ആ കിടിലന്‍ മോഡലിന്‍റെ ചിത്രം പുറത്തുവിട്ട് ചൈനീസ് വണ്ടിക്കമ്പനി

By Web TeamFirst Published May 14, 2020, 12:01 PM IST
Highlights

റോഡ്സ്റ്റര്‍ മോഡലായ സൈബര്‍സ്റ്റര്‍ എന്ന ആശയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചൈനീസ് - ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ്.

റോഡ്സ്റ്റര്‍ മോഡലായ സൈബര്‍സ്റ്റര്‍ എന്ന ആശയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചൈനീസ് - ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ്.  ചൈനീസ് കാര്‍ നിര്‍മാതാക്കളുടെ ഡിസൈന്‍ സ്റ്റഡി ആയിരിക്കും ഈ 2 ഡോര്‍ സ്‌പോര്‍ട്‌സ്‌കാര്‍. സൈബര്‍സ്റ്റര്‍ വികസിപ്പിക്കുന്നതിന്റെ പ്രാരംഭ ഘട്ടങ്ങളിലാണ് ഇപ്പോള്‍ എസ്എഐസി. എംജി സൈബര്‍സ്റ്ററിന്റെ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. മറ്റ് വിശദാംശങ്ങള്‍ കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. 

നീളമേറിയ ബോണറ്റ്, ഉന്തിനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍, കുത്തനെ ചെരിഞ്ഞ പിന്‍വശം എന്നിവ സൈബര്‍സ്റ്ററിന്റെ പ്രധാന ഡിസൈന്‍ വിശേഷങ്ങളാണ്. കണ്‍സെപ്റ്റ് ആയതിനാല്‍, തിളങ്ങുന്ന എംജി ബാഡ്ജുകള്‍ കാണാം. 5ജി കണക്റ്റിവിറ്റി, ലെവല്‍ 3 ഓട്ടോണമസ് ഡ്രൈവിംഗ് എന്നീ ഫീച്ചറുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ 2 സീറ്റര്‍ റോഡ്സ്റ്ററിന് കരുത്തേകുന്നത് എന്തായിരിക്കുമെന്ന് എംജി യാതൊരു സൂചനയും നല്‍കിയില്ല. അതായത്, ഇലക്ട്രിക് പവര്‍ട്രെയ്ന്‍, ബാറ്ററി പാക്ക് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

സൈബര്‍സ്റ്റര്‍ റോഡ്സ്റ്റര്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് എംജി മോട്ടോറും സായിക്കും ഒന്നും തുറന്നുപറഞ്ഞില്ല. എങ്കിലും ഭാവിയില്‍ എംജി സൈബര്‍സ്റ്റര്‍ നിര്‍മിക്കുമെന്നും വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കാം.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി 2019 ജൂണ്‍ 27നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 

click me!