Asianet News MalayalamAsianet News Malayalam

MG : നടുവൊടിഞ്ഞ് ചൈനീസ് വണ്ടിക്കമ്പനി, വന്മരങ്ങളായി പടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍!

നവംബറില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്‍ത് ടാറ്റയും മഹീന്ദ്രയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍. പക്ഷേ ചൈസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വമ്പന്‍ തിരിച്ചടി

Indian vehicle manufactures get best sales and Chinese manufactures get massive loss
Author
Mumbai, First Published Dec 2, 2021, 12:41 PM IST

2021 നവംബർ മാസത്തിലെ (2021 November) വിൽപ്പന കണക്കുകള്‍ (vehicle sales) പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യയിലെ വിവിധ കാർ നിർമ്മാതാക്കൾ. പലരുടെയും വില്‍പ്പന കണക്കുകള്‍ മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കീഴോട്ടാണെന്നാണ് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  ആഗോളതലത്തിലെ ചിപ്പ് ക്ഷാമമാണ് (Chip Shortage) ഈ വില്‍പ്പന ഇടിവിന്‍റെ മുഖ്യ കാരണം.  എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും നിരവധി വണ്ടിക്കമ്പനികള്‍ മികച്ച നേട്ടം കൈവരിച്ചെന്നതും ശ്രദ്ധയമാണ്. ടാറ്റയും (Tata Motolrs) മഹീന്ദ്രയും (Mahindra) ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കല്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്‍തപ്പോഴും ചൈനീസ് (Chinese) വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ് (MG Motors) ഉള്‍പ്പെടെയുള്ള ചിലര്‍ക്ക് നവംബര്‍ സമ്മാനിച്ചത് വലിയ നഷ്‍ടമാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യാ കാര്‍ ന്യൂസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Indian vehicle manufactures get best sales and Chinese manufactures get massive loss

എംജി മോട്ടോർ ഇന്ത്യ 2021 നവംബറിൽ 2481 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്. 2020 നവംബറില്‍ 4,163 യൂണിറ്റുകളായിരുന്നു കമ്പനിയുടെ വില്‍പ്പന. അങ്ങനെ വാര്‍ഷിക വില്‍പ്പന ഇടിവ്  40.40 ശതമാനമെന്ന് രേഖപ്പെടുത്തിയിരിക്കുകയാണ് കമ്പനി. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇപ്പോഴും എംജി മോട്ടോര്‍ ഇന്ത്. അർദ്ധചാലക ചിപ്പിന്‍റെ ആഗോള ക്ഷാമത്തിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികൾക്കിടയിലും, ഉപഭോക്താക്കൾക്കുള്ള ഡെലിവറി ടൈംലൈനുകൾ കൃത്യസമയത്ത് നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് എംജി മോട്ടോർ ഇന്ത്യ പറയുന്നു. തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും മികച്ച നിലവാരം പുലർത്തുന്നുണ്ടെന്നും ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും എംജി മോട്ടോർ ഇന്ത്യ അവകാശപ്പെടുന്നു. ZS EV യുടെ പെട്രോൾ പതിപ്പായി കണക്കാക്കപ്പെടുന്ന, എന്നാൽ അതിന്റേതായ നിരവധി സവിശേഷമായ ഹൈലൈറ്റുകളുള്ള മോഡലാണ് ആസ്റ്റർ എസ്‌യുവി. 2021-ൽ കമ്പനി 5,000 യൂണിറ്റ് വാഹനങ്ങൾ വിൽപ്പനയ്‌ക്ക് വെച്ചിരുന്നു, ഈ യൂണിറ്റുകളെല്ലാം വിറ്റഴിഞ്ഞപ്പോൾ, ഈ മാസത്തിനുള്ളിൽ ഡെലിവറി ഉറപ്പാക്കുകയാണ് ഇപ്പോൾ ചുമതലയെന്നും കമ്പനി പറയുന്നു. 

Indian vehicle manufactures get best sales and Chinese manufactures get massive loss

ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നിലവില്‍ അഞ്ച് വാഹനങ്ങള്‍ ഉള്‍പ്പെടുന്നതാണ് എംജി മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ വാഹന നിര. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS, ആസ്റ്റര്‍ തുടങ്ങിയവയാണ് അവ. 

Indian vehicle manufactures get best sales and Chinese manufactures get massive loss

അതേസമയം രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചർ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ (എച്ച്എംഐഎൽ) യും മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നടുവൊടിഞ്ഞ അവസ്ഥയിലാണ്. 2021 നവംബറിൽ 37,001 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹ്യുണ്ടായി റിപ്പോർട്ട് ചെയ്‌യത്. 2020 നവംബറില്‍ 48,800 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 24 ശതമാനംവാര്ഷിക  ഇടിവാണ് ഹ്യുണ്ടായിക്ക് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍.  ഹ്യുണ്ടായിയുടെ കയറ്റുമതിയും ഇടിഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്യുണ്ടായിയുടെ കയറ്റുമതിയിലും 4.72 ശതമാനം നെഗറ്റീവ് വളർച്ചയുണ്ടായി. 2020ല്‍ ഇതേ മാസം 10,400 യൂണിറ്റുകൾ കയറ്റുമതി ചെയ്‍ത സ്ഥാനത്ത് 2021 നവംബറിൽ കമ്പനി 9,909 യൂണിറ്റുകൾ കയറ്റുമതി ചെയ്‍തു. സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം നവംബറിലെ വിൽപ്പനയെ ബാധിച്ചതായി ഹ്യുണ്ടായ് അവകാശപ്പെടുന്നു. നിലവിലുള്ള അർദ്ധചാലക ക്ഷാമം നവംബറിലെ വിൽപ്പനയെ ബാധിച്ചെന്നും സ്ഥിതി ലഘൂകരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഹ്യുണ്ടായി മോട്ടോർ ഇന്ത്യ തുടരുമെന്നും കമ്പനി പ്രസ്‍താവനയിൽ പറഞ്ഞു.

Indian vehicle manufactures get best sales and Chinese manufactures get massive loss

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും വിൽപ്പനയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. മാരുതി സുസുക്കി 2021 നവംബറിൽ 1,39,184 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസം 1,53,223 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണിത്. ഒമ്പത് ശതമാനത്തിന്‍റെ പ്രതിവര്‍ഷ ഇടിവാണ് കമ്പനി റിപ്പോർട്ട് ചെയ്‍തത്. എങ്കിലും, ബ്രാൻഡിന്റെ കയറ്റുമതി നല്ല വളർച്ച രേഖപ്പെടുത്തി. 2021 നവംബറിലെ കമ്പനിയുടെ കയറ്റുമതി  21,393 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 9,004 യൂണിറ്റിൽ നിന്നാണ് ഈ വളര്‍ച്ച. 

Indian vehicle manufactures get best sales and Chinese manufactures get massive loss

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വില്‍പ്പനയും ഇടിഞ്ഞു. പ്രതിമാസ ആഭ്യന്തര വിൽപ്പന 2021 നവംബറിൽ 5,457 യൂണിറ്റ് രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസം 9,990 യൂണിറ്റായിരുന്നു. വാർഷിക വിൽപ്പനയിൽ 45.38 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 1,447 യൂണിറ്റുകള്‍ കമ്പനി കയറ്റുമതി ചെയ്‍തു. 

Indian vehicle manufactures get best sales and Chinese manufactures get massive loss

അതേസമയം ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, നിസാൻ തുടങ്ങിയ കമ്പനികള്‍ 2021 നവംബറില്‍ മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തി. 2021 നവംബറിൽ ടാറ്റ മോട്ടോഴ്‌സിന് 38 ശതമാനം വിൽപ്പന വളർച്ചയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 21,228 യൂണിറ്റുകളിൽ നിന്ന് നവംബറിൽ കമ്പനി 28,027 വാഹനങ്ങൾ വിറ്റു. അങ്ങനെ വില്‍പ്പനയില്‍ 32 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ EV വിൽപ്പന 324% വർദ്ധിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 413 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 1,751 EV-കൾ ടാറ്റ വിതരണം ചെയ്‍തു.

Indian vehicle manufactures get best sales and Chinese manufactures get massive loss

പാസഞ്ചർ വാഹന വിഭാഗത്തിൽ മാത്രമല്ല, വാണിജ്യ, പാസഞ്ചർ വാഹനങ്ങൾ ഉൾപ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര വിൽപ്പനയിൽ 21% വാർഷിക വളർച്ച രേഖപ്പെടുത്തി. ടാറ്റയുടെ വാണിജ്യ വിഭാഗം പ്രതിവർഷം 15% വളർച്ച രേഖപ്പെടുത്തി. നവംബറിൽ കമ്പനി 32,254 വാണിജ്യ വാഹനങ്ങൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസം 27,982 യൂണിറ്റുകൾ വിറ്റു.

Indian vehicle manufactures get best sales and Chinese manufactures get massive loss

നവംബറിൽ മഹീന്ദ്ര 19,458 പാസഞ്ചർ വാഹനങ്ങൾ വിറ്റു, കഴിഞ്ഞ വർഷം ഇതേ മാസം 18,212 യൂണിറ്റുകൾ മാത്രമായിരുന്നു മഹീന്ദ്ര വിറ്റത്. 6.84 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ബൊലേറോ നിയോ, സ്കോർപിയോ, XUV700 എന്നിവയ്ക്ക് വാങ്ങുന്നവരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് മഹീന്ദ്ര പറയുന്നു.

Indian vehicle manufactures get best sales and Chinese manufactures get massive loss

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ ഇന്ത്യ വമ്പന്‍ നേട്ടമാണ് 2021 നവംബറില്‍ സ്വന്തമാക്കിയത്. കമ്പനിയുടെ വാർഷിക വിൽപ്പനയിൽ 160 ശതമാനം വൻ വളർച്ച രേഖപ്പെടുത്തി. 2021 നവംബറിൽ കമ്പനി 2,651 മാസങ്ങൾ വിറ്റു. 11 മാസത്തിനുള്ളിൽ കമ്പനി 30,000 യൂണിറ്റുകൾ വിതരണം ചെയ്‌തതിനാൽ നിസാൻ മാഗ്‌നൈറ്റിന് വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2020 ഡിസംബറിൽ ലോഞ്ച് ചെയ്‍തതിനുശേഷം ഈ സബ്-4 മീറ്റർ എസ്‌യുവിക്കായി നിസാൻ 72000 ത്തോളം ബുക്കിംഗുകൾ നേടിയെന്നാണ് കണക്കുകള്‍.

Indian vehicle manufactures get best sales and Chinese manufactures get massive loss

Follow Us:
Download App:
  • android
  • ios