പുത്തന്‍ കാര്‍ വാങ്ങി നിരത്തിലിറക്കും മുന്‍പ് അപകടം; രണ്ടാം നിലയിലെ ഷോറൂമില്‍ നിന്ന് താഴേയ്ക്ക് പതിച്ച് കാര്‍

By Web TeamFirst Published Jul 20, 2021, 2:49 PM IST
Highlights

കാര്‍ താഴെ ഇറക്കാനായി നിര്‍മ്മിച്ച ഹൈഡ്രോളിക് റാംപിന് മുകളിലൂടെ കാര്‍ താഴേയ്ക്ക് തലകീഴായി വീഴുകയായിരുന്നു. വാഹന ഉടമയ്ക്കും ഷോറൂമിന് താഴേയുണ്ടായിരുന്ന ഒരാള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. 

രണ്ടാം നിലയിലെ ഷോറൂമിലെ ഡെലിവറിക്കിടെ പുത്തന്‍ കാര്‍ തലകുത്തനെ താഴേയ്ക്ക് പതിച്ചു. ഹൈദരബാദിലെ അളകാപുരി ക്രോസ് റോഡിലെ ടാറ്റ ഷോറൂമാണ് ഞെട്ടിക്കുന്ന കാഴ്ചള്‍ക്ക് സാക്ഷിയായത്. പുതിയതായി വാങ്ങിയ ടാറ്റ ടിയാഗോ കാറിനേക്കുറിച്ച് കസ്റ്റമര്‍ എക്സിക്യുട്ടീവ് വിവരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിനുള്ളിലുണ്ടായിരുന്ന വാഹന ഉടമ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഗിയര്‍ മാറ്റിയതാണ് അപകട കാരണം. കാര്‍ താഴെ ഇറക്കാനായി നിര്‍മ്മിച്ച ഹൈഡ്രോളിക് റാംപിന് മുകളിലൂടെ കാര്‍ താഴേയ്ക്ക് തലകീഴായി വീഴുകയായിരുന്നു.

ഡെലിവറിക്കിടെ ഷോറൂം ചുമരിലിടിച്ച് തകര്‍ന്ന് ഇന്നോവയുടെ എതിരാളി

വാഹന ഉടമയ്ക്കും ഷോറൂമിന് താഴേയുണ്ടായിരുന്ന ഒരാള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളില്‍ അപകടം വ്യക്തമായി പതിഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ അപകടത്തിനിടെ തലകീഴായി മറിഞ്ഞതിനാല്‍ വാഹന ഉടമയെ ഏറെ കഷ്ടപ്പെട്ടാണ് പുറത്തെടുത്തതെന്നാണ് റിപ്പോര്‍ട്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!