Mercedes AMG GT : മെഴ്‌സിഡസ് എഎംജി ജിടി ട്രാക്ക് സീരീസ് അവതരിപ്പിച്ചു

Web Desk   | Asianet News
Published : Mar 28, 2022, 10:35 PM IST
Mercedes AMG GT : മെഴ്‌സിഡസ് എഎംജി ജിടി ട്രാക്ക് സീരീസ് അവതരിപ്പിച്ചു

Synopsis

ഇതില്‍ പ്രധാനപ്പെട്ട മോഡലായ എഎംജി GT ട്രാക്ക് സീരീസിനെ കമ്പനി അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനം ലിമിറ്റിഡ് എഡിഷന്‍ ആണെന്നും വെറും 55 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  

എംജി (AMG)യുടെ 55-ാം വാർഷികം ആഘോഷിക്കുന്നതിനായി ജര്‍മ്മന്‍ (German) ആഡംബര വാഹന ബ്രാന്‍ഡായ മെഴ്‍സിഡസ് (Mercedes) നിരവധി എഎംജി (AMG) പ്രത്യേക പതിപ്പ് മോഡലുകൾ പുറത്തിറക്കും എന്ന് റിപ്പോര്‍ട്ട്. ഇതില്‍ പ്രധാനപ്പെട്ട മോഡലായ എഎംജി GT ട്രാക്ക് സീരീസിനെ കമ്പനി അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഴ്‌സിഡസ് എഎംജി ജിടി ബ്ലാക്ക് സീരീസ് അടിസ്ഥാനമാക്കി മെഴ്‍സിഡസ് AMG ഉപഭോക്താക്കൾക്ക് വിൽക്കുന്ന ഏറ്റവും ശക്തമായ കാർ കൂടിയാണ് ട്രാക്ക് സീരീസ്. വാഹനം ലിമിറ്റിഡ് എഡിഷന്‍ ആണെന്നും വെറും 55 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മെഴ്‍സിഡസ് AMG GT ട്രാക്ക് സീരീസ്: എഞ്ചിനും ഗിയർബോക്സും 
ബ്ലാക്ക് സീരീസിന് സമാനമായ 4.0-ലിറ്റർ, ട്വിൻ-ടർബോ V8 ആണ് ട്രാക്ക് സീരീസിന് ഉള്ളത്. എന്നാൽ മെഴ്‌സിഡസ് എഎംജി ട്രാക്ക് സീരീസില്‍ ഈ എഞ്ചിന്‍ 733hp കരുത്തും 850Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഇത് 3hp ഉം 50Nm കരുത്തും കൂടുതലാണ്. ഏഴ് സ്‍പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഒഴിവാക്കി, പിൻ ചക്രങ്ങളിലേക്ക് പവർ അയക്കുന്ന 6-സ്പീഡ് സീക്വൻഷ്യൽ റേസ് ഗിയർബോക്‌സ് ആണ് ട്രാന്‍സ്‍മിഷന്‍. കാറിന് ബിൽസ്റ്റൈൻ ഡാംപറുകളും ഉണ്ട്. കൂടാതെ പുതുക്കിയ സസ്പെൻഷനും ലഭിക്കുന്നു. മുന്നില്‍ 390 എംഎം ഡിസ്‍കുകളും പിന്നിൽ 355 എംഎം ഡിസ്‍കുകളും ആണ് ബ്രേക്കിംഗ്. 

മെഴ്‍സിഡസ് AMG GT ട്രാക്ക് സീരീസ്: ബാഹ്യരൂപം
ട്രാക്ക് സീരീസിന്റെ ഭാരം 1,400 കിലോഗ്രാം മാത്രമാണ്. ബോണറ്റ്, സിൽസ്, ഫെൻഡറുകൾ എന്നിവ കാർബൺ-ഫൈബർ ഘടകങ്ങൾ ഉപയോഗിച്ച് നിര്‍മ്മിച്ചാണ് ഈ ഭാരക്കുറവ് കമ്പനി നേടിയത്.  ബോണറ്റിലും ബമ്പറിലും സമാനമായ എയറോ ഘടകങ്ങൾ ഉള്ളതിനാൽ ട്രാക്ക് സീരീസിന്റെ സ്റ്റൈലിംഗ് GT3 റേസ് കാറുമായി കൂടുതൽ സമാനതയുള്ളതാണ്. ബ്ലാക്ക് സീരീസിലേതിന് സമാനമായ റിയർ വിംഗ് അധിക ഡൗൺഫോഴ്‌സ് നൽകുന്നതായും റിപ്പോർട്ടുകള്‍ ഉണ്ട്. ട്രാക്ക് സീരീസിന് 18 ഇഞ്ച് മില്ല്ഡ് അലോയ് വീലുകളും ലഭിക്കുന്നു.

മെഴ്‌സിഡസ് എഎംജി ജിടി ട്രാക്ക് സീരീസ്: ഇന്റീരിയർ
റോഡ് അധിഷ്‍ഠിത എഎംജി കാറുകളിൽ നിലവിലുള്ള ആഡംബരങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ട്രാക്ക് സീരീസിന്റെ ഇന്റീരിയർ മെഴ്‌സിഡസ് എഎംജി നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് പൂർണ്ണമായും കാർബൺ ഫൈബർ ആണ് ട്രാക്ക് സീരീസിന്റെ ഇന്റീരിയറില്‍ മെഴ്‌സിഡസ് എഎംജി ഉപയോഗിച്ചിരിക്കുന്നത്. അഞ്ച്-പോയിന്റ് ഹാർനെസ് ഉള്ള ഒരു റേസിംഗ് സീറ്റ്, കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എഫ്1-പോലുള്ള സ്റ്റിയറിംഗ് വീൽ (ടെസ്‌ല മോഡൽ എസ് പ്ലെയ്‌ഡിന്റെ പോലെയുള്ളത്) എന്നിവ ഒരു ട്രാക്ക് കാറിലാണ് ഇരിക്കുന്നത് എന്നത് ഡ്രൈവറെ ഓർമ്മപ്പെടുത്തുന്നു. 

സെന്റർ കൺസോളിൽ ലൈറ്റുകൾ, ഇന്ധന പമ്പ്, ഇഗ്നിഷൻ എന്നിവയ്ക്കുള്ള സ്വിച്ചുകളുണ്ട്, അതേസമയം എബിഎസിനും ട്രാക്ഷൻ കൺട്രോളിനും 12 ലെവൽ അഡ്‍ജസ്റ്റ്മെന്റ് ഉണ്ട്. ഫയർ എക്‌സ്‌റ്റിംഗുഷറും എക്‌സ്‌ട്രാക്‌ഷൻ ഹാച്ചും ഈ കാറിൽ സജ്ജീകരിച്ചിരിക്കുന്നു. കുറച്ചുകൂടി സൗകര്യം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സീറ്റ്, ഹെൽമെറ്റ് വെന്റിലേഷൻ സംവിധാനങ്ങൾ തിരഞ്ഞെടുക്കാം. ഉപഭോക്താവിന് കീകൾ കൈമാറുന്നതിന് മുമ്പ് മെഴ്‌സിഡസ് എഎംജി സാങ്കേതിക പരിശീലനം നൽകും. കൂടാതെ ആവശ്യപ്പെട്ടാൽ ട്രാക്ക് ദിവസങ്ങളിൽ എഞ്ചിനീയറിംഗ് പിന്തുണയും നൽകും.

ഇന്ത്യയിൽ മെഴ്‌സിഡസ് എഎംജി
എഎംജി ജിടി ഉൾപ്പെടെ നിരവധി കാറുകൾ മെഴ്‌സിഡസ് എഎംജി ഇവിടെ വിൽക്കുന്നുണ്ട്.  E 53 , A 45 S , G 63 SUV എന്നിവയും കമ്പനി ഇന്ത്യയില്‍ വിൽക്കുന്നു.

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ