
പുതിയ CT110X എന്ന മോഡലിനെ വിപണിയില്‍ അവതരിപ്പിച്ച് രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിർമാതാക്കളില്‍ പ്രമുഖരായ ബജാജ് ഓട്ടോ. നിലവിലെ സിടി110നേക്കാൾ അല്‍പ്പം സ്‌പോർട്ടി ലുക്കില്‍ എത്തുന്ന ബജാജ് സിടി110എക്സ് കമ്യൂട്ടർ ബൈക്കിന് 55,494 രൂപയാണ് എക്സ്ഷോറൂം വില എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
എക്‌സ്ട്രാ കടക്' രൂപവും പെർഫോമൻസും കരുത്തുറ്റ ബിൽഡ് ക്വാളിറ്റിയുമാണ് പുതിയ CT110X മോഡലിന്റെ പ്രധാന ആകർഷണം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാറ്റ് ബ്ലാക്കിൽ പൂർത്തിയാത്തിയ ബൈക്കിൽ വ്യത്യസ്‌ത നിറത്തിലുള്ള ഗ്രാഫിക്സുകളും ലഭിക്കുന്നു. കരുത്തുറ്റ റൗണ്ട് ഹെഡ്‌ലൈറ്റ്, വിശാലമായ ക്രോസ്-സെക്ഷൻ, ബ്ലാക്ക് വൈസർ എന്നിവയോടൊപ്പം ധീരവും മസ്ക്കുലറുമായാണ് CT110X എത്തുക. ഹാൻഡിൽബാർ ബ്രേസ്, എൽഇഡി ഡിആർഎൽ, അതിശയകരമായ വലിയ എഞ്ചിൻ ഗാർഡ്, സംപ് ഗാർഡ് എന്നിവയുള്ള ഹെഡ്‌ലാമ്പ് കൗളും നൽകുന്നു.
ബ്ലാക്ക്-റെഡ്, ബ്ലാക്ക്-ബ്ലൂ, ഗ്രീൻ നിറത്തോടൊപ്പം ഗോൾഡൻ, റെഡ് എന്നിവ സംയോജിപ്പിച്ച നാല് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് ബജാജ് CT110X വാഗ്ദാനം ചെയ്യുന്നത്. CT110X പതിപ്പിന് അതേ 115 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് തുടിപ്പേകുന്നത്. നാല് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 8.48 bhp പവറും 9.81 Nm ടോർക്ക്കും ഉത്പാദിപ്പിക്കും. സ്റ്റാൻഡേർഡ് CT110 ലെതിനേക്കാൾ കട്ടിയുള്ള തൈ-പാഡുകളുമായാണ് കമ്യൂട്ടർ മോട്ടോർസൈക്കിളിൽ എത്തുന്നത്.
വലിപ്പമേറിയ ടാങ്ക് തൈ ഗാർഡുകൾ, ഡ്യുവൽ ടെക്സ്ചറുള്ള സീറ്റുകൾ, ഹാൻഡിൽ ബാർ ബ്രെയ്‌സ്, വലിപ്പമേറിയ എൻജിൻ ഗാർഡ് എന്നിവയും സിടി110എക്സിൽ ഇടം പിടിച്ചിട്ടുണ്ട്. പുത്തൻ ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസും കൂടുതലാണ്, 170 എംഎം.
പുതിയ വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ബജാജ് CT ശ്രേണിയിലെ ടോപ്പ് എൻഡ് വേരിയന്റാണ് CT110X. മോട്ടോർസൈക്കിളിനെ രാജ്യത്തുടനീളമുള്ള ഷോറൂമുകളിലേക്ക് എത്തിക്കാനും കമ്പനി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.