ഈ നഗരത്തില്‍ ബൈക്കുകള്‍ നിരോധിച്ചു, അതും ഡ്യൂക്കിന്‍റെ ജന്മനാട്ടില്‍!

By Web TeamFirst Published Jun 28, 2020, 2:05 PM IST
Highlights

ഈ നഗരത്തില്‍ ഇനി മുതൽ മോട്ടോര്‍ ബൈക്കുകളുടെ ഇരമ്പല്‍ ശബ്‍ദം ഉണ്ടാകില്ല

ഓസ്ട്രിയയുടെ തലസ്ഥാനവും പ്രസിദ്ധ സ്‍പോര്‍ട്‍സ് മോട്ടോർ സൈക്കിൾ ബ്രാൻഡായ കെടിഎമ്മിന്റെ ജന്മനാടുമാണ് വിയന്ന. എന്നാല്‍ ഈ നഗരത്തില്‍ ഇനി മുതൽ മോട്ടോര്‍ ബൈക്കുകളുടെ ഇരമ്പല്‍ ശബ്‍ദം ഉണ്ടാകില്ല. വിയന്ന സിറ്റി സെന്ററിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങുകയാണ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ബൈക്കുകൾ മുതൽ സൂപ്പർ ബൈക്കുകൾക്ക് വരെ ഈ വിലക്ക് ബാധകമാകും.

വിയന്നയിൽ സ്പോർട്സ് കാറുകൾക്കും വിലക്കേർപ്പെടുത്തും.  ഓസ്ട്രിയയിലെ മറ്റൊരു നഗരമായ ടൈറോൾ സംസ്ഥാനത്ത് മോട്ടോർ സൈക്കിളുകൾ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമവും വരുന്നത്. മോട്ടോർ സൈക്കിൾ റേസുകൾക്ക് ഉതകുന്ന യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച റോഡുകളാണ് ടിറോളിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇവിടെ സ്പോർട്സ് കാറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. 

സിറ്റി സെന്ററിൽ ബൈക്ക് വിലക്കിയതിനൊപ്പം പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തമായി ഗ്യാരേജ് ഉള്ളവർക്കും പാർക്കിങ്ങ് പെർമിറ്റ് ഉള്ളവർക്കും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകുന്നുണ്ട്. ഈ വിലക്ക് പരിസ്ഥിതി സൗഹാർദമായ വാഹനങ്ങളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം എതിപ്പുമായി മുന്നോട്ട് വന്നിരുന്നു. സിറ്റി സെന്ററിൽ വാഹനങ്ങൾ വിലക്കുന്നത് ഉചിതമല്ലെന്നാണ് ഇവരുടെ വാദം.

എന്നാല്‍ ഈ വിലക്ക് നഗരത്തിലെ റിങ്ങ് റോഡുകളിൽ ബാധകമല്ല. ഇവിടെ എല്ലാ വാഹനങ്ങളും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!