വെറും രണ്ടുമണിക്കൂര്‍ കൊണ്ട് മിനി കൂപ്പര്‍ കട കാലിയാക്കി ഇന്ത്യക്കാര്‍!

By Web TeamFirst Published Nov 5, 2021, 8:28 PM IST
Highlights

എന്നാല്‍ ബുക്കിംഗ് തുടങ്ങി വെറും രണ്ടു മണിക്കൂറിനകം ഇന്ത്യയ്ക്കായി അനുവദിച്ചിരുന്ന മുഴുവന്‍ കൂപ്പര്‍ എസ് ഇ യൂണിറ്റുകളും വിറ്റും തീര്‍ന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

ങ്ങളുടെ ഇലക്ട്രിക്ക് കാറായ കൂപ്പര്‍ എസ് ഇ (MINI Cooper SE) ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനി (Mini). വാഹനത്തിനുള്ള ബുക്കിംഗ് അടുത്തിടെയാണ് കമ്പനി തുടങ്ങിയത്. എന്നാല്‍ ബുക്കിംഗ് തുടങ്ങി വെറും രണ്ടു മണിക്കൂറിനകം ഇന്ത്യയ്ക്കായി അനുവദിച്ചിരുന്ന മുഴുവന്‍ കൂപ്പര്‍ എസ് ഇ യൂണിറ്റുകളും വിറ്റും തീര്‍ന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓൾ-ഇലക്‌ട്രിക് മിനി കൂപ്പർ SE യുടെ 30 യൂണിറ്റുകളാണ് ഇന്ത്യയ്ക്കായി അനുവദിച്ചിരുന്നത്. നിലവില്‍ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള കാർ നിർമ്മാതാക്കളായ മിനി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അറിയിച്ചത്.

പുതിയമിനി കൂപ്പർ SEയുടെ ബുക്കിംഗ് ഒക്ടോബർ 29-ന് ഒരു ലക്ഷം രൂപയ്ക്കാണ് ആരംഭിച്ചത്. എന്നാല്‍ എല്ലാ യൂണിറ്റുകളും രണ്ട് മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്യുകയായിരുന്നു. ഇലക്ട്രിക് കാറിന്റെ ഔദ്യോഗിക വില ലോഞ്ചിന്റെ തീയതി പോലും മിനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പേര് സൂചിപ്പിക്കുന്നത് പോലെ മിനി കൂപ്പർ മോഡലിനെ അടിസ്ഥാനമാക്കിയാണ് SE ഇലക്ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്.  ഒറ്റ ചാർജിൽ 270 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും മിനി കൂപ്പര്‍ എസ്ഇക്ക് എന്ന് കമ്പനി അവകാശപ്പെടുന്നു. 32.6 kWh ബാറ്ററി പാക്കിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എഞ്ചിന് പരമാവധി 184 എച്ച്പിയും 270 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിയും. ഓൾ-ഇലക്‌ട്രിക് ത്രീ-ഡോർ കൂപ്പർ എസ്‌ഇക്ക് വെറും 7.3 സെക്കൻഡിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് MINI അവകാശപ്പെടുന്നു.

ഒറ്റ ചാർജിൽ 235-270 കിലോമീറ്റർ വരെയാണ് കൂപ്പർ SEയ്ക്ക് മിനി അവകാശപ്പെടുന്ന റേഞ്ച്. 11 കിലോവാട്ട് ചാർജർ ഉപയോഗിച്ച് കൂപ്പർ എസ്ഇയ്ക്ക് രണ്ടര മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് മിനി പറയുന്നു. , ഫുൾ ചാർജിന് ഏകദേശം മൂന്ന് മണിക്കൂർ സമയം വേണം. വേഗതയേറിയ 50 kW ചാർജർ ഉപയോഗിക്കുമ്പോൾ ചാർജിംഗ് സമയം 35 മിനിറ്റായി കുറയും. മണിക്കൂറിൽ 150 കിലോമീറ്ററാണ് ഈ വാഹനത്തിന്‍റെ പരമാവധി വേഗത.

മിനി കാറുകളുടെ സവിശേഷതകളായ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, യൂണിയൻ ജാക്ക് തീം ടെയിൽലൈറ്റുകൾ, ഓവൽ ഷെയ്പ്പിലുള്ള റിയർ വ്യൂ മിററുകൾ എന്നിവ കൂപ്പർ SE പതിപ്പിലും മാറ്റമില്ലാതെ തുടരുന്നു. ഇന്റീരിയറും സ്റ്റാൻഡേർഡ് കൂപ്പർ മോഡലിന് സമാനമാണ്. വൃത്താകൃതിയിലുള്ള സെന്റർ കൺസോൾ അതേപടി കൂപ്പർ SEയിലും ഇടം പിടിച്ചിട്ടുണ്ട്. 

ക്രോം ഔട്ട്ലൈനിങ്ങുള്ള വെന്റുകളില്ലാത്ത ഗ്രിൽ ഭാഗമാണ് കൂപ്പർ SEയെ മറ്റുള്ള കൂപ്പർ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ ഗ്രില്ലിൽ സാധാരണ മോഡലുകളിൽ കാണുന്ന S അക്ഷരത്തിന് പകരം E (ഇലക്ട്രിക്ക്) ആണ് കൂപ്പർ SE പതിപ്പിൽ. മഞ്ഞ നിറത്തിൽ എക്‌സ്റ്റീരിയർ ഹൈലൈറ്റുകൾ, പുതിയ അലോയ് വീൽ ഡിസൈൻ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. പെട്രോൾ ടാങ്കിന്റെ മൂടി തുറക്കുന്ന ഭാഗത്താണ് കാറിന്റെ ചാർജിങ് പ്ളഗ് ക്രമീകരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 2019-ലാണ് മിനി കൂപ്പർ SE അരങ്ങേറിയത്. 

സീറോ എമിഷൻ അർബൻ മൊബിലിറ്റി ഉൽപ്പന്നം നോക്കുന്നവർക്ക് ഒരു സോളിഡ് ഓപ്ഷനായി ഇലക്ട്രിക് മിനിയെ ബിഎംഡബ്ല്യു പിന്തുണയ്ക്കുന്നതായും ആദ്യത്തെ മിനി ഇലക്ട്രിക് ഉപയോഗിച്ച്, നഗര മൊബിലിറ്റി വിഭാഗത്തിൽ മിനി വീണ്ടും മുൻനിരയിൽ നിൽക്കുന്നതായും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്‍റ് വിക്രം പവാഹ പറഞ്ഞു. പ്രീ-ബുക്കിംഗ് വഴി, ഉപഭോക്താക്കൾക്കും മിനി ആരാധകർക്കും വാങ്ങൽ സുരക്ഷിതമാക്കാൻ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നിലവിൽ, ഇന്ത്യയിലെ മിനി മോഡൽ ശ്രേണിയിൽ  മിനി 3-ഡോർ ഹാച്ച്, മിനി ജോൺ കൂപ്പർ വർക്ക്സ് ഹാച്ച്,മിനി കൺവെർട്ടബിൾ, പ്രാദേശികമായി നിർമ്മിക്കുന്ന മിനി കൺട്രിമാൻ എന്നിവ ഉൾപ്പെടുന്നു.

click me!