പുതിയൊരു ഡൊമിനറുമായി ബജാജ്

By Web TeamFirst Published Oct 26, 2021, 1:19 PM IST
Highlights

2.17 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തുക എന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്പോർട്‌സ് ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ജനപ്രിയ താരമാണ് ഡൊമിനാർ 400 (Bajaj Dominar 400). ഇപ്പോഴിതാ ഫാക്‌ടറി ഫിറ്റഡ് ടൂറിംഗ് ആക്‌സസറികളോട് പുതിയ ഡൊമിനാർ 400ന്‍റെ പുതുക്കിയ പതിപ്പിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.  2.17 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തുക എന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാക്ടറിയിൽ ഘടിപ്പിച്ച ടൂറിംഗ് ആക്‌സസറികളോടെയാണ് ഈ സ്‌പോർട്‌സ് ടൂറര്‍ ഇപ്പോൾ എത്തുന്നത്. 

കോണീയവും സ്റ്റൈലിഷുമായ ഉയരമുള്ള വൈസറിനൊപ്പം കൂടുതൽ വേറിട്ട മുൻഭാവും പുതിയ മോഡലിനെ ആകര്‍ഷകമാക്കുന്നു. അത്യാധുനിക സിഎഫ്‌ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത, ഉയരമുള്ളതാണ് വൈസർ രൂപകൽപ്പന. ഇത് റൈഡിംഗ് സുഖം മെച്ചപ്പെടുത്തുന്നു. ഫ്ലെക്‌സി-വിംഗ്‌ലെറ്റുകളുള്ള എയറോഡൈനാമിക് രീതിയിലുള്ള ഫൈറ്റർ ജെറ്റ്-പ്രചോദിത ഹാൻഡ്‌ഗാർഡുകളും ഇതിന്റെ സവിശേഷതയാണ്. ലഗേജുകൾക്കായി സ്റ്റൈലിഷും പ്രവർത്തനക്ഷമവുമായ കാരിയർ ഉപയോഗിച്ച് ടൂറിംഗ് കൂടുതൽ മികച്ചതാക്കുന്ന തരത്തിലാണ് ബൈക്കിനെ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. കൂട്ടിച്ചേർത്ത ബാക്ക് സ്റ്റോപ്പർ പരമാവധി യാത്രാസുഖം ഉറപ്പാക്കുന്നു. 

മികച്ച ഇംപാക്ട് സംരക്ഷണം പ്രദാനം ചെയ്യുന്ന ഒരു സംയോജിത മെറ്റൽ സ്‌കിഡ് പ്ലേറ്റോടുകൂടിയ സ്റ്റൈലിഷ് എഞ്ചിൻ ബാഷ് പ്ലേറ്റും ബൈക്കിന്‍റെ ടൂറിങ്-സൗഹൃദ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. പരുക്കനും ശക്തവുമായി ലെഗ് ഗാർഡ് മികച്ച ക്രാഷ് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സാഡിൽ ബാഗുകൾ സുരക്ഷിതമായി നിലനിൽക്കുമെന്ന് സാഡിൽ സ്റ്റേ ഉറപ്പാക്കുന്നു.

പുതിയ ബജാജ് ഡോമിനാർ 400-ൽ നാവിഗേഷൻ ഉപകരണം ഘടിപ്പിക്കാൻ റൈഡർമാരെ അനുവദിക്കുന്ന നാവിഗേഷൻ സ്റ്റേയും സജ്ജീകരിച്ചിരിക്കുന്നു. ഉറപ്പുള്ളതും റോഡ് കാഴ്‌ച തടയുന്നത് ഒഴിവാക്കാൻ എർഗണോമിക് ആയി സ്ഥാപിച്ചതുമാണ് ഈ കാസ്റ്റ് അലുമിനിയം സംവിധാനം . ഇപ്പോൾ ഒരു USB ചാർജിംഗ് പോർട്ടും ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. സാഡിൽ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്‌സസറികളും ബജാജ് ഡോമിനാർ 400-ൽ സ്റ്റാൻഡേർഡ് ആയി ലഭിക്കും. ബജാജ് ഓട്ടോ ഡീലര്‍ഷിപ്പില്‍ പണമടച്ച് സ്വന്തമാക്കാവുന്ന ആക്‌സസറി ആയിരിക്കും സാഡിൽ സ്റ്റേ.  റോയൽ എൻഫീൽഡ് ഹിമാലയന്റെ വിപണി ഉന്നംവെച്ചാണ് പുതിയ ടൂറിംഗ് പരിഷ്ക്കാരങ്ങൾ ബജാജ് മോട്ടോർസൈക്കിളിനു നൽകിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ ഡൊമിനാറിന്റെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം നിലവിലെ മോഡലിന് സമാനമാണ്. ബജാജ് ഡൊമിനാർ 400 DOHC ലിക്വിഡ്-കൂൾഡ് 373.3 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഹൃദയം. ഇത് 39.42 bhp പവറിൽ 35 Nm ടോര്‍ക്ക് വികസിപ്പിക്കും. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 2016 ഡിസംബറിലാണ് ആദ്യ ഡൊമിനാർ 400 ഇന്ത്യന്‍ വിപണിയിൽ എത്തുന്നത്. 

click me!