ബജാജ് പൾസർ 250 ഉടനെത്തും

Web Desk   | Asianet News
Published : Oct 14, 2021, 08:28 PM IST
ബജാജ് പൾസർ 250 ഉടനെത്തും

Synopsis

2021 ഒക്ടോബർ 28ന് ബജാജ് പൾസർ 250ന്‍റെ ലോഞ്ച് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ ജ0നപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് (Bajaj India) ന്മ‍റെ ജനപ്രിയ ശ്രേണിയാണ് പള്‍സര്‍ (Pulsar). ഇപ്പോഴിതാ പൾസർ ശ്രേണിയിലേക്ക് ഇന്ത്യയിൽ പുതിയൊരു മോട്ടോർസൈക്കിൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ബജാജ് എന്നാണ് റിപ്പോര്‍ട്ട്. ബജാജ് പള്‍സര്‍ 250 (Bajaj Pulsar 250) ആണ് ഈ പുതിയ മോഡലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഒക്ടോബർ 28ന് ബജാജ് പൾസർ 250ന്‍റെ ലോഞ്ച് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ ബജാജ് പൾസർ 250 നേക്കഡ് (ബജാജ് പൾസർ 250 എഫ്) സെമി-ഫാറിംഗ് (ബജാജ് NS250) എന്നിങ്ങനെ രണ്ട് എഡിഷനുകളാണ് അവതരിപ്പിക്കുക. ബജാജ് പൾസർ 250ൽ പൾസർ ശ്രേണിയിലെ ഏറ്റവും വലിയ ഡിസ്പ്ലേസ്മെന്റ് എഞ്ചിൻ ഫീച്ചർ ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബജാജ് പൾസർ 250ന് കരുത്ത് നൽകുന്ന കെടിഎം 250 സിസി ഓയിൽ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്ന് 28 ബിഎച്ച്പി കരുത്തും 20 എൻഎം ടോർക്കും നൽകും. ബൈക്കില്‍ ബജാജ് ഒരു സ്ലിപ്പർ ക്ലച്ച് ചേർക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബജാജ് പൾസർ 250 ബൈക്കുകൾക്ക് 1.4 ലക്ഷത്തിലധികമായിരിക്കും എക്സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ആകർഷണം വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ മോണോ-ഷോക്ക് സസ്പെൻഷനും പുതിയ അലോയ് വീലുകളും ചേർത്തുകൊണ്ട് പുതിയ ബജാജ് പൾസർ 250-ന്റെ ഫ്രെയിം ചെറുതായി മാറ്റാൻ സാധ്യതയുണ്ട്. പുതിയ പ്ലാറ്റ്ഫോം പൾസർ 250 -ലേക്ക് ഒരു പുതിയ സ്വിംഗ് ആം യൂണിറ്റും ചേർക്കും.

2018 മാർച്ച് മുതൽ ബജാജ് പൾസർ 250 പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്റ്റിനിടെ പലതവണ പൾസർ 250യുടെ രണ്ട് മോഡലുകളും ക്യാമറകളില്‍ കുടുങ്ങിയിരുന്നു.. അടുത്തിടെ കാണാൻ കഴിഞ്ഞ പ്രൊഡക്ഷൻ മോഡലുകൾ പൾസർ 250  അവതരിപ്പിക്കുന്ന നിരവധി അപ്‌ഡേറ്റുകൾ പ്രദർശിപ്പിച്ചിരുന്നു. അതിൽ താഴ്ന്ന സ്ഥാനത്തുള്ള എൽഇഡി ഹെഡ്‌ലൈറ്റ് ഉള്ള ഗംഭീരമായ ബോഡി വർക്ക് ഉൾപ്പെടുന്നു. 

ഇന്ത്യന്‍ വിപണിയിൽ സുസുക്കി ജിക്‌സർ 250, യമഹ എഫ്‌സെഡ് 25 എന്നിവരായിരിക്കും പുത്തന്‍ പള്‍സറിന്‍റെ മുഖ്യ എതിരാളികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ