വരുന്നൂ മൊബൈൽ ഇവി ചാർജിങ്​ സ്റ്റേഷനുകൾ

Published : Aug 30, 2021, 08:06 PM IST
വരുന്നൂ മൊബൈൽ ഇവി ചാർജിങ്​ സ്റ്റേഷനുകൾ

Synopsis

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വഴിമാറാനൊരുങ്ങുകയാണ് രാജ്യം. ഈ സാഹചര്യത്തില്‍ ഇന്ത്യയിൽ മൊബൈൽ ഇവി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനുള്ള നീക്കവുമായി ഒരു കമ്പനി എത്തുകയാണ്. 

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വഴിമാറാനൊരുങ്ങുകയാണ് രാജ്യം. ഈ സാഹചര്യത്തില്‍ ഇന്ത്യയിൽ മൊബൈൽ ഇവി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനുള്ള നീക്കവുമായി ഒരു കമ്പനി എത്തുകയാണ്. ഇസെഡ് 4 ഇവി എന്ന കമ്പനിയാണ് ഈ പുതിയ സംവിധാനവുമായി എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ചാർജിങ് ഇൻഫ്രാസ്ട്രക്ചർ പ്രശ്നം പരിഹരിക്കാൻ മൊബൈൽ ചാർജറുകൾ സഹായിക്കുമെന്നാണ് ഇസി 4 ഇവി പറയുന്നത്.

മൂന്ന് മാസത്തിനുള്ളിൽ ഇ.സി ഊർജ (EzUrja) എന്ന പേരിൽ ഓൺ -ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി. മികച്ച ഇവി കണക്റ്റിവിറ്റി സൃഷ്ടിക്കുന്നതിന് ഇസി ഊർജ മൊബൈൽ ചാർജിങ് സ്റ്റേഷനുകൾ വിവിധ നഗരങ്ങളിലും ഹൈവേകളിലും വിന്യസിക്കും. 'ഇവി ഉടമകളുടെ പരിഭ്രാന്തി ലഘൂകരിക്കുകയും രാജ്യത്തെ ഇവി ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം എന്ന് സിഇഒ സതീന്ദർ സിങ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധതരം വാഹനങ്ങൾക്കായി വിവിധ വലുപ്പത്തിൽ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫാസ്റ്റ് ചാർജറുകളിലൂടെ മുഴുവൻ വാഹന ശ്രേണിക്കും തടസമില്ലാത്ത ഊർജ്ജ വിതരണം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അധികൃതർ പറയുന്നു. കൂടുതൽ ശക്തമായ ലിഥിയം-അയൺ മാംഗനീസ് ഫോസ്ഫേറ്റ് ബാറ്ററികളായിരിക്കും ഇസി 4 ഇവി ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
അമേരിക്കയുടെ രഹസ്യനീക്കം: കാർ ഫാക്ടറികൾ ആയുധശാലകളാകുമോ?