Latest Videos

വില്‍പ്പന ഇടിഞ്ഞ് ചൈനീസ് വണ്ടിക്കമ്പനി

By Web TeamFirst Published Aug 1, 2022, 3:49 PM IST
Highlights

മുൻ വർഷം ഇതേ മാസത്തെ 4,225 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 5.02 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചത് എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചൈനീസ് വാഹന ബ്രാന്‍ഡായ എം‌ജി മോട്ടോർ ഇന്ത്യ 2022 ജൂലൈയിൽ 4,013 യൂണിറ്റുകൾ വിറ്റതായി പ്രഖ്യാപിച്ചു. മുൻ വർഷം ഇതേ മാസത്തെ 4,225 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 5.02 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചത് എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിൽ, കമ്പനിയുടെ ഇന്ത്യൻ ഉൽപ്പന്ന ശ്രേണിയിൽ അഞ്ച് മോഡലുകളുണ്ട്. ഹെക്ടർ, ഹെക്ടർ പ്ലസ്, ആസ്റ്റർ, ഗ്ലോസ്റ്റർ, ഇസെഡ്എസ് ഇവി എന്നവയാണവ. 

പ്രതിസന്ധിയില്‍ ചൈനീസ് കമ്പനിക്ക് താങ്ങായി ധനത്രയോദശി, ഒറ്റദിവസം വിറ്റത് ഇത്രയും വണ്ടികള്‍! 

ചൈനീസ് വാഹന നിർമാതാക്കളിൽ നിന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി എംജി ഹെക്ടർ തുടരുന്നു. നിലവിൽ, എംജി മോട്ടോർ ഇന്ത്യ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും ഇറക്കുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും ബാധിക്കുന്നുണ്ട്. വിതരണ ശൃംഖലയിലെയും ഉൽപ്പാദനത്തിലെയും പ്രശ്‍നങ്ങള്‍ കൈകാര്യം ചെയ്യുന്നത് തുടരുകയാണെന്ന് എംജി ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

അതേസമയം ഈ ദീപാവലി സീസണിൽ, എം‌ജി ഹെക്ടർ എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് കമ്പനി അവതരിപ്പിക്കും. പ്രധാന അപ്‌ഡേറ്റുകളിലൊന്ന് ലെവൽ 2 ADAS (വിപുലമായ ഡ്രൈവർ സഹായ സംവിധാനം) രൂപത്തിൽ വരാൻ സാധ്യതയുണ്ട്. ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു. ADAS സ്യൂട്ട് റേഞ്ച്-ടോപ്പിംഗ് സാവി ട്രിമ്മിനായി നീക്കി വച്ചേക്കാം. പുതിയ 2022 എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന് ആസ്റ്റർ എസ്‌യുവിയിൽ കണ്ടതുപോലെ AI (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്) സഹായവും ലഭിച്ചേക്കാം.

മറച്ചനിലയില്‍ ഇന്ത്യന്‍ നിരത്തിലെ ചാരക്യാമറയില്‍ കുടുങ്ങി ആ ചൈനീസ് വാഹനം!

നവീകരിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മികച്ച യൂസർ ഇന്റർഫേസുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എസ്‌യുവിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഫീച്ചർ ലിസ്റ്റിൽ 360 ഡിഗ്രി വ്യൂ ക്യാമറ, പനോരമിക് സൺറൂഫ്, ഫോർ-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന കോ-ഡ്രൈവർ സീറ്റ്, 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, കീലെസ്സ് എൻട്രി, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, 7.0 ഇഞ്ച് എംഐഡി, പിയു ലെതർ അപ്ഹോൾസ്റ്ററി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു. 

പുതിയ 2022 എംജി ഹെക്ടറിൽ യഥാക്രമം 141 ബിഎച്ച്പിയും 168 ബിഎച്ച്പിയും നൽകുന്ന 1.5 എൽ ടർബോ പെട്രോൾ, 2.0 എൽ ഡീസൽ എഞ്ചിനുകളില്‍ എത്താന്‍ സാധ്യതയുണ്ട്. ഗ്യാസോലിൻ യൂണിറ്റും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വാഹനം എത്തിയേക്കാം. ഒരു ആറ് സ്‍പീഡ് മാനുവൽ, ഒരു സിവിടി ഓട്ടോമാറ്റിക്ക് എന്നിങ്ങനെ ഓഫറിൽ രണ്ട് ഗിയർബോക്സുകളും ഉണ്ടാകും.  ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത എംജി ഹെക്ടറിന്റെ ഔദ്യോഗിക രൂപകൽപ്പനയും ഫീച്ചർ വിശദാംശങ്ങളും വരും മാസങ്ങളിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. 

നടുവൊടിഞ്ഞ് ചൈനീസ് വണ്ടിക്കമ്പനി, വന്മരങ്ങളായി പടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍! 

കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ അടുത്ത വർഷം കോം‌പാക്റ്റ് മാസ്-മാർക്കറ്റ് ഇവി സെഗ്‌മെന്റിലേക്ക് കടക്കാനുള്ള പദ്ധതി എം‌ജി മോട്ടോർ ഇന്ത്യ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനി തങ്ങളുടെ വരാനിരിക്കുന്ന കോംപാക്റ്റ് ഇലക്ട്രിക് കാർ രാജ്യത്ത് പരീക്ഷിക്കാൻ തുടങ്ങി. ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഈ മോഡൽ പൊതുരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ജൂണിൽ അതിന്റെ ലോഞ്ച് നടക്കുകയും ചെയ്യും. ഈ മോഡല്‍ ആന്തരികമായി E230 എന്നറിയപ്പെടുന്നു. ഈ വർഷം ആദ്യം ഇന്തോനേഷ്യയിൽ അരങ്ങേറ്റം കുറിച്ച വൂലിംഗ് എയർ EV അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ MG ചെറിയ ഇവി . എന്നിരുന്നാലും, മോഡലിന് കുറച്ച് മാറ്റങ്ങൾ ലഭിക്കും.

കമ്പനി ഏകദേശം 300-600 മില്യൺ ഡോളർ പ്രാദേശിക ഫണ്ട് നേടാൻ ശ്രമിക്കുന്നുവെന്നും ഈ സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് കരാർ അവസാനിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ നിക്ഷേപത്തിലൂടെ ഉൽപ്പാദനശേഷി വർധിപ്പിക്കാനും ഇന്ത്യയിൽ ഉൽപന്ന പോർട്ട്ഫോളിയോ വിപുലീകരിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള ഹാലോൾ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി വരും വർഷങ്ങളിൽ മൂന്ന് ലക്ഷം യൂണിറ്റായി ഉയർത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

click me!