ചൈനീസ് വാഹന ഭീമന്‍റെ ഇന്ത്യന്‍ പണിപ്പുര വീണ്ടും സജീവം

Web Desk   | Asianet News
Published : Aug 08, 2020, 07:50 PM IST
ചൈനീസ് വാഹന ഭീമന്‍റെ ഇന്ത്യന്‍ പണിപ്പുര വീണ്ടും സജീവം

Synopsis

മൂടിക്കെട്ടാതെ പരീക്ഷണയോട്ടത്തിനിറങ്ങി വാഹനം

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള എംജിയുടെ ഇന്ത്യയിലെ നാലാമത്തെ മോഡലായ ഗ്ലോസ്റ്ററിന്‍റെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ വീണ്ടും പുറത്ത്. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തില്‍നിന്ന് കാര്യമായ മാറ്റം വരുത്താതെയാണ് പ്രൊഡക്ഷന്‍ പതിപ്പ് നിരത്തുകളിലെത്തിയിരിക്കുന്നത്.

എന്നാല്‍, മുമ്പുണ്ടായിരുന്ന ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പിന്റെ സ്ഥാനത്ത് നാല് പൈപ്പുകളാണ് ചിത്രത്തിലുള്ള വാഹനത്തിനുള്ളത്. മൂടിക്കെട്ടാതെ പരീക്ഷണയോട്ടത്തിനിറങ്ങിയ വാഹനത്തിന്‍റെ പുതിയ ചിത്രങ്ങള്‍ എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്.

എം‌ജി ഗ്ലോസ്റ്റർ‌ ഇന്ത്യൻ‌ നിരത്തുകളിൽ ഇതിനോടകം നിരവധി തവണ ടെസ്റ്റ് നടത്തി കഴിഞ്ഞിരുന്നു. വ്യത്യസ്‍ത കളർ ഓപ്ഷനിൽ നിരത്തിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങൾ അടുത്തിടെ വഡോദരയില്‍ നിന്നും പുറത്തുവന്നിരുന്നു.

2020 ഫെബ്രുവരയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ എം‌ജി മോട്ടോഴ്‍സ് അവതരിപ്പിച്ച ഈ ഏഴ് സീറ്റർ പ്രീമിയം എസ്‌യുവിയെ ഈ വർഷം നവംബറോടെ വിപണിയിലെത്തിക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാവും ഗ്ലോസ്റ്റർ. അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവ മാക്‌സസ് ഡി90-യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്. 

എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 224എച്ച്പിയാണ് കരുത്ത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ‍് ഓട്ടോമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഈ എൻജിൻ വാഹനത്തിലെത്തിയേക്കാം. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി നിലവില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ.

ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ഗ്ലോസ്‌റ്റർ പ്രീമിയം എസ്‌യുവി വിപണിയിലെത്തും. നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ മുൻവശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകൾ പിൻവശത്തും ഇടംപിടിക്കുന്നു. 

മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ. വാഹനത്തിന്റെ അകത്തളത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഐസ്മാർട്ട് സാങ്കേതികവിദ്യയുള്ള 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ,  പനോരമിക് സൺറൂഫ്, കൂൾഡ് / ഹീറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ  എന്നിവയോടൊപ്പം മറ്റനേകം സവിശേഷതകളും കമ്പനി ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആറ് എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്പി, ഒരു ഓട്ടോമാറ്റിക് പാർക്കിംഗ് ഫംഗ്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ഉൾകൊള്ളുന്ന സുരക്ഷാ സംവിധാനങ്ങൾ എം.ജി വാഹനത്തിൽ ഒരുക്കുന്നുണ്ട്. എംജി ഗ്ലോസ്‌റ്റർ ഏഴ് സീറ്റർ എസ്‌യുവിക്ക് ചൈനീസ് വിപണിയിൽ 17 ലക്ഷം മുതൽ 27 ലക്ഷം വരെയാണ് വില. ഇന്ത്യയില്‍ പ്രധാനമായും ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആൾട്രൂറാസ് G4  തുടങ്ങിയ എസ്‌യുവികളെയാണ് എംജി ഗ്ലോസ്റ്റര്‍ ലക്ഷ്യമിടുന്നത്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇന്ധനവില വർദ്ധനവ് നിസാരമല്ല; നിങ്ങളുടെ കാർ യാത്രാ ചെലവുകൾ ഇനി ഇത്രയധികം വർദ്ധിക്കും