ഹെല്‍മറ്റില്ലാതെ മുന്നിലൂടെ പോയിട്ടും പിടിക്കാനാകാതെ പൊലീസ്, വീഡിയോ വൈറല്‍

By Web TeamFirst Published Sep 4, 2019, 9:11 PM IST
Highlights

ഐപിഎസ് ഉദ്യോഗസ്ഥനായ പങ്കജ് നെയ്നാണ് പഴയ ഒരു വീഡിയോ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. എന്നാല്‍, നടക്കുന്നത് അല്ലല്ലോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

ദില്ലി: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യം മുഴുവന്‍ അത് ചര്‍ച്ചയായിരിക്കുകയാണ്. കടുത്ത പിഴ ശിക്ഷ ഓരോ നിയമലംഘനം നടത്തുമ്പോഴും ചുമത്തുന്ന വാര്‍ത്തകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തും നിന്നും വരുന്നുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഒരു വീഡിയോ.

ഐപിഎസ് ഉദ്യോഗസ്ഥനായ പങ്കജ് നെയ്നാണ് പഴയ ഒരു വീഡിയോ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. എന്നാല്‍, നടക്കുന്നത് അല്ലല്ലോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൊലീസ് പരിശോധനയ്ക്ക് നില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ വണ്ടി ഓടിക്കാതെ ഉരുട്ടി കൊണ്ടു പോകുന്നതാണ് വീഡിയോയില്‍. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കണമെന്നും പങ്കജ് ജെയ്ന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍റെ വീഡിയോയോട് പ്രതികരിച്ച് രംഗത്ത് വന്നത്. 

വീഡിയോ കാണാം

This is hilarious.
Innovative ways to avoid traffic challans
☺️☺️

Pls follow traffic rules to avoid such situations pic.twitter.com/hh7c1jWC80

— Pankaj Nain IPS (@ipspankajnain)

 

click me!