2,863 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി എം ജി

By Web TeamFirst Published Nov 2, 2021, 10:05 PM IST
Highlights

ഒക്ടോബറിൽ എംജിക്ക് ഹെക്ടറിന് 4,000-ലധികം ബുക്കിംഗുകളും ZS EV, Gloster എന്നിവയ്ക്കായി 600-ലധികം ബുക്കിംഗുകളും ലഭിച്ചതിനാൽ ഡിമാൻഡ് കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം‌ജി മോട്ടോർ ഇന്ത്യ (MG Motor India) 2021 ഒക്ടോബറിൽ 2,863 യൂണിറ്റുകളുടെ വില്‍പ്പന നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകം മുഴുവനും നേരിട്ട ചിപ്പുകളുടെ രൂക്ഷമായ ക്ഷാമം കാരണം, നിലവിൽ ഡീലർഷിപ്പുകളിൽ പരിമിതമായ സ്റ്റോക്കുകൾ മാത്രമേയുള്ളൂ. ഫെസ്റ്റിവൽ സീസൺ കാരണം ഡിമാൻഡ് കൂടിയിരിക്കുകയാണ്. ഒക്ടോബറിൽ എംജിക്ക് ഹെക്ടറിന് 4,000-ലധികം ബുക്കിംഗുകളും ZS EV, Gloster എന്നിവയ്ക്കായി 600-ലധികം ബുക്കിംഗുകളും ലഭിച്ചതിനാൽ ഡിമാൻഡ് കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതുതായി ലോഞ്ച് ചെയ്ത ആസ്റ്റോറിന് ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ 2021ലേക്കുള്ള വാഹനങ്ങൾ മുഴുവൻ വിറ്റുതീർന്നു. ആസ്റ്ററിന്റെ ആദ്യ ബാച്ചിന്റെ ഡെലിവറികൾ നവംബർ ആദ്യവാരം മുതൽ ആരംഭിക്കും എന്നാണ് വിവരം. 

2021 സെപ്റ്റംബറിൽ എംജി മോട്ടോർ ഇന്ത്യ 3,241 യൂണിറ്റുകൾ ചില്ലറ വിൽപ്പന നടത്തിയതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 28 ശതമാനം വർധന രേഖപ്പെടുത്തി. കൂടാതെ, 600-ലധികം ബുക്കിംഗുകളോടെ MG ZS EV-യ്ക്ക് മൂന്നാം മാസവും ഉയർന്ന ഡിമാൻഡുണ്ടായി.

ആഗോള ചിപ്പ് ക്ഷാമം ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്, അതിന്റെ ഫലമായി വിൽപ്പന കുറഞ്ഞിട്ടുണ്ട്. കൃത്യസമയത്ത് ഡെലിവറികൾ ഉറപ്പാക്കാനുള്ള വെല്ലുവിളി നവംബർ, ഡിസംബർ മാസങ്ങളിൽ ഉണ്ടാകുമെന്നും അടുത്ത വർഷം ഒന്നാം പാദത്തിൽ സ്ഥിതി മെച്ചപ്പെടും എന്നുമാണ് കമ്പനി കണക്കുകൂട്ടുന്നത്. 

click me!