MG Motor India : വണ്ടി പ്ലാന്‍റില്‍ വിന്‍ഡ്-സോളാർ ഹൈബ്രിഡ് ഊർജ്ജം ഉപയോഗിക്കാന്‍ ചൈനീസ് കമ്പനി

By Web TeamFirst Published Nov 26, 2021, 9:23 PM IST
Highlights

ഹരിത ഊർജം ലഭിക്കാൻ രാജ്‌കോട്ടിലെ ക്ലീൻമാക്‌സ് വിൻഡ് സോളാർ ഹൈബ്രിഡ് പാർക്കുമായി എം ജി മോട്ടോര്‍ കൈകോർത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍

വിന്‍ഡ്-സോളാർ ഹൈബ്രിഡ് എനർജി (Wind-solar hybrid energy)സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ പാസഞ്ചർ കാർ ബ്രാൻഡായി പ്രഖ്യാപിച്ച് ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോർ ഇന്ത്യ (MG Motor India). ഹലോളിലെ (Halol) തങ്ങളുടെ നിർമാണ പ്ലാന്‍റില്‍ 50 ശതമാനം ഊർജാവശ്യത്തിനും ഗ്രീൻ എനർജിയാണ് ഉപയോഗിക്കാനാണ് നീക്കമെന്ന് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിത ഊർജം ലഭിക്കാൻ രാജ്‌കോട്ടിലെ ക്ലീൻമാക്‌സ് വിൻഡ് സോളാർ ഹൈബ്രിഡ് പാർക്കുമായി എം ജി മോട്ടോര്‍ കൈകോർത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 

ഹാലോൾ ഉൽപ്പാദന സൗകര്യത്തിനായി 4.85 മെഗാവാട്ട് കാറ്റ്-സോളാർ ഹൈബ്രിഡ് വൈദ്യുതി ലഭിക്കുന്നതായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC ഉടമസ്ഥതയിലുള്ള ഐക്കമിക്ക് ബ്രിട്ടീഷ് കാർ നിർമ്മാതാവായ എം ജി മോട്ടര്‍ ഇന്ത്യ പറഞ്ഞു. ഇതോടെ, 15 വർഷത്തിനുള്ളിൽ ഏകദേശം രണ്ട് ലക്ഷം മെട്രിക് ടൺ CO2 കുറയ്ക്കാൻ കഴിയുമെന്നും എംജി അവകാശപ്പെടുന്നു. ഇത് 13 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്.

സുസ്ഥിരമായ ഭാവിയിലേക്കുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ചുവടുവയ്പെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.

“സീറോ എമിഷൻ വാഹനങ്ങൾ സ്വീകരിക്കാനും പരിസ്ഥിതി സംരക്ഷണത്തിൽ സംഭാവന നൽകാനും പലരെയും പ്രേരിപ്പിച്ച സുസ്ഥിര ഭാവിയിലേക്കുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ക്ലീൻമാക്‌സുമായുള്ള ഞങ്ങളുടെ ബന്ധം ഒരു വൃത്തിയുള്ള നിർമ്മാണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ്. ഈ നീക്കത്തിലൂടെ, സുസ്ഥിരമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങളുടെ പങ്ക് വർധിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഒപ്പം ഞങ്ങളുടെ ഊർജ്ജ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.

ഹൈബ്രിഡ് ഫാമിൽ നിന്ന് ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനം വിതരണം ചെയ്യുന്നതിലൂടെ, എംജി മോട്ടോർ ഇന്ത്യയ്ക്ക് കാര്യമായ പ്രവർത്തന ചെലവ് ലാഭിക്കുമെന്നും അതോടൊപ്പം അവരുടെ CO2 ഉദ്‌വമനം ഗണ്യമായി കുറയ്ക്കുകയും ചെയ്യും എന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ക്ലീൻമാക്‌സിന്റെ സ്ഥാപകനും എംഡിയുമായ കുൽദീപ് ജെയിൻ പറഞ്ഞു. 

"കാർ നിർമ്മാതാക്കൾക്ക് തടസരഹിതമായ പരിഹാരം വാഗ്ദാനം ചെയ്യുന്നതിനായി ഞങ്ങൾ ചിലവ് ആനുകൂല്യങ്ങളും നൽകും. ഒറ്റപ്പെട്ട സോളാർ അല്ലെങ്കിൽ കാറ്റ് വൈദ്യുതിയിൽ നിന്ന് വ്യത്യസ്‍തമായി, വിൻഡ് സോളാർ ഹൈബ്രിഡ് പവർ മുഴുവൻ സമയ വൈദ്യുതിയും നൽകുന്നു. ഇത് ഉപഭോക്താക്കൾക്ക് അവരുടെ ദൈനംദിന വൈദ്യുതി ആവശ്യകതയുടെ വലിയൊരു ശതമാനം പുനരുപയോഗിക്കാവുന്ന രീതിയിൽ നിറവേറ്റാൻ പ്രാപ്‍തമാക്കുന്നു.." അദ്ദേഹം വ്യക്തമാക്കി. 

എംജി മാത്രമല്ല, മറ്റ് നിരവധി കാർ നിർമ്മാതാക്കളും തങ്ങളുടെ പ്ലാന്റ് പ്രവർത്തനങ്ങൾക്കായി ഹരിത ഊർജ്ജം ശേഖരിക്കാൻ ലക്ഷ്യമിടുന്നു. നെറ്റ് സീറോ എമിഷൻ എന്ന അതത് വാഹന നിർമ്മാതാക്കളുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. 

click me!