കെടിഎമ്മിനെ വെല്ലാന്‍ എൻട്രി ലെവൽ സ്പോർട്സ് ബൈക്കുമായി അപ്രീലിയ

By Web TeamFirst Published Apr 2, 2020, 12:47 PM IST
Highlights

വിപണിയിൽ കെ ടി എമ്മിന്റെ ഡ്യൂക്ക് 125, യമഹ എം ടി - 15 എന്നീ മോഡലുമായിട്ടായിരിക്കും മത്സരം. അപീലിയയുടെ സൂപ്പർ സ്പോർട് മോഡലായ 1100 വി 4 മോഡലിന്റെ അതേ ഡിസൈൻ തീമിൽ തന്നെയാണ് ട്യൂണോ 125 ന്റെ നിർമാണം

അപ്രീലിയയുടെ എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ട്യൂണോ 125 ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും അപ്രീലിയയുടെ ഇന്ത്യൻ സൈറ്റിൽ ട്യൂണോ 125 ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാണ് ട്യൂണോയുടെ ലോഞ്ച് ഉടൻ തന്നെ ഉണ്ടാകുമെന്ന് ആരാധകരിൽ പ്രതീക്ഷ നൽകുന്നത്.


വിപണിയിൽ കെ ടി എമ്മിന്റെ ഡ്യൂക്ക് 125, യമഹ എം ടി - 15 എന്നീ മോഡലുമായിട്ടായിരിക്കും മത്സരം. അപീലിയയുടെ സൂപ്പർ സ്പോർട് മോഡലായ 1100 വി 4 മോഡലിന്റെ അതേ ഡിസൈൻ തീമിൽ തന്നെയാണ് ട്യൂണോ 125 ന്റെ നിർമാണം. 124. 2 സി സി 4 വാൽവ് ലിക്വിഡ് കൂൾഡ്‌ സിംഗിൾസിലിണ്ടർ എൻജിനാണ്. 14.5 ബിഎച്ച് പിയാണ് കൂടിയ കരുത്ത്.

ടോർക്ക് 11 എൻഎം. യു എസ് ഡി ഫോർക്കുകളാണ് മുന്നിൽ, പ്രീ ലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് സസ്പെൻഷനാണ് പിന്നിൽ. 
അലൂമിനിയം പെരിമീറ്റർ ഫ്രെയിമാണ്. ഭാരം 136 കിലോഗ്രാം.

ബിഎസ്6 അപ്രീലിയ സ്‍കൂട്ടറുകള്‍ വിപണിയില്‍

അപ്രീലിയ എസ്എക്‌സ്ആര്‍ 160 അവതരിപ്പിച്ചു

click me!