ജി 350ഡിയുമായി മെഴ്‌സിഡസ് ബെന്‍സ്

By Web TeamFirst Published Sep 30, 2019, 5:27 PM IST
Highlights

മെഴ്‌സിഡസിന്റെ എസ്‌യുവി മോഡല്‍ ബെന്‍സ് ജി-ക്ലാസ് 350ഡി ഇന്ത്യയിലേക്ക്

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ എസ്‌യുവി മോഡല്‍ ബെന്‍സ് ജി-ക്ലാസ് 350ഡി ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 16-നാണ് വാഹനത്തിന്‍റെ അവതരണം.  ഒരു കോടി രൂപയോളമാവും കമ്പനിയുടെ നിലവിലെ ജി-ക്ലാസ് ലൈനപ്പിലേക്കുള്ള എൻട്രി ലെവൽ മോഡലായ ജി-ക്ലാസ് 350ഡിയുടെ എക്സ് ഷോറൂം വില. 

286 ബിഎച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ വി6 ടര്‍ബോചാര്‍ജ്‍ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിൻറെ ഹൃദയം. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്‍മിഷന്‍. 199 കിലോമീറ്ററാണ് വാഹനത്തിൻറെ പരമാവധി വേഗം. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വാഹനത്തിന് വെറും 7.4 സെക്കന്‍ഡുകള്‍ മാത്രം.  മതി 

ജി-ക്ലാസ് അടിസ്ഥാനമാക്കിയുള്ള ബോക്‌സി ഡിസൈനാണ് എസ്‌യുവിക്ക്. മെറ്റൽ-ഹിഞ്ച് എക്‌സ്‌പോസ്‍ഡ് ഡോറുകൾ, സൈഡ്-സ്റ്റെപ്പുകൾ, ടെയിൽ‌ഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ ടയർ, കൂറ്റൻ വീൽ ആർച്ചുകൾ എന്നിവ വാഹനത്തെ പരുക്കനാക്കുന്നു. 

മെഴ്‌സിഡസ് ലോഗോ പതിപ്പിച്ച ഗ്രില്ലും ചെറിയ ബമ്പറും എല്‍ഇഡി ഹെഡ്‌ലാമ്പും ബോണറ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ള ടേണ്‍ ഇന്റിക്കേറ്ററും എഎംജിയെ ഓര്‍മ്മിപ്പിക്കും. 21 ഇഞ്ച് അലോയി വീലുകളും എഎംജി കിറ്റും ഈ വാഹനത്തില്‍ നല്‍കിയിട്ടില്ല. 18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്.

രണ്ട് സ്‌ക്രീനുകളുള്ള വൈഡ് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ട് സ്‌ക്രീനുകളുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുകള്‍, ആര്‍ട്ടികോ ലെതര്‍ ഉപയോഗിച്ചുള്ള ഇന്റീരിയര്‍ തുടങ്ങിയവയൊക്കെ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. 

വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്‍തായിരിക്കും  350ഡി ഇന്ത്യയിലെത്തുക. ടൊയോട്ട ലാന്‍ഡ് ക്രൂയിസറാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളി. 
 

click me!