മാരുതി ഇതുവരെ വിറ്റത് ഇത്രയും ലക്ഷം ബിഎസ്6 കാറുകള്‍!

By Web TeamFirst Published Nov 27, 2019, 2:08 PM IST
Highlights

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം ബിഎസ് 6 പെട്രോള്‍ വാഹനങ്ങളുള്ള കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുകി.

ഇതുവരെ ഇന്ത്യയില്‍ മൂന്ന് ലക്ഷം ബിഎസ്6 കാറുകള്‍ വിറ്റതായി മാരുതി സുസുകി. ഏഴ് മാസങ്ങള്‍ക്കുള്ളിലെ കണക്കാണിത്. പെട്രോള്‍ എന്‍ജിനിലുള്ളവയാണ് ഈ മൂന്ന് ലക്ഷം കാറുകളും. ബിഎസ് 6 പാലിക്കുന്ന ഡീസല്‍ വാഹനങ്ങള്‍ മാരുതി സുസുകി വില്‍ക്കുന്നില്ല. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം ബിഎസ് 6 പെട്രോള്‍ വാഹനങ്ങളുള്ള കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുകി.

2019 ഒക്‌ടോബറില്‍ മാത്രം ഒരു ലക്ഷത്തോളം ബിഎസ് 6 കാറുകള്‍ വിറ്റു.  ബലേനോയുടെയും ഓള്‍ട്ടോയുടെയും ബിഎസ് 6 മോഡലുകള്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് വിപണിയിലെത്തിച്ചത്. കൂടാതെ, സ്വിഫ്റ്റ്, ഡിസയര്‍, എസ്-പ്രെസോ, എര്‍ട്ടിഗ, എക്‌സ്എല്‍6, വാഗണ്‍ആര്‍ (1.0 ലിറ്റര്‍, 1.2 ലിറ്റര്‍) എന്നിവയും ബിഎസ് 6 മോഡലുകളാണ്. 

രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്.  നിലവില്‍ ബിഎസ്4 വാഹനങ്ങളാണ് നിരത്തില്‍. 2020 ഏപ്രില്‍ ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ കാറുകള്‍ക്കും കരുത്തേകുന്നത് ബിഎസ്6 എന്‍ജിന്‍ ആയിരിക്കണം. 

ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ മാത്രമാണ് ബിഎസ്6 ഇന്ധനം ലഭിക്കുന്നത്. 2020 ഏപ്രിലിനു മുമ്പായി എല്ലാ നഗരങ്ങളിലും ബിഎസ്6 ഇന്ധനം ലഭ്യമായേക്കും. 

click me!