കൈ കാണിച്ചിട്ടും ബൈക്ക് നിര്‍ത്താത്തവരുടെ വീട്ടിലെത്തി പണികൊടുത്ത് ആര്‍ടിഒ!

Published : Mar 12, 2019, 06:03 PM IST
കൈ കാണിച്ചിട്ടും ബൈക്ക് നിര്‍ത്താത്തവരുടെ വീട്ടിലെത്തി പണികൊടുത്ത് ആര്‍ടിഒ!

Synopsis

ഫ്രീക്കന്മാരായ ബൈക്ക് റൈഡര്‍മാര്‍ക്ക് എട്ടിന്‍റെ പണിയുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. 

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഫ്രീക്കന്മാരായ ബൈക്ക് റൈഡര്‍മാര്‍ക്ക് എട്ടിന്‍റെ പണിയുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. നിരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിവേഗതയില്‍ ബൈക്ക് ഓടിച്ചവര്‍ക്കെതിരെയാണ് നടപടി. ഇതില്‍ 15 ഫ്രീക്കന്‍മാരുടെ ലൈസന്‍സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്‍തെന്നും 10 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞദിവസം നഗരത്തില്‍ നടന്ന വാഹന പരിശോധനയില്‍ വിവിധ കുറ്റങ്ങളില്‍ 75വാഹന ഉടമകള്‍ക്കെതിരേ നടപടിയെടുത്തു. 80,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.  കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയവരുടെ വീടുകളിലെത്തി വീട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് കേസ് എടുത്തത്. 

PREV
click me!

Recommended Stories

കിയ കാർണിവൽ സ്വന്തമാക്കാൻ ഈ ഉത്സവകാലത്ത് വമ്പൻ സർപ്രൈസ്
ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി