കുന്ന ഈ പാഠ്യപദ്ധതി, സുരക്ഷ, ഗുണനിലവാരം, അച്ചടക്കം എന്നിവയുൾപ്പെടെയുള്ള ജാപ്പനീസ് മികച്ച രീതികൾ ഉൾക്കൊള്ളുന്നു. ഓട്ടോമോട്ടീവ് നിർമ്മാണ മേഖലയിൽ, നിലവിലെ വ്യവസായ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു വൈദഗ്ധ്യത്തോടെ വിദ്യാർത്ഥികളെ ജോലിക്ക് തയ്യാറാക്കുക എന്നതാണ് ഈ സമീപനത്തിന്റെ ലക്ഷ്യം.

2026 ആകുമ്പോഴേക്കും 30,000 ഇന്ത്യൻ യുവാക്കളെ ഉൽപ്പാദന ശേഷിയിൽ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-ജപ്പാൻ സർക്കാരുകൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ് ജിമ്മുകൾ. മാരുതി സുസുക്കി സ്പോൺസർ ചെയ്യുന്ന ജിമ്മിൽ നിന്ന് 2,100-ലധികം വിദ്യാർത്ഥികൾ ബിരുദം നേടിയിട്ടുണ്ട്. ഈ പരിപാടിയുടെ ആശയം രൂപപ്പെടുത്തിയതിനുശേഷം, ജിമ്മിൽ ഇതുവരെ 2,100-ലധികം വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട് എന്നാണ് റിപ്പോ‍ട്ടുകൾ.

ഓട്ടോമോട്ടീവ് വ്യവസായം പഴയ സാങ്കേതികവിദ്യകളിൽ നിന്നും ഗുണനിലവാരത്തിൽ നിന്നും പുതിയ സാങ്കേതികവിദ്യകളിലേക്കും ഉയർന്ന നിലവാരത്തിലേക്കും മാറുകയാണ്. ഈ സമയത്ത് മാരുതി സുസുക്കിയും സോണിപത്തിലെ അവരുടെ ഭാവിയും ഇന്ത്യയുടെ തൊഴിൽ ശക്തിയെ ഭാവിയിലേക്ക് സജ്ജമാക്കാൻ സഹായിക്കും.

യുവജന ശാക്തീകരണ, സംരംഭകത്വ സഹമന്ത്രി ഗൗരവ് ഗൗതം സ്‌കിൽ ഇന്ത്യ മിഷനും ഹരിയാനയുടെ സാമ്പത്തിക വളർച്ചയ്ക്കും വിലപ്പെട്ട സംഭാവനയാണിതെന്ന് വിശേഷിപ്പിച്ചു. മാരുതി സുസുക്കിയിലെ കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതി, തൊഴിലവസരങ്ങളും ശക്തമായ തൊഴിൽ നൈതികതയും വളർത്തുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്കിനെക്കുറിച്ച് വ്യക്തമാക്കി. 

 

 

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ