വാഹനത്തിന്‍റെ ഒരു താക്കോൽ സ്‍ത്രീക്ക്, കിടിലന്‍ പദ്ധതിയുമായി ടാറ്റ!

Published : Mar 12, 2019, 05:05 PM IST
വാഹനത്തിന്‍റെ ഒരു താക്കോൽ സ്‍ത്രീക്ക്, കിടിലന്‍ പദ്ധതിയുമായി ടാറ്റ!

Synopsis

കൂടുതൽ സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 'ഹെർ കീ' പദ്ധതിയുമായി ടാറ്റ മോട്ടോർസ്

കൊച്ചി: കൂടുതൽ സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഹെർ കീ' പദ്ധതിയുമായി ടാറ്റ മോട്ടോർസ്. വാഹനം ഉപഭോക്താവിന് കൈമാറുമ്പോൾ തന്നെ വാഹനത്തിന്റെ രണ്ടാമത്തെ താക്കോൽ  'ഹെർ കീ' യായി സ്‍ത്രീകൾക്ക് നൽകുന്നതാണ് പദ്ധതി.  അന്താരാഷ്ട്ര വനിതാ ദിനത്തിൽ പദ്ധതിക്ക് തുടക്കമായി.

ഇന്ത്യയിൽ വിവിധ മേഖലകളിൽ സ്‍ത്രീകൾ വളരെ വേഗത്തിൽ മുൻപന്തിയിൽ എത്തിയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ 11ശതമാനമാണ്  രാജ്യത്തെ സ്ത്രീ ഡ്രൈവറുമാരുടെ ആകെ എണ്ണം. നിരവധി സ്ത്രീകൾ ഇപ്പോഴും ആത്മവിശ്വാസ കുറവുമൂലവും മറ്റും ഡ്രൈവിങ്ങിൽ നിന്നും അകന്നു നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിന്നും ഒരു പരിവർത്തനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെർ കീ അവതരിപ്പിക്കുന്നതെന്ന് ടാറ്റ മോട്ടോർസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

"കൂടുതൽ സ‍്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെർ കീ പദ്ധതി ആരംഭിച്ചത്. ഇത് സ്ത്രീകൾക്ക് ഡ്രൈവിങ്ങിലേക്ക് എത്തുവാൻ ആത്മവിശ്വാസം നൽകും. ടാറ്റയുടെ ഈ പുതിയ സംരംഭം ഇതിനൊരു തുടക്കമാകുമെന്നും ടാറ്റ പാസ്സഞ്ചർ വെഹിക്കിൾസ് സെയിൽസ്,  മാർക്കറ്റിങ് ആൻഡ് കസ്റ്റമർ സപ്പോർട്ട് വിഭാഗം മേധാവി സിബേന്ദ്ര ബർമൻ പറഞ്ഞു.

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ