പുത്തന്‍ ബജാജ് പള്‍സര്‍ NS250 ഈ വര്‍ഷം എത്തും

By Web TeamFirst Published Mar 1, 2021, 1:29 PM IST
Highlights

പുതുതലമുറ പള്‍സര്‍ 250യുടെ പരീക്ഷണയോട്ടം ബജാജ് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍

ബജാജിന്‍റെ ജനപ്രിയ മോഡലാണ് പള്‍സര്‍ ശ്രേണി. ഇപ്പോഴിതാ പുതുതലമുറ പള്‍സര്‍ 250യുടെ പരീക്ഷണയോട്ടം ബജാജ് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പുനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതായും മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഡിസൈന്‍ ഘടകങ്ങളും സവിശേഷതകളും കാണിക്കുന്ന ഒരു പ്രീ-പ്രൊഡക്ഷന്‍ ഫോര്‍മാറ്റിലാണ് പരീക്ഷണയോട്ടത്തിനിടെ ബൈക്ക് കാണപ്പെട്ടതെന്നും വാഹനം ഈ സെപ്റ്റംബറില്‍ എത്തിയേക്കുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ NS250നു കെടിഎം 250, ഡൊമിനാര്‍ 250 എന്നിവ അടിസ്ഥാനമാക്കിയുള്ള പുതിയ എഞ്ചിന്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പള്‍സര്‍ NS200-ലെ ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ നിന്ന് വ്യത്യസ്തമായി 250 സിസി എഞ്ചിന്‍ ഓയില്‍ ലഭിച്ചേക്കും. എഞ്ചിന്‍ ഏകദേശം 24 bhp കരുത്ത് ഉത്പാദിപ്പിച്ചേക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് വഴിയാണ് എഞ്ചിന്‍ ചേർത്തുവെച്ചിരിക്കുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാകും സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്.

മോഡലിന് ചുറ്റും എല്‍ഇഡി ലൈറ്റുകള്‍, സൈഡ് എക്സ്ഹോസ്റ്റുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ ലഭിക്കുന്നു. ഓണ്‍ബോര്‍ഡ് സവിശേഷതകളില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കളര്‍ ഡിസ്‌പ്ലേ എന്നിവയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുമെന്നാണ് സൂചന.
 

click me!