ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും വെല്ലുവിളി, ആ മോഡലിന്‍റെ വില പ്രഖ്യാപിച്ച് ചൈനീസ് കമ്പനി

By Web TeamFirst Published Oct 1, 2022, 4:31 PM IST
Highlights

 ഇപ്പോഴിതാ ഇസെഡ്എസ് ബേസ് വേരിയന്റിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് എംജി മോട്ടോഴ്‍സ്. 
 

ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ 2022-ന്റെ തുടക്കത്തിലാണ്  രാജ്യത്ത് പുതിയ ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളിൽ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു; എന്നിരുന്നാലും, ടോപ്പ്-സ്പെക്ക് എക്സ്ക്ലൂസീവ് വേരിയന്റ് മാത്രമേ വിൽപ്പനയ്‌ക്കുണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ ഇസെഡ്എസ് ബേസ് വേരിയന്റിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് എംജി മോട്ടോഴ്‍സ്. 

ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോൾ, എക്‌സൈറ്റ് ബേസ് ട്രിമ്മിന് 21.99 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് എക്‌സ്‌ക്ലൂസീവ് ട്രിമ്മിന് 25.88 ലക്ഷം രൂപയുമായിരുന്നു വില. ഇക്കുറി എംജി വിലവർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന വേരിയന്റിന് ഇപ്പോൾ 22.58 ലക്ഷം രൂപയും എക്സ്ക്ലൂസീവ് വേരിയന്റിന് 26.49 ലക്ഷം രൂപയുമാണ് വില. എക്‌സൈറ്റ് വേരിയന്റിന് ഇപ്പോൾ 59,000 രൂപയും എക്‌സ്‌ക്ലൂസീവ് ട്രിമ്മിന് 61,000 രൂപയുമാണ് വില. പുതിയ മോഡൽ ടാറ്റാ നെക്സോണ്‍ ഇവി മാക്സ്,  മഹീന്ദ്ര XUV400 തുടങ്ങിയവയെ നേരിടും. 

എംജി ഇസെഡ്എസ് ഇവി എക്‌സൈറ്റും എക്‌സ്‌ക്ലൂസീവ് ട്രിമ്മുകളും ഒരേ 50.3kWh ബാറ്ററി പായ്ക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ 461 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു. വാഹനം ഇലക്ട്രിക് മോട്ടോർ ബാറ്ററിയിൽ നിന്ന് പവർ എടുക്കുന്നു. 174 ബിഎച്ച്പിയും 280 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്നു. 8.5 സെക്കൻഡിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ക്ലൈമറ്റ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ എയർ കണ്ടീഷനിംഗ് വെന്റുകൾ, പുതിയ ഐ-സ്മാർട്ട് കണക്റ്റഡ് കാർ ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് അടിസ്ഥാന വേരിയന്റ് വരുന്നത്. ടോപ്പ്-സ്പെക്ക് എക്സ്ക്ലൂസീവ് വേരിയന്റിന് പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, റിയർ ഡ്രൈവർ അസിസ്റ്റ് എന്നിവയും മറ്റും ലഭിക്കുന്നു. 
 

click me!