MVD impose Fine : സര്‍ക്കാര്‍ വാഹനം നികുതിയടക്കാതെ നിരത്തില്‍; പിഴയീടാക്കി മോട്ടോര്‍വാഹന വകുപ്പ്

Published : Feb 03, 2022, 04:55 PM IST
MVD impose Fine : സര്‍ക്കാര്‍ വാഹനം നികുതിയടക്കാതെ നിരത്തില്‍; പിഴയീടാക്കി മോട്ടോര്‍വാഹന വകുപ്പ്

Synopsis

ഡ്രൈവര്‍ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും ഇല്ലായിരുന്നു. ഇതോടെ അധിക്യതര്‍ വാഹനത്തിന് 17500 രൂപ പിഴ ഈടാക്കി.  

ഇടുക്കി: നികുതിയടക്കാതെ (Tax) നിരത്തിലിറങ്ങിയ സര്‍ക്കാര്‍ (Government Vehicle) വാഹനത്തിന് പിഴ (Fine) ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്(Motor Vehicle Department). ദേവികുളം താലൂക്കില്‍ സര്‍വീസ് നടത്തുന്ന സപ്ലൈകോയുടെ (Supplyco) വാഹനത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് 17500 രൂപ പിഴ ഈടാക്കിയത്. 2021 മാര്‍ച്ചോടെ ദേവികുളം താലൂക്കില്‍ (Devikulam Taluk) സര്‍വീസ് നടത്തുന്ന സപ്ലൈകോ വാഹനത്തിന്റെ നിരത്ത് നികുതിയുടെ കാലവധി അവസാനിച്ചിരുന്നു. എന്നാല്‍ നാളിതുവരെ നികുതി അടക്കുന്നതിന് അധികൃതര്‍ തയ്യറായിരുന്നില്ല. ഇന്ന് രാവിലെ മൂന്നാര്‍ ജനല്‍ ആശുപത്രി കവലയില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതോടെയാണ് നികുതി അടയ്ക്കാതെയാണ് വാഹനം ഓടുന്നതെന്ന് കണ്ടെത്തിയത്. 

ഡ്രൈവര്‍ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും ഇല്ലായിരുന്നു. ഇതോടെ അധിക്യതര്‍ വാഹനത്തിന് 17500 രൂപ പിഴ ഈടാക്കി. മൂന്നാറില്‍ നിരവധി വാഹനങ്ങള്‍ ക്യത്യമായ രേഖകളില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് മത്യകയാകേണ്ട സര്‍ക്കാര്‍ വാഹനങ്ങള്‍ പോലും രേഖകള്‍ ക്യത്യമാക്കുന്നതിന് തയ്യറാകാത്തത് അധികൃതര്‍ക്ക് തലവേദനയാകുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഈ വാഹന ഉടമകൾ റോഡിൽ ഇറങ്ങാൻ ഇനി പാടുപെടും! ആ പരിപാടികളൊന്നും ഇനി നടക്കില്ല, കർശന നീക്കവുമായി നിതിൻ ഗഡ്‍കരി
958 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്ര മണിക്കൂർ മാത്രം; അമ്പരപ്പിക്കും സ്‍പീഡും സുരക്ഷയും! രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് വിശേഷങ്ങൾ