ഇത് 'സ്റ്റിക്കര്‍ ഒട്ടിക്കല്‍' അല്ല, കളി മാറുന്നു; പുതിയ കൂട്ടുകൃഷിയുമായി മാരുതിയും ടൊയോട്ടയും!

By Web TeamFirst Published Oct 20, 2021, 5:41 PM IST
Highlights

ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ടയും മാരുതി സുസുക്കിയും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

മാരുതി സുസുക്കിയും (Maruti Suzuki) ടൊയോട്ടയും (Toyota0 തമ്മിലുള്ള കൂട്ടുകച്ചവടം വിജയത്തിന്‍റെ പാതയിലാണ്. ടൊയോട്ടയുടെ ലോഗോ ഒട്ടിച്ച് വില്‍ക്കുന്ന മാരുതി സുസുക്കിയുടെ റീ ബാഡ്‍ജിംഗ് മോഡലുകളായ ഗ്ലാന്‍സയും (Glanza) അര്‍ബര്‍ ക്രൂസറും (Urban Cruiser) ഹിറ്റാണ്. പിന്നാലെ സിയാസിന്‍റെ ടൊയോട്ട വകഭേദത്തിന്‍റെ പണിയും അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു.

എന്നാല്‍ ഇപ്പോൾ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയെ നേരിടാൻ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ടയും മാരുതി സുസുക്കിയും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനം അടുത്ത വര്‍ഷം പുറത്തിറങ്ങും എന്നാണ് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.  പുതിയ ഉൽപ്പന്നം വികസിപ്പിക്കാൻ ടൊയോട്ടയും മാരുതി സുസുക്കിയും ഒരു വർഷത്തിലേറെയായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇരു നിർമ്മാതാക്കളിൽ നിന്നുള്ള ഡിസൈനർമാരും പ്രൊഡക്ട് ഡവലംപ്മെന്റ് ടീമും എഞ്ചിനീയറിംഗ് ടീമുകളും വരാനിരിക്കുന്ന പ്രൊഡക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ എസ്‌യുവി നിലവിൽ രണ്ട് നിർമ്മാതാക്കളും സംയുക്തമായിട്ടാണ് വികസിപ്പിച്ചെടുക്കുന്നതെന്നാണ് വിവരം. ഗ്ലാൻസ എന്ന പേരിൽ ടൊയോട്ട വില്‍ക്കുന്ന മാരുതി ബലേനോയില്‍ ഇതുവരെ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അർബൻ ക്രൂയിസര്‍ എന്ന ബ്രെസയ്ക്കും ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍  പുതിയ മോഡല്‍ വെറുമൊരു റീ ബാഡ്‍ജ് പതിപ്പല്ല എന്നതാണ് കൌതുകകരം. 

പുതിയൊരു അടിസ്ഥാന പ്ലാറ്റ്ഫോമിൽ ആണ് ഈ മോഡല്‍ വികസിച്ചുകൊണ്ടിരിക്കുകന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിർമ്മാതാക്കൾ ബേസ് ലെവലിൽ നിന്ന് വാഹനം വികസിപ്പിക്കുന്നതിനാൽ, ഇരു നിർമ്മാതാക്കളുടെയും നിലവിലുള്ള റീ ബാഡ്‍ജ് പതിപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സ്റ്റൈലിംഗ് ആയിരിക്കും പുതിയ മോഡലിന് ഉണ്ടാകുക. 

പുതിയ കാറിന്റെ വികസനത്തിൽ രണ്ട് നിർമ്മാതാക്കളും ഉൾപ്പെട്ടിരിക്കുന്നതിനാൽ, എസ്‌യുവിയുടെ രണ്ട് ആവർത്തനങ്ങളിലും വളരെ വ്യത്യസ്തമായതും സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങളും ഉണ്ടാകും. വാഹനത്തിന്റെ ഡെവലപ്പ്മെന്റിന്റെ ചെലവ് ഏകദേശം 1,000 കോടി രൂപയോളമാണ്. രണ്ട് നിർമ്മാതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. ടൊയോട്ടയുടെ കർണാടക പ്ലാന്റിൽ നിർമ്മിക്കുന്ന ഈ വാഹനം ഇന്ത്യയിലെ മാരുതി സുസുക്കി ഡീലർഷിപ്പുകളിലൂടെയും ടൊയോട്ട ഡീലർഷിപ്പുകളിലൂടെയും വിൽപ്പനയ്ക്ക് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം ഇലക്ട്രിക്, ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾക്ക് ഇന്ത്യൻ സർക്കാർ 26,000 രൂപ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്കീം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫണ്ടിലേക്ക് ആക്സസ് നേടുന്നതിന് ഇരു കമ്പനികളും കൂടുതൽ ഊര്‍ജ്ജിതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

click me!