Maruti Eeco : ഇത്രയും ഈക്കോ വാനുകളെ തിരികെ വിളിക്കാന്‍ മാരുതി, കാരണം ഇതാണ്

Published : Apr 07, 2022, 09:29 AM IST
Maruti Eeco : ഇത്രയും ഈക്കോ വാനുകളെ തിരികെ വിളിക്കാന്‍ മാരുതി, കാരണം ഇതാണ്

Synopsis

2021 ജൂലൈ 19 നും ഒക്ടോബർ 5 നും ഇടയിൽ നിർമ്മിച്ച മാരുതി സുസുക്കി ഇക്കോ യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. പ്രശ്‍നം ബാധിക്കാൻ സാധ്യതയുള്ള യൂണിറ്റുകൾ തിരിച്ചു വിളിച്ച് പരിശോധിക്കും എന്നാണ് കമ്പനി പറയുന്നത്. 

സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി മാരുതി സുസുക്കി (Maruti Suzuki) ജനപ്രിയ മോഡലായ ഇക്കോയുടെ (Eeco) 20,000 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. വീൽ റിം സൈസിന്‍റെ നിർമ്മാണത്തിലെ പിഴവ് പരിഹരിക്കുന്നതിനായി ഏകദേശം 20,000 യൂണിറ്റ് മാരുതി ഇക്കോ വാനുകൾ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടെന്ന് മാരുതി സുസുക്കി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

ഒരു റെഗുലേറ്ററി ഫയലിംഗിൽ ആണ് മാരുതി സുസുക്കി ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ പരിശോധനയ്ക്കിടെ, ബാധിത യൂണിറ്റുകളിൽ തെറ്റായ വീൽ റിം സൈസ് അടയാളപ്പെടുത്തിയിരിക്കാമെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.  2021 ജൂലൈ 19 നും ഒക്ടോബർ 5 നും ഇടയിൽ നിർമ്മിച്ച മാരുതി സുസുക്കി ഇക്കോ യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. പ്രശ്‍നം ബാധിക്കാൻ സാധ്യതയുള്ള യൂണിറ്റുകൾ തിരിച്ചു വിളിച്ച് പരിശോധിക്കും എന്നാണ് കമ്പനി പറയുന്നത്. തകരാർ കണ്ടെത്തിയാൽ, പ്രശ്‍നം പരിഹരിച്ച് നല്‍കും. അതേസമയം വാഹനത്തിന്‍റെ പ്രകടനത്തിലോ സുരക്ഷയിലോ ഒന്നും ഈ പ്രശ്‌നത്തിന് യാതൊരു സ്വാധീനവുമില്ല എന്നുംവരും സമയങ്ങളിൽ ഈ യൂണിറ്റുകളുടെ ഉടമകളെ ബന്ധപ്പെടുമെന്നും മാരുതി വ്യക്തമാക്കുന്നു. 

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

ഈ തകരാർ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ഇക്കോ മോഡൽ ആർക്കെങ്കിലും സ്വന്തമായുണ്ടെങ്കിൽ, ഈ ഉടമകള്‍ വാഹനം ഒരു അംഗീകൃത മാരുതി വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകണം.  കാറിന് ഒരു പരിശോധന ആവശ്യമാണോ എന്ന് അറിയാൻ ഉപഭോക്താക്കൾക്ക് കമ്പനി വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‍ത് ഷാസി നമ്പർ നല്‍കിയാലും മതിയാകും. 

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഇക്കോ. മാരുതി സുസുക്കിയുടെ ജനപ്രിയ വാനായ ഈക്കോയ്‍ക്ക് അടുത്തിടെ 12 വയസ് തികഞ്ഞിരുന്നു. മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 12 വർഷം മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ മോഡലാണിത്. 

സിയാസുമായി മാരുതി കുതികുതിക്കുന്നു, ആറുവര്‍ഷത്തിനിടെ വിറ്റത് മൂന്നുലക്ഷം

2010 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈക്കോ രണ്ട് വര്‍ഷത്തിനുള്ളില്‍  ഒരുലക്ഷത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു.  ഇന്ത്യയിലെ വാന്‍ ശ്രേണിയുടെ 90 ശതമാനവും കയ്യിലൊതുക്കുന്നത് മാരുതി ഈക്കോയാണെന്നുമാണ്  കണക്കുകള്‍. മൂന്ന് കാർഗോ വേരിയന്റുകളിലും നാല് പാസഞ്ചർ വേരിയന്റുകളിലും ഒരു ആംബുലൻസ് വേരിയന്റുകളിലുമാണ് മാരുതി ഇക്കോ വാൻ വാഗ്ദാനം ചെയ്യുന്നത്. മാരുതി ഇക്കോയുടെ ടോപ്പ്-സ്പെക്ക് ട്രിമ്മിന്റെ എക്സ്-ഷോറൂം വില 7.29 ലക്ഷം രൂപ വരെയാണ്. 2021 മാർച്ചിൽ എല്ലാ കാറുകൾക്കും കേന്ദ്രം നിർബന്ധമാക്കിയതിന് പിന്നാലെ 2021 ഡിസംബറില്‍ ഇക്കോയിൽ പാസഞ്ചർ എയർബാഗുകൾ മാരുതി അവതരിപ്പിച്ചിരുന്നു. 

2022 ബ്രെസ മാരുതിയുടെ ആദ്യ സിഎൻജി എസ്‌യുവിയാകും

ഇന്ത്യയിലെ മറ്റ് വാനുകളെ അപേക്ഷിച്ച് കൂടുതല്‍ യാത്രാസുഖം നല്‍കുന്ന മോഡലാണ് ഈക്കോയെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇക്കോയുടെ ഉടമകളില്‍ 66 ശതമാനം ആളുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് ആശ്രയിക്കുന്ന വാഹനമാണ് ഈക്കോയെന്നുമാണ് മാരുതിയുടെ വാദം. 2019-20 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന 10 വാഹനങ്ങളില്‍ ഈക്കോയും സ്ഥാനം പിടിച്ചിരുന്നു. 

രാജ്യത്തെ പുതുക്കിയ സുരക്ഷാ - മലീനികരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതുക്കിയ ഇക്കോയെ മാര്‍ച്ചിലാണ് മാരുതി അവതരിപ്പിച്ചത്. അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. സിഎന്‍ജിയില്‍ 63 ബിഎച്ച്‍പി കരുത്തും 85 എന്‍എം ടോര്‍ഖും ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ്6 എന്‍ജിനും എത്തുന്നതോടെ ഈ വാഹനം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി ഈക്കോയെ കമ്പനി തിരിച്ചെത്തിയിരിക്കുകയായിരുന്നു. ഈക്കോയുടെ ശ്രേണിയില്‍ മാരുതി മുമ്പ് നിരത്തില്‍ എത്തിച്ചിരുന്ന ഓംനി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈക്കോയെ മാരുതി കൂടുതല്‍ കരുത്തനാക്കിയത്. ഭാവിയില്‍ നടപ്പാക്കാനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ദൃഢമായ മെറ്റലുകള്‍ കൊണ്ട് വാഹനത്തിന്‍റെ മുന്‍ഭാഗത്തെ കമ്പനി പുതുക്കി പണിതിട്ടുണ്ട്. വാഹനത്തിന്‍റെ ബിഎസ്6 സിഎന്‍ജി വകഭേദവും അടുത്തിടെ വിപണിയിലെത്തിയിരുന്നു. 

പലവട്ടം കരണംമറിഞ്ഞിട്ടും പപ്പടമാകാതെ നെക്‌സോൺ, പോറലുമില്ലാതെ യാത്രികര്‍, ഇതൊക്കയെന്തെന്ന് ടാറ്റ!

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം