ഓക്സിജന്‍ നീക്കം, ഡ്രൈവര്‍മാരെ തേടി മോട്ടോര്‍വാഹന വകുപ്പ്, കയ്യടിച്ച് സോഷ്യല്‍മീഡിയ!

Web Desk   | Asianet News
Published : May 14, 2021, 02:44 PM IST
ഓക്സിജന്‍ നീക്കം, ഡ്രൈവര്‍മാരെ തേടി മോട്ടോര്‍വാഹന വകുപ്പ്, കയ്യടിച്ച് സോഷ്യല്‍മീഡിയ!

Synopsis

അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്,  പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ് സംസ്ഥാനത്ത്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള വസ്‍തുക്കളിലൊന്നാണ് ഓക്സിജന്‍. പ്രാണവായുവിന്‍റെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവര്‍മാരെ തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. 

അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്,  പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നത്. താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങൾ തേടി മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കുറിപ്പും പങ്കുവച്ചിരിക്കുകയാണ് അധികൃതര്‍. 

ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് ജില്ലാ  ആര്‍ടിഒമാർക്ക് കൈമാറുകയും അടിയന്തരഘട്ടങ്ങളിൽ അവർ ഈ ഡ്രൈവർമാരുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. വ്യക്തമാക്കുന്നത്. താൽപര്യമുള്ള ഹസാർഡസ്‌ വാഹന ഡ്രൈവർമാർക്ക് വിവരങ്ങൾ നൽകാന്‍ ഗൂഗിൾ ഫോമും ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിന് നിരവധിയാളുകളാണ് പ്രതികരണവുമായി എത്തുന്നത്. പല ഡ്രൈവര്‍മാരും തങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയാണ് സഹായം വാഗ്‍ദാനം ചെയ്യുന്നത്. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ