MG Marvel : ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ നേടി ഈ ചൈനീസ് ഇലക്ട്രിക് എസ്‌യുവി

Web Desk   | Asianet News
Published : Dec 21, 2021, 10:57 AM ISTUpdated : Dec 21, 2021, 11:00 AM IST
MG Marvel : ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ നേടി ഈ ചൈനീസ്  ഇലക്ട്രിക് എസ്‌യുവി

Synopsis

ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാറുകള്‍ നേടി ചൈനീസ് ഇലക്ട്രിക്ക് എസ്‍യുവിയായ എംജി മാര്‍വെല്‍. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ എംജിയുടെ വിഷൻ ഇ കൺസെപ്റ്റിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പിൽ എംജി മാർവൽ എക്‌സ് പ്രദർശിപ്പിച്ചിരുന്നു

ചൈനീസ് (Chinese) വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോറിന്‍റെ (MG Motor) ഇലക്ട്രിക് എസ്‌യുവി മാർവൽ ആർ ( MG Marvel), യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ (Euro NCAP crash test) ഫോർ സ്റ്റാർ റേറ്റിംഗ് നേടി. യൂറോ എൻസിഎപിയിലെ ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ മാർവൽ ആർ എസ്‌യുവിയുടെ പാസഞ്ചർ കമ്പാർട്ട്‌മെന്റ് സ്ഥിരത പുലർത്തിയെന്നും ഡ്രൈവറുടെയും യാത്രക്കാരന്റെയും കാൽമുട്ടുകളുടെയും തുടയെല്ലുകളുടെയും മികച്ച സംരക്ഷണം വാഹനം വാഗ്‍ദാനം ചെയ്യുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡാഷ്‌ബോർഡിലെ ഘടനകൾ വ്യത്യസ്‍ത വലുപ്പത്തിലുള്ളവർക്കും വ്യത്യസ്‍ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും പരിക്കേൽക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഈ ബോഡി ഏരിയയുടെ സംരക്ഷണം നാമമാത്രമായി റേറ്റുചെയ്‌തു. ചെസ്റ്റ് കംപ്രഷൻ റീഡിംഗിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറുടെ നെഞ്ചിന്റെ സംരക്ഷണവും നാമമാത്രമായി റേറ്റ് ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നടുവൊടിഞ്ഞ് ചൈനീസ് വണ്ടിക്കമ്പനി, വന്മരങ്ങളായി പടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍!

മാർവൽ എക്‌സിൽ നിന്ന് ഉരുത്തിരിഞ്ഞ് ചൈനയിലെ റോവെ ബ്രാൻഡിന് കീഴിൽ വിൽക്കുന്ന മോഡലാണ്  എംജി മാർവൽ ഇലക്ട്രിക് എസ്‌യുവി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ എംജിയുടെ വിഷൻ ഇ കൺസെപ്റ്റിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പിൽ എംജി മാർവൽ എക്‌സ് പ്രദർശിപ്പിച്ചിരുന്നു. എംജി മോട്ടോറിന്റെ സഹോദര ബ്രാൻഡായ റോവേ ഈ വർഷം ആദ്യമാണ് ചൈനയിൽ മാർവൽ ആർ പുറത്തിറക്കിയത്. 

അതേസമയം യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ മുൻവശത്ത് കൂട്ടിയിടിച്ചാൽ മാർവൽ ആറിന് മിതമായ കേടുപാടുകൾ സംഭവിക്കുമെന്നും പരിശോധനയിൽ തെളിഞ്ഞു. പൂർണ്ണ വീതിയുള്ള കർക്കശമായ ബാരിയർ ടെസ്റ്റിൽ, പിൻഭാഗത്തെ യാത്രക്കാരന്റെ പെൽവിസ് ഒഴികെയുള്ള എല്ലാ നിർണായക ബോഡി മേഖലകളുടെയും സംരക്ഷണം മതിയാകും വിധത്തില്‍ ഉള്ളതാണെന്ന് ക്രാഷ് ടെസ്റ്റ് റേറ്റുചെയ്‌തു. സൈഡ് ബാരിയർ ടെസ്റ്റിൽ, എല്ലാ നിർണായക ബോഡി റീജിയണുകളുടെയും സംരക്ഷണം മികച്ചതായിരുന്നു. ഈ ഭാഗത്ത് മാർവൽ R പരമാവധി പോയിന്റുകൾ നേടി. ഒരു കൂട്ടിയിടി ഉണ്ടാകുമ്പോൾ അത്യാഹിത സേവനങ്ങളെ അലേർട്ട് ചെയ്യുന്നതിനുള്ള വിപുലമായ ഈ കോള്‍ സംവിധാനവും ദ്വിതീയ ആഘാതങ്ങൾ തടയാൻ സഹായിക്കുന്ന ബ്രേക്കിംഗ് സംവിധാനവും മാര്‍വെല്‍ ആറിൽ ഉണ്ട്.

പ്രതിസന്ധിയില്‍ ചൈനീസ് കമ്പനിക്ക് താങ്ങായി ധനത്രയോദശി, ഒറ്റദിവസം വിറ്റത് ഇത്രയും വണ്ടികള്‍!

4,674 എംഎം നീളമുള്ള ഒരു ഇടത്തരം ഇലക്ട്രിക് എസ്‌യുവിയാണ് എംജി മാർവൽ ആർ. ചൈനയിൽ, ഈ കാർ 2021 ഫെബ്രുവരി മുതൽ റോവെ ബ്രാൻഡിന് കീഴിൽ വിൽക്കുന്നുണ്ട്. എം‌ജി മോട്ടോറിന്റെയും റോവിന്റെയും ഉടമസ്ഥതയിലുള്ള ഒരു ബ്രാൻഡായ SAIC ബാഡ്‌ജിംഗോടെ ഇത് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നു.

അഞ്ച് സീറ്റുകളുള്ള ഈ ഇലക്ട്രിക് കാറിൽ മൂന്ന് മോട്ടോറുകളാണ് ഹൃദയം. ഒന്ന് മുന്നിലും രണ്ടെണ്ണം പിന്നിലും എന്ന നിലയില്‍ 288 എച്ച്പിയും 665 എൻഎം ടോർക്കും സംയോജിത ഔട്ട്പുട്ടിൽ ഇവ സജ്ജീകരിച്ചിരിക്കുന്നു. ബാറ്ററിയുടെ കപ്പാസിറ്റി 70 kWh ആണ്. WLTP സൈക്കിൾ അനുസരിച്ച് ഒറ്റ ചാർജിൽ 400 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാന്‍ എംജി മാർവൽ ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും. 

'ബുദ്ധിയുള്ള കാറും' അന്തമില്ലാത്ത തന്ത്രങ്ങളുമായും ചൈനീസ് കമ്പനി, അന്തംവിട്ട് എതിരാളികള്‍!

ആഡംബര റോവ് ബ്രാൻഡിന് കീഴിലുള്ള കാറുകൾ എംജി മോട്ടോർ എന്ന് റീബാഡ്‍ജ് ചെയ്‍ത് ഇന്ത്യയിൽ വിപണനം ചെയ്യാമെന്ന് എംജി മോട്ടോർ നേരത്തെ പറഞ്ഞിരുന്നു. SAIC മോട്ടോറിന്റെ എല്ലാ ഉൽപ്പന്നങ്ങളും മറ്റ് മാർക്കറ്റുകളിൽ ലോഞ്ച് ചെയ്‍തേക്കാമെന്നും എംജി മോട്ടോർ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ