ആസ്റ്റര്‍ ബുക്കിംഗ് വീണ്ടും തുടങ്ങി എംജി

By Web TeamFirst Published Oct 25, 2021, 9:42 PM IST
Highlights

2022ലേക്കുള്ള ബുക്കിംഗുകൾ കമ്പനി വീണ്ടും സ്വീകരിച്ചുതുടങ്ങിയതായി​ മിന്‍റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു

ചൈനീസ് (Chines) വാഹന നിര്‍മ്മാതാക്കളായ എം‌ജി മോട്ടോർ (MG Motors) ഈ മാസം ആദ്യമാണ് 9.78 ലക്ഷം രൂപയ്ക്ക് ആസ്റ്റർ എസ്‌യുവി (MG AStor SUV) പുറത്തിറക്കിയത്​.  കഴിഞ്ഞ ദിവസമാണ്​ വാഹനത്തിനുള്ള ബുക്കിംഗ്​ കമ്പനി സ്വീകരിച്ചുതുടങ്ങിയത്​. 20 മിനിറ്റുകൊണ്ട്​ 5000 ബുക്കിംഗ്​ നേടിയതിനെ തുടർന്ന്​ ബുക്കിംഗ് തൽക്കാലത്തേക്ക്​ നിർത്തിവയ്​ക്കുകയും ചെയ്​തിരുന്നു. 2021ൽ 5000 വാഹനങ്ങൾ മാത്രം നിരത്തിലെത്തിക്കാനുള്ള തീരുമാനത്തിലാണ്​ കമ്പനി. എന്നാൽ 2022ലേക്കുള്ള ബുക്കിംഗുകൾ കമ്പനി വീണ്ടും സ്വീകരിച്ചുതുടങ്ങിയതായി​ മിന്‍റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

25,000 രൂപ നൽകിയായിരുന്നു ആസ്​റ്റർ ബുക്ക്​ ചെയ്യേണ്ടത്​. എം.ജിയുടെ ഔദ്യോഗിക വെബ്‍ സൈറ്റ്​ വഴിയോ ഡീലർഷിപ്പുകൾവഴിയോ വാഹനം ബുക്ക്​ ചെയ്യാനാന്‍ സാധിക്കും. ആസ്റ്ററി​ന്‍റെ ആദ്യ ബാച്ചി​ന്‍റെ ഡെലിവറി 2021 നവംബർ മുതൽ ആരംഭിക്കും. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തങ്ങൾ ആവേശഭരിതരാണെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്‍റും എംഡിയുമായ രാജീവ് ഛാബ പറഞ്ഞു. ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഈ വർഷം പരിമിതമായ എണ്ണം കാറുകൾ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. അടുത്ത വർഷം മുതൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

എം‌ജി ഹെക്ടർ, എം‌ജി ഹെക്ടർ പ്ലസ്, എം‌ജി ഇസഡ്എസ് ഇവി, എം‌ജി ഗ്ലോസ്റ്റർ എന്നിവയ്ക്ക് ശേഷം ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അഞ്ചാമത്തെ ഉൽ‌പ്പന്നമാണ് പുതിയ എം‌ജി ആസ്റ്റർ എസ്‌യുവി. ഈ മാസം ആദ്യം 9.78 ലക്ഷം രൂപയ്ക്കാണ്​ ആസ്റ്റർ എസ്‌യുവി കമ്പനി പുറത്തിറക്കിയത്​. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുടെ എതിരാളിയാണ്​ ആസ്​റ്റർ. സ്റ്റൈൽ, സൂപ്പർ, സ്​മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളാണ്​ വാഹനത്തിനുള്ളത്​. എംജി മോട്ടോറിന്റെ ഓട്ടോണമസ് ലെവൽ 2 സിസ്റ്റമായ അഡ്വാൻസ്​ഡ്​ ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) ആസ്​റ്ററിന്​ ലഭിക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, നിസ്സാൻ കിക്ക്സ്, റെനോ ഡസ്റ്റർ തുടങ്ങിയവരാണ് ആസ്റ്ററിന്‍റെ മുഖ്യ എതിരാളികൾ.

MG ZS EV യുടെ പെട്രോൾ പതിപ്പാണിത്. 1.5 ബി ലിറ്റർ നാച്ചുറലി-ആസ്പിറേറ്റഡ് എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ 110 ബിഎച്ച്പിയും 144 എൻഎം പരമാവധി ടോർക്കും വികസിപ്പിക്കും. കൂടാതെ ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 8 സ്പീഡ് സിവിടി യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറ്റൊന്ന് 1,349 സിസി ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ്, ഇത് 140 ബിഎച്ച്പിയും 220 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കും. ഒപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും. എംജി മോട്ടോർ ഇന്ത്യ ആസ്റ്ററിന് ഡീസൽ പവർട്രെയിൻ നൽകില്ല.

2019 എംജി ഇസഡ്‌എസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈന്‍. എം‌ജി ആസ്റ്ററിന് അതിന്റേതായ സവിശേഷമായ ടച്ചുകൾ നൽകിയിട്ടുണ്ട്. അതിൽ സെലസ്റ്റിയൽ ഇഫക്റ്റ് ഉള്ള ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾക്കിടയിൽ എൽഇഡി ട്രീറ്റ്മെന്റ്, ക്രിസ്റ്റലിൻ അലങ്കാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുൻവശത്തെ ചില മാറ്റങ്ങളിൽ ഒരു പുതിയ ബമ്പറും പുതിയ ഫോഗ്ലാമ്പും ഉൾപ്പെടുന്നു.  വശത്ത് നിന്ന് നോക്കിയാൽ പുതിയ എംജി ആസ്റ്ററിൽ ഒരു ജോടി 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ കാണാം. ബാക്കി പ്രൊഫൈൽ ZS EV പോലെ തന്നെയാണ്. പിൻഭാഗത്ത്, സംയോജിത ഫാക്സ് എക്‌സ്‌ഹോസ്റ്റും സ്കിഡ് പ്ലേറ്റുകളുമുള്ള പുതിയ റിയർ ബമ്പറുകൾ മാത്രമാണ് എം‌ജി ആസ്റ്ററിന്റെ പുതിയ ഘടകങ്ങൾ.

click me!