ഈ വണ്ടിയുടെ വില കുത്തനെ കുറയും, പുതിയ തന്ത്രവുമായി ചൈനീസ് കമ്പനി!

Web Desk   | Asianet News
Published : Aug 31, 2021, 04:59 PM IST
ഈ വണ്ടിയുടെ വില കുത്തനെ കുറയും, പുതിയ തന്ത്രവുമായി ചൈനീസ് കമ്പനി!

Synopsis

ഈ ബാറ്ററി പാക്ക് നിലവിലുള്ള വാഹനത്തില്‍ തന്നെ നല്‍കുകയോ അല്ലെങ്കില്‍ ഓപ്ഷണലായി നല്‍കുകയോ ചെയ്‌തേക്കുമെന്നാണ് വിവരങ്ങള്‍. പുതിയ വാഹനത്തിലൂടെ നെക്‌സോണിന് കടുത്ത മത്സരം സമ്മാനിക്കാന്‍ ZS EV-ക്ക് സാധിച്ചേക്കും

ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ്  ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയില്‍ അവതരിപ്പിച്ചത്. ഈ വാഹനത്തിന്‍റെ വില കുറയ്ക്കാനുള്ള ചില നീക്കങ്ങളിലാണ് നിലവില്‍ കമ്പനി എന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 44.5 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് ZS ഇലക്ട്രിക്കിന്റെ ഹൃദയം. അതുകൊണ്ട് തന്നെ വിലയിലും അല്‍പ്പം മുന്നിലാണ് ഈ വാഹനം. 40 കിലോ വാട്ട് ബാറ്ററിയുമായി ZS ഇലക്ട്രിക്കിന്റെ പുതിയ പതിപ്പ് എത്തിക്കുകയാണ് എംജി മോട്ടോഴ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ബാറ്ററി പാക്ക് നല്‍കുന്നതോടെ റേഞ്ചില്‍ നേരിയ കുറവ് സംഭവിച്ചേക്കാം. എന്നാല്‍, ബാറ്ററിയുടെ ശേഷി കുറയുന്നതോടെ വിലയില്‍ കാര്യമായ കുറവ് വരുത്താന്‍ നിര്‍മാതാക്കള്‍ക്ക് കഴിയുമെന്നതാണ് പ്രധാന സവിശേഷത. ഈ ബാറ്ററി പാക്ക് നിലവിലുള്ള വാഹനത്തില്‍ തന്നെ നല്‍കുകയോ അല്ലെങ്കില്‍ ഓപ്ഷണലായി നല്‍കുകയോ ചെയ്‌തേക്കുമെന്നാണ് വിവരങ്ങള്‍. പുതിയ വാഹനത്തിലൂടെ നെക്‌സോണിന് കടുത്ത മത്സരം സമ്മാനിക്കാന്‍ ZS EV-ക്ക് സാധിച്ചേക്കും.

415 കിലോ മീറ്ററാണ് 44.5 കിലോ വാട്ട് ബാറ്ററിയുള്ള എം.ജി. ZS EV ഉറപ്പ് നല്‍കുന്നത്. പുതിയ ബാറ്ററി നല്‍കുന്നതോടെ ഇത് 350 കിലോ മീറ്ററായി കുറഞ്ഞേക്കും. ഇതോടെ നിര്‍മാണ ചെലവിലും മറ്റുമുണ്ടാകുന്ന കുറവ് വിലയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഈ ഇലക്ട്രിക് വാഹനത്തില്‍ 140 ബി.എച്ച്.പി. പവറും 352 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ മികച്ച കരുത്താണിത്.

ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനുള്ള പദ്ധതിയും എം ജി മോട്ടോഴ്‌സിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു ഇലക്ട്രിക് കോംപാക്ട് എസ്.യു.വിയാണ് ആദ്യമെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പത്ത് ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്ന ഈ ഇലക്ട്രിക് കോംപാക്ട് എസ്.യു.വി. 2024-ഓടെ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസഡ് എക്‌സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്‍യുവിയാണ് ഇസഡ്എസ്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്.  കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്.

അടുത്തിടെ ഇസെഡ് എസ് പ്രതിമാസ വാടക നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചിരുന്നു. സൂംകാറുമായും ഒറിക്സുമായും സഹകരിച്ചാണ് എം ജി ഈ സബ്സ്ക്രൈബ് പദ്ധതി അവതരിപ്പിച്ചത്. മുംബൈയിൽ പ്രതിമാസം 49,999 രൂപയാണു ഈ കാറിന്‍റെ വാടക. എം ജി സബ്സ്ക്രൈബിന്റെ കീഴിലുള്ള ഈ സേവനത്തിന് പ്രാരംഭകാല ആനുകൂല്യമെന്ന നിലയിലാണ് ഈ നിരക്കെന്നും കമ്പനി വ്യക്തമാക്കുന്നു; അതുകൊണ്ടുതന്നെ, വൈകാതെ സെഡ് എസിന്റെ മാസവാടക നിരക്കുകൾ ഉയരുമെന്നാണു സൂചന.

മൂന്നു വർഷ കാലാവധിയുള്ള സബ്സ്ക്രൈബ് പദ്ധതി പ്രകാരമാണ് സെഡ് എസ് 49,999 രൂപ പ്രതിമാസ വാടകയ്ക്ക് മുംബൈയിൽ ലഭിക്കുകയെന്നും എം ജി വ്യക്തമാക്കുന്നു. ഇതിനു പുറമെ 12, 24, 18, 30 മാസത്തവണകൾ വീതം അടച്ചും സെഡ് എസ് സ്വന്തമാക്കാൻ അവസരമുണ്ട്. ആദ്യ ഘട്ടത്തിൽ മുംബൈയ്ക്കു പുറമെ പുണെ, ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ), ബെംഗളൂരു എന്നിവിടങ്ങളിലും സബ്സ്ക്രൈബ് പദ്ധതി ലഭ്യമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ