ബൈക്ക് യാത്രികനെ ഇടിച്ചിട്ട് 'രോഷാകുലയായ' പശു, അമ്പരപ്പിക്കും ദൃശ്യങ്ങള്‍!

Web Desk   | Asianet News
Published : Nov 05, 2021, 06:11 PM IST
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് 'രോഷാകുലയായ' പശു, അമ്പരപ്പിക്കും ദൃശ്യങ്ങള്‍!

Synopsis

ദേഷ്യഭാവത്തില്‍ ഓടിയടുക്കുന്ന പശുവിന്റെ മുന്നിൽ നിന്ന് ഒരു കാൽനടയാത്രക്കാരൻ ഓടി രക്ഷപ്പെടുന്നു. ഇതോടെ പശു റോഡിന് കുറുകെ ഓടുകയായിരുന്നു

രോഷാകുലരായ പശു (Cow) വാഹനത്തിൽ ഇടിക്കുന്ന റോഡപകടങ്ങളെക്കുറിച്ച് നിങ്ങളിൽ എത്രപേർ കേട്ടിട്ടുണ്ട്? ബ്രസീലിൽ ( Brazil) കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംഭവിച്ച അത്തരമൊരു സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും യൂടൂബിലുമൊക്കെ വൈറലാണ്. 

വൈറൽ ഹോഗ് എന്ന യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പശു പെട്ടെന്ന് അടുത്തുള്ള തെരുവിൽ നിന്ന് റോഡിലേക്ക് ഓടിയിറങ്ങുന്നത് കാണാം.  ദേഷ്യഭാവത്തില്‍ ഓടിയടുക്കുന്ന പശുവിന്റെ മുന്നിൽ നിന്ന് ഒരു കാൽനടയാത്രക്കാരൻ ഓടി രക്ഷപ്പെടുന്നു. ഇതോടെ പശു റോഡിന് കുറുകെ ഓടുന്നു. ഈ സമയം റോഡിലൂടെ വരുന്ന ബൈക്കിനെ തലകൊണ്ട് ഇടിച്ചിടുകയാണ് പശു എന്ന് എന്‍ഡിടിവി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനമോടിക്കുന്നയാൾ ബൈക്കുമായി റോഡിൽ വീഴുന്നതിനിടെ പശു തിരിഞ്ഞ് മറ്റൊരിടത്തേക്ക് മാറുന്നതും വീഡിയോയില്‍ കാണാം. മറ്റു വാഹനങ്ങളൊന്നും പിന്നിൽ എത്താതിരുന്നത് മൂലമാണ് വലിയ അപകടം ഒഴിവായത്. ബൈക്കിനെ കുത്തി മറിച്ചിട്ട ശേഷം പശു ഓടിപ്പോകുകയായിരുന്നു. കൂട്ടിയിടി വാഹനമോടിക്കുന്ന വ്യക്തിക്കോ പശുവിനോ ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കിയതായി തോന്നുന്നില്ല.

ഒക്‌ടോബർ 27ന് ബ്രസീലിലെ സാന്താ കാതറീനയിലെ ചാപെക്കോയിലാണ് സംഭവം എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവ സമയത്ത റോഡരികിലെ കാറില്‍ ഇരുന്നയാളാണ് വീഡിയോ പകര്‍ത്തിയത്. സുഹൃത്തിനെ കാത്ത് റോ‍ഡരികിൽ കാറിലിരിക്കുമ്പോഴായിരുന്നു അപകടം നടന്നതെന്ന് അയാൾ പറയുന്നു. റോഡ് മുറിച്ചുകടന്ന് ഓടുന്ന പശുവിനെയും പുറകേ ഓടുന്ന രണ്ടു യുവാക്കളെയും കണ്ടാണ് വിഡിയോ എടുത്തതെന്ന് ഇയാൾ പറയുന്നു. ഓടിവന്ന പശു ഒരു ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. അപകടത്തിൽ ബൈക്ക് യാത്രികന് ചെറിയ പരുക്കുകളുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഇദ്ദേഹം പറയുന്നു. 
യൂട്യൂബിൽ 58,000-ത്തിലധികം പേര്‍ ഈ  വീഡിയോ കണ്ടു. ആയിരിത്തിലധികം കാഴ്ചക്കാർ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്. ഈ ക്ലിപ്പ് കണ്ട് പ്രേക്ഷകർ ഞെട്ടുകയും ഒപ്പം രസിക്കുകയും ചെയ്യുന്നതായി കമന്‍റുകളും വ്യക്തമാക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ