അമിതവേഗം വേണ്ട, ക്യാമറക്ക് ലോക്ക് ഡൗണില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്!

Web Desk   | Asianet News
Published : Apr 02, 2020, 02:25 PM IST
അമിതവേഗം വേണ്ട, ക്യാമറക്ക് ലോക്ക് ഡൗണില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്!

Synopsis

ഇത്തരം യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്

ലോക്ക് ഡൗണിനെ തുടര്‍ന്ന് റോഡുകളെല്ലാം ഏറെക്കുറെ വിജനമാണ്. അതുകൊണ്ടു തന്നെ അത്യാവശ്യ കാര്യങ്ങള്‍ക്കും മറ്റും ഇപ്പോള്‍ നിരത്തിലിറങ്ങുന്നവരില്‍ പലരും വാഹനവുമായി പായുകയാണ്. ഇത്തരം യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതരുടെ മുന്നറിയിപ്പ്.

ട്രോള്‍ രൂപത്തിലുള്ള മുന്നറിയിപ്പാണ് മോട്ടോര്‍ വാഹനവകു്പ്പ് നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്താണേലും അമിതവേഗത്തിന് 1500 രൂപ പിഴ ഇടാക്കുമെന്നാണ് ട്രോളില്‍ പറയുന്നത്. അതേസമയം, അത്യാവശ്യത്തിനല്ല നിരത്തില്‍ വാഹനവുമായി ഇറങ്ങിയതെങ്കില്‍ കര്‍ഫ്യൂ ലംഘിച്ചതിന് 10,000 രൂപ പിഴയും രണ്ട് വര്‍ഷം തടവും പോലീസുകാരുടെ വകയായി ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?