
നിങ്ങൾ എംജിയുടെ ആഡംബര എസ്‌യുവി ഗ്ലോസ്റ്റർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ? എങ്കിൽ ശ്രദ്ധിക്കുക. എംജി മോട്ടോർ ഇന്ത്യ ഗ്ലോസ്റ്ററിന്റെ വില വൻതോതിൽ വർദ്ധിപ്പിച്ചു. ഇനി ഈ എസ്‌യുവി വാങ്ങുന്നത് നിങ്ങളുടെ പോക്കറ്റിന് കൂടുതൽ ഭാരമാകും. ഏത് വേരിയന്റിന്റെ വില എത്ര വർദ്ധിച്ചുവെന്നും അതിന്റെ ആഘാതം എന്തായിരിക്കുമെന്നും അറിയാം.
എംജിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ഗ്ലോസ്റ്ററിന്റെ വില ഇപ്പോൾ 1.50 ലക്ഷം രൂപ മുതൽ 1.51 ലക്ഷം രൂപ വരെ വർദ്ധിപ്പിച്ചു. ഏറ്റവും വിലകുറഞ്ഞ വകഭേദമായ ഷാർപ്പ് 2.0 ടർബോ 2WD 7-സീറ്ററിനെയാണ് വില വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിച്ചത്, അതിന്റെ വില 1.51 ലക്ഷം രൂപ വർദ്ധിപ്പിച്ചു. മറ്റെല്ലാ വകഭേദങ്ങൾക്കും സമാനമായി 1.50 ലക്ഷം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
എംജി ഗ്ലോസ്റ്ററിന്‍റെ പുതിയ എക്സ്-ഷോറൂം വില 41.07 ലക്ഷം രൂപയിൽ നിന്നും ആരംഭിച്ച് ഉയർന്ന വേരിയന്റിന് 46.24 ലക്ഷം രൂപ വരെ ഉയരും. അതായത് നിങ്ങൾക്ക് ഗ്ലോസ്റ്റർ വാങ്ങണമെങ്കിൽ, ഇപ്പോൾ കുറഞ്ഞത് 1.5 ലക്ഷം രൂപയെങ്കിലും അധികം നൽകേണ്ടിവരും.
അതേസമയം എംജി തങ്ങളുടെ ഗ്ലോസ്റ്റർ നിരയിലേക്ക് ഉടൻ തന്നെ ഒരു പുതിയ ടോപ്പ്-സ്പെക്ക് വേരിയന്റ് മജസ്റ്ററിനെ ചേർക്കാൻ പോകുന്നു . ഈ വേരിയന്റ് മുമ്പത്തേക്കാൾ കൂടുതൽ ആഡംബര സവിശേഷതകളും പ്രീമിയം ലുക്കുകളും നൽകും. എംജി ഗ്ലോസ്റ്ററിൽ മാത്രം ഒതുങ്ങുന്നില്ല കമ്പനിയുടെ പുതിയ ലോഞ്ചുകൾ എന്നതും ശ്രദ്ധേയം. കമ്പനി ഉടൻ തന്നെ കൂടുതൽ പുതിയ മോഡലുകൾ പുറത്തിറക്കാൻ പോകുന്നു. ഇതിൽ എൺജി എൺ9 ഇവി എംപിവി ഇലക്ട്രിക് ഫാമിലി കാറും എംജി സൈബർസ്റ്റർ (രണ്ട്-ഡോർ സ്റ്റൈലിഷ് ഇവി) ഇലക്ട്രിക് സ്പോർട്‍സ് കാറും ഉൾപ്പെടുന്നു.
എംജി ഗ്ലോസ്റ്റർ നിരവധി സവിശേഷതകളാൽ സമ്പന്നവും ശക്തവും പ്രീമിയം എസ്‌യുവിയുമാണെങ്കിലും, ഈ വിലവർദ്ധനവ് നിരവധി ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയേക്കാം. പ്രത്യേകിച്ചും ടൊയോട്ട ഫോർച്യൂണർ , ജീപ്പ് മെറിഡിയൻ തുടങ്ങിയ ശക്തരായ എതിരാളികൾ വിപണിയിൽ നിലവിലുള്ളപ്പോൾ.
അതേസമയം എംജി മോട്ടോർ ഇന്ത്യ പുതുതായി പുറത്തിറക്കിയ എംജി വിൻഡ്‌സർ പ്രോയുടെ 150 യൂണിറ്റുകൾ ബെംഗളൂരുവിലെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു. 2025 മെയ് 06 ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച എംജി വിൻഡ്‌സർ പ്രോയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോഞ്ച് ചെയ്ത് വെറും 24 മണിക്കൂറിനുള്ളിൽ 8,000 ബുക്കിംഗുകൾ നേടിയത്. പുതിയ എംജി വിൻഡ്‌സർ പ്രോ 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി വരുന്നു. ഇത് 449 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇത് 136 പിഎസ് പവറും 200 എൻഎം ടോർക്കും നൽകുന്നു. ഇത് ശക്തവും കാര്യക്ഷമവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.