ടര്‍ബോ പെട്രോള്‍ എന്‍ജിനിൽ ഫോക്‌സ്‌വാഗണ്‍ പോളോ

Web Desk   | Asianet News
Published : Apr 17, 2021, 11:53 AM IST
ടര്‍ബോ പെട്രോള്‍ എന്‍ജിനിൽ ഫോക്‌സ്‌വാഗണ്‍ പോളോ

Synopsis

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ജനപ്രിയ മോഡലായ പോളോയുടെ പുതിയ പതിപ്പിനെ അവതരിപ്പിച്ചു.  

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ജനപ്രിയ മോഡലായ പോളോയുടെ പുതിയ പതിപ്പിനെ അവതരിപ്പിച്ചു. കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നല്‍കിയാണ് പുത്തന്‍ പോളോ എത്തുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

പോളോ കംഫോര്‍ട്ട്‌ലൈന്‍ ടര്‍ബോ എന്‍ജിന്‍ പതിപ്പിന്റെ നോണ്‍ മെറ്റാലിക് മോഡലിന് 7.41 ലക്ഷവും മെറ്റാലിക് മോഡലിന് 7.51 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. ടര്‍ബോ എന്‍ജിന്‍ പോളോയുടെ ഉയര്‍ന്ന വകഭേദമായ ഹൈലൈന്‍ വേരിയന്റിലും കരുത്തേകുന്നുണ്ട്. ഈ മോഡലിലെ ടര്‍ബോ എന്‍ജിനൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. ഹൈലൈന്‍ ടര്‍ബോ മാനുവല്‍ പതിപ്പിന് 8.49 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 9.60 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. പോളോ നിരയുടെ എക്‌സ്‌ഷോറും വിലകള്‍ 6.16 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ്.

ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ പോളോയുടെ മിഡില്‍ വേരിയന്റായ കംഫോര്‍ട്ട്‌ലൈന്‍ വകഭേദത്തിലാണ് നല്‍കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഈ വാഹനത്തിന് കരുത്തേകുന്നത് 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. ഇത് 109 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും.

ഉയര്‍ന്ന വകഭേദമായ ഹൈലൈനില്‍ 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ആവരണമുള്ള ഓട്ടോ ഡിമ്മിങ്ങ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, സ്റ്റിയറിങ്ങ് വീലും ഗിയര്‍ നോബും, റിയര്‍ എ.സി. വെന്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പവര്‍ ഫോര്‍ഡിങ്ങ് മിറര്‍, വിശാലമായ സീറ്റുകള്‍, ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിൽ. ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള വലിയ ഹെഡ്‌ലാമ്പ്, ബ്ലാക്ക് ഫിനീഷിങ്ങില്‍ ഹണി കോംമ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും എയര്‍ ഡാമും, നീളത്തിലുള്ള ഫോഗ്‌ലാമ്പ്, 10 സ്‌പോക്ക് അലോയി വീലുകള്‍, മികച്ച ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍ എന്നിവയാണ് മറ്റു ഫീച്ചറുകൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ