എംജി ആസ്റ്റർ, ഇസഡ്എസ് ഇവി ഫെയ്‌സ്‌ലിഫ്റ്റുകള്‍ അന്താരാഷ്ട്ര വിപണിയിൽ

By Web TeamFirst Published Dec 1, 2022, 11:03 AM IST
Highlights

നിലവിൽ തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തുന്ന എംജി വിഎസ് ഹൈബ്രിഡ് എസ്‌യുവിയോട് സാമ്യമുള്ള രണ്ട് മോഡലുകളും മുൻവശത്തും വശങ്ങളിലും പിന്നിലും ചെറിയ പരിഷ്‌ക്കരണങ്ങളുമായാണ് എത്തുന്നത്. 

ന്താരാഷ്‌ട്ര വിപണിയിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത ഇസഡ്എസ് ഇവി , എംജി ആസ്റ്റർ എസ്‍യുവി എന്നിവയെ എംജി മോട്ടോഴ്‍സ് അവതരിപ്പിച്ചു. നിലവിൽ തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തുന്ന എംജി വിഎസ് ഹൈബ്രിഡ് എസ്‌യുവിയോട് സാമ്യമുള്ള രണ്ട് മോഡലുകളും മുൻവശത്തും വശങ്ങളിലും പിന്നിലും ചെറിയ പരിഷ്‌ക്കരണങ്ങളുമായാണ് എത്തുന്നത്. എന്നിരുന്നാലും, ഈ മോഡലുകൾ ഇന്ത്യയിലേക്ക് വരുമോ എന്ന കാര്യം വ്യക്തമല്ല. 

ബാഹ്യ ഡിസൈൻ
നിലവിലെ എംജി ഇസെഡ്എസ് ഇവി, ആസ്റ്റർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത മോഡലുകൾ ഇപ്പോൾ ഒരു പുതിയ ഫ്രണ്ട് ഫാസിയയെ പ്രദർശിപ്പിക്കുന്നു. അതിൽ പുനർനിർമ്മിച്ച ഫ്രണ്ട് ഗ്രില്ലും ഹെഡ്‌ലാമ്പുകളും ഉൾപ്പെടുന്നു. പുതിയ ഫ്രണ്ട് ബമ്പറിന് തനതായ ഡയമണ്ട് പാറ്റേൺ ഉണ്ട്, വശങ്ങളിൽ വലിയ ഇൻടേക്ക് ലഭിക്കുന്നു. പ്രൊഫൈലിൽ, പുനർരൂപകൽപ്പന ചെയ്‍ത അലോയി വീലുകൾ ഒഴികെ രണ്ട് മോഡലുകളും അതേപടി തുടരുന്നു. പിൻഭാഗത്തും ഇസെഡ്എസ് ഇവി, ആസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റുകൾ താരതമ്യേന സമാനമാണ്.

പ്രതീക്ഷിക്കുന്ന പവർട്രെയിനുകൾ
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത ഇസെഡ്എസ് ഇവി, ആസ്റ്റര്‍ എന്നിവയുടെ പവർട്രെയിൻ വിശദാംശങ്ങളെക്കുറിച്ച് ഇതുവരെ വിശദാംശങ്ങള്‍ ഒന്നുമില്ല. കാരണം ഇവ രണ്ടും ഒരു ഹൈബ്രിഡ് പവർട്രെയിൻ നൽകുന്ന തായ്‌ലൻഡ്-സ്പെക്ക് VS-നെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, 461 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന നിലവിലെ കാറിൽ നിന്നുള്ള 50.3kWh ബാറ്ററി പാക്കിനൊപ്പം ഇസെഡ്എസ് ഇവി ഫെയ്‌സ്‌ലിഫ്റ്റ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 176 എച്ച്‌പി പവറും 280 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്.

ഇസെഡ്എസ് ഇവി ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായി, 110hp, 144Nm, 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനും 140hp, 220Nm, 1.3-ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനും ആസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എംജി ഇന്ത്യയുടെ വരാനിരിക്കുന്ന പദ്ധതികൾ
അടുത്ത മാസത്തോടെ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാഹന നിർമ്മാതാവ് . കൂടാതെ, ഇസെഡ്എസ് ഇവിക്ക് ശേഷം വിപണിയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറായ എയർ കോംപാക്റ്റ് സിറ്റി കാറും എംജി പുറത്തിറക്കും .

click me!