മായങ്ക് പരേക്ക് പടിയിറങ്ങുന്നു, ടാറ്റയെ നയിക്കാൻ ശൈലേഷ് ചന്ദ്ര

By Web TeamFirst Published Mar 30, 2020, 3:44 PM IST
Highlights

ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരേക്ക് പടിയിറങ്ങുന്നു.

ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരേക്ക് പടിയിറങ്ങുന്നു. 2021 ഫെബ്രുവരിയിൽ മായങ്ക് വിരമിക്കും. മായങ്ക് പരിക്കിന് പകരക്കാരനായി ഇലക്ട്രിക് വെഹിക്കിൾ ആൻഡ് കോർപ്പറേറ്റ് സ്ട്രാറ്റജി പ്രസിഡന്റായ ശൈലേഷ് ചന്ദ്ര എത്തും. ഈ ഏപ്രിൽ ഒന്നുമുതൽ ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ കാർ ബിസിനസിന്റെ പ്രസിഡന്റായി ശൈലേഷ് ചന്ദ്ര ചാർജ് എടുക്കും. 

ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ കാർ വിഭാഗത്തെ ഉപകമ്പനിയാക്കുന്നതിന് ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡ് ബോർഡിന്റെ അംഗീകാരം ലഭിച്ചെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത് കൊമേഴ്സ്യൽ വിഭാഗത്തിനും പാസ‍ഞ്ചർ കാർ വിഭാഗത്തിലും വേർതിരിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

ബനാറസ് ഹിന്ദു സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ നിന്ന് ബിടെക്ക് ബിരുദവും ബെംഗളൂരു ഐഐഎമ്മിൽ നിന്ന് എംബിഎയും സ്വന്തമാക്കിയ പരേക്ക് രണ്ടു പതിറ്റാണ്ടോളം മാരുതി സുസുക്കിയിൽ ജോലി ചെയ്തതിന് ശേഷം അ‍ഞ്ചുവർഷം മുമ്പാണ് ടാറ്റയില്‍ എത്തിയത്.

click me!